1 GBP = 130.55
breaking news

സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 22ന് ഗ്ലാസ്‌ഗോയിൽ

സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ്റ് 22ന് ഗ്ലാസ്‌ഗോയിൽ

ഗ്ലാസ്‌ഗോ: സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷൻ (SMA) സംഘടിപ്പിക്കുന്ന ഓണാഘോഷം നാളെ ഓഗസ്റ്റ് 22 ശനിയാഴ്ച ഗ്ലാസ്‌ഗോയിലെ വുഡ്‌സൈഡ് ഹാളിൽ  വിപുലമായ പരിപാടികളോടെ നടക്കും. 

 രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആഘോഷത്തിൽ സാംസ്കാരിക പരിപാടികൾ, ഉദ്ഘാടന സമ്മേളനം, പുരസ്‌കാര സമർപ്പണം, ഓണസദ്യ, സംഗീത-വിനോദ പരിപാടികൾ എന്നിവ അരങ്ങേറും.

ഉച്ചയ്ക്ക് 12 മണിക്ക് പ്രാർത്ഥനാഗാനത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി വിഗ്നേഷ് കുമാർ സ്വാഗതം ആശംസിക്കും. പ്രസിഡന്റ് സിന്റോ പാപ്പച്ചൻ അധ്യക്ഷത വഹിക്കും. തുടർന്ന് ഗ്ലാസ്‌ഗോ സിറ്റി കൗൺസിൽ ബെയ്‌ലി ആന്റണി കരോൾ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.

യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ വിശിഷ്ടാതിഥി ആയിരിക്കും. മാവേലിയുടെ സാന്നിധ്യവും ഉദ്ഘാടന ചടങ്ങിന് ഓണപ്പൊലിമ പകരും. സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷൻ സ്ഥാപക ഡയറക്ടർ ഹാരിസ് ക്രിസ്റ്റുദാസ്, ജോയിന്റ് സെക്രട്ടറി ഹിമ ഷമീം, ഫിനാൻഷ്യൽ ആൻഡ് ലീഗൽ കൺസൾട്ടന്റ് അബ്രഹാം മാത്യു എന്നിവർ ആശംസകൾ നേരും.

ചടങ്ങിൽ നഴ്‌സുമാരെ ആദരിക്കുന്ന പ്രത്യേക നഴ്‌സസ് അവാർഡ് സമർപ്പണവും നടക്കും. കൂടാതെ പാർവതി ഒതഗട്ട്, ഗോപിക ശിവകുമാർ എന്നിവരെ മെമന്റോ നൽകി ആദരിക്കും. തുടർന്ന് ഗസ്റ്റ് ഓഫ് ഓണർ ചടങ്ങും നടക്കും. അസോസിയേഷൻ സെക്രട്ടറി അമർനാഥ് ടി. എസ്. നന്ദി രേഖപ്പെടുത്തുന്നതോടെ ഉദ്ഘാടന സമ്മേളനം സമാപിക്കും.

ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ-സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ആഘോഷത്തിന് കൂടുതൽ ആവേശം പകരാൻ DJ ദർശന്റെ സംഗീത പരിപാടിയും അരങ്ങേറും. പരമ്പരാഗത ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളം ഉൾപ്പെടെയുള്ള പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

സ്കോട്ട്‌ലൻഡിലെ മലയാളി സമൂഹത്തെ ഒരുമിപ്പിച്ച് കേരളത്തിന്റെ ഓണപ്പാരമ്പര്യവും സംസ്കാരവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വലിയൊരു കൂട്ടായ്മയായി ഇത്തവണത്തെ ഓണാഘോഷം മാറുമെന്ന് സ്കോട്ട്‌ലൻഡ് മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ഓണാഘോഷം നടക്കുന്ന ഹാളിൻ്റെ വിലാസം: 

വുഡ്‌സൈഡ് ഹാൾസ്, 36 ഗ്ലെൻഫാർഗ് സ്ട്രീറ്റ്, G20 7QE

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more