മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (MMCA) ഓണാഘോഷം ആഗസ്റ്റ് 22 ശനിയാഴ്ച……യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ് വിശിഷ്ടാതിഥി
Aug 21, 2026
യുകെയിലെ പ്രമുഖവും ആദ്യകാല അസോസിയേഷനുകളിലുമൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (MMCA) ൻ്റെ “മെഗാ ഓണം 2026” നാളെ ആഗസ്റ്റ് 22 ശനിയാഴ്ച മാഞ്ചസ്റ്റർ വിഥിൻഷോ ഫോറം സെൻ്ററിൽ നടക്കും. ഓണഘോഷ പരിപാടികളിൽ യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ് വിശിഷ്ടാതിഥിയായി പങ്കെടുത്ത് ഉദ്‌ഘാടനം നിർവ്വഹിക്കും. പൊതുസമ്മേളനത്തിൽ എം എം സി എ പ്രസിഡൻ്റ് റോസ്ബിൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജയൻ ജോൺ സ്വാഗതം ആശംസിക്കും. യുക്മ മുൻ നാഷണൽ ജനറൽ സെക്രട്ടറിയും നിലവിൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാനുമായ അലക്സ് വർഗീസ് ആശംസകൾ നേർന്ന് സംസാരിക്കും. പൊതു സമ്മേളനത്തിൽ ബിരുദം നേടിയവരെയും, ജി സി എസ് സി, എലെവൽ പരീക്ഷയിൽ വിജയം നേടിയ അംഗങ്ങളുടെ മക്കളെയും മറ്റുള്ളവരെയും ആദരിക്കും. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ജോയിൻ്റ് ട്രഷററും എം എം സി എ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ ജോസഫ് മാത്യു (ജോബി) നന്ദിയും രേഖപ്പെടുത്തും
രാവിലെ 10 മണിക്ക് ഓണാഘോഷ പരിപാടികൾ ആരംഭിക്കും. പൂക്കളമിട്ട ശേഷം കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ ഗെയിമുകളോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. ഉച്ചക്ക് കൃത്യം 12 മണിക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ആരംഭിക്കും. ലിവർപൂൾ അക്ഷയ റെസ്‌റ്റോറൻ്റ് ആണ് ഇപ്രാവശ്യം ഓണസദ്യയൊരുക്കുന്നത്.
ഓണ സദ്യയ്ക്ക് ശേഷം പൊതുസമ്മേളനവും തുടർന്ന് എം എം സി എ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിര കളി, വാദ്യ ലിവർപൂൾ ഒരുക്കുന്ന ശിങ്കാരിമേളം, മറ്റ് നിരവധി കലാപരിപാടികൾ എന്നിവ വേദിയിൽ അരങ്ങേറും. കൾച്ചറൽ കോർഡിനേറ്റർമാരായ ജീനാ റോയ്, റിയാ മേരി അനീഷ്, ജെയിൻ ജിൻ്റിൽ, അനീറ്റാ ജിൻ്റോ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കലാപരിപാടികൾ ഒരുക്കിയിരിക്കുന്നത്. ചുനരി എത്നിക്സിൻ്റെ മിഥുന അജയ് നേതൃത്വം നൽകുന്ന ഫാഷൻ ഷോയും ഉണ്ടായിരിക്കും.
3.30 മുതൽ 6മണി വരെ പൊതുസമ്മേളനവും കൾച്ചറൽ പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് 6 മണിമുതൽ പ്രശസ്ത സിനിമാ താരങ്ങളായ ബിനു അടിമാലി, തങ്കച്ചൻ വിതുര, പോൾസൺ കൂത്താട്ടുകുളം, കൊല്ലം കിഷോർ, അറഫാത്ത് ആലുവ, ലിജിൻ ലക്ഷ്യ എന്നിവർ നയിക്കുന്ന സൂപ്പർ മെഗാ സ്റ്റേജ് ഷോ ഉണ്ടായിരിക്കുന്നതാണ്.
എം എം സി എയുടെ ഓണാഘോഷ പരിപാടികളുടെ മെഗാ സ്പോൺസർ ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ് ആണ്. കൂടാതെ ഡോ. സൈമൺസ് അക്കാദമി, ഏലൂർ കൺസൽട്ടൻസി യുകെ ലിമിറ്റഡ്, റോയൽ ഹെൽത്ത് കെയർ, അപ്‌റ്റസ് ലീഗൽ, കൈരളി ഇൻറർനാഷണൽ, ഐഡിയൽ കെയർ സെലൂഷൻസ്, ഫെയർമാർട്ട്, എഡ്സീസ് സ്‌കൂൾ ഓഫ് ഡ്രൈവിംഗ്, ജോവെൻ പ്രോമിസ്, ജെ എസ് ഡി ഡിസൈൻ കൺസൽട്ടൻസി ലിമിറ്റസ്, എ & റ്റി സീഫ്രെഷ് ഫിഷ് മാർറ്റ്, മിത്ര ഗൈഡഡ് വിത്ത് കെയർ, കേരള മോട്ടോഴ്‌സ്, ബുക്ക് ബോക്സ് യുകെ എനിവരാണ് മറ്റ് സ്പോൺസർമാർ.
എം എം സി എ ഭാരവാഹികളായ ജനീഷ് കുരുവിള, ആൻ്റോ പോൾ, ജോബിൻ, അലൻ തോമസ്, സുമേഷ് രാജൻ, ജിൻ്റിൽ രാജ് സെബാസ്റ്റ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികളുടെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
എം എം സി എയുടെ മെഗാ ഓണാഘോഷത്തിൽ പങ്കെടുത്ത് പരിപാടികൾ വൻ വിജയമാക്കുവാൻ എല്ലാ അംഗങ്ങളേയും എക്സിക്യുട്ടീവ് കമ്മിറ്റിക്കു വേണ്ടി പ്രസിഡൻ്റ് റോസ്ബിൻ സെബാസ്റ്റ്യൻ, സെക്രട്ടറി ജയൻ ജോൺ എന്നിവർ സ്വാഗതം ചെയ്യുന്നു.
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages