1 GBP = 128.13
breaking news

ജനങ്ങളെ കേൾക്കാൻ CJP, ”പൊതുജനം എന്ത് പറയുന്നു”; സെപ്റ്റംബറിൽ രാജ്യവ്യാപക ക്യാമ്പയിൽ നടത്തും, അംഗത്വ വിതരണം ആരംഭിച്ചു

ജനങ്ങളെ കേൾക്കാൻ CJP, ”പൊതുജനം എന്ത് പറയുന്നു”; സെപ്റ്റംബറിൽ രാജ്യവ്യാപക ക്യാമ്പയിൽ നടത്തും, അംഗത്വ വിതരണം ആരംഭിച്ചു

ജനങ്ങളെ കേൾക്കാൻ CJP. സെപ്റ്റംബറിൽ രാജ്യ വ്യാപക ക്യാമ്പയിൽ നടത്തും.”പൊതുജനം എന്ത് പറയുന്നു” എന്ന പേരിലാകും ക്യാമ്പയിൻ നടത്തുക. വിദ്യാഭ്യാസ രംഗഞ്ഞ സമഗ്രമാറ്റം ഏറ്റെടുക്കാൻ പോവുന്ന വിഷയം അവതരിപ്പിക്കും. സർക്കാർ സ്കൂളുകൾ അടച്ച് പൂട്ടുന്നു. സ്വകാര്യസ്കൂളുകളെ സർക്കാർ ഒത്താശ ചെയ്യുന്നു. പഠന ചെലവ് കൂടി. ഫീസ് കുടുംബങ്ങൾക്ക് താങ്ങാനാകുന്നില്ല. ഇത് അനുവദിക്കാനാകില്ല. വിദ്യാഭ്യാസം കച്ചവടമല്ല , അടിസ്ഥാന അവകാശം. ഇന്ന് EC ൽ ജനങ്ങൾക്ക് വിശ്വസം നഷ്‌ടപ്പെട്ടു. ഇത് മാറണം. സർക്കാരിനെ രക്ഷിക്കാനുള്ള കേസുകൾ അർധ രാത്രിയും പരിഗണിക്കും. ചില ജഡ്ജിമാർ നടത്തുന്ന പരാമർശങ്ങൾ പോലും ഞറ്റാണ്. ഇത് മാറണം. മാധ്യമങ്ങളും സർക്കാരിന് വഴങ്ങി പ്രവർത്തിക്കുന്നു.

സിജെപി സംഘടന വിപുലീകരിക്കും. അംഗത്വ വിതരണം ആരംഭിക്കും. CJP യുടെ വെബ് സൈറ്റ് വഴി അംഗത്വം എടുക്കാം. OR Code പങ്കുവച്ച് CJP. CJP ഒരു ഫണ്ടു ശേഖരണവും നടത്തുന്നില്ല ; വ്യാജ പ്രചാരണങ്ങളിൽ വീഴരുത്. ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയാവുന്നതിൽ ഉപയോഗമില്ലെന്നും സിജെപി വക്താക്കൾ വ്യക്തമാക്കി. CJP ഭാരവാഹികളെ പ്രഖ്യാപിച്ചു. 5 സോണുകളിലും പ്രത്യേക കമ്മറ്റികൾ രൂപികരിക്കും. കൺവീനർ അഭിജിത്ത് ദിപ്കെ ആകും. അശുതോഷ് ​റങ്ക , സൗരവ്ദാസ് കോ-കൺവീനർമാരായും പ്രഖ്യാപിച്ചു.

CJP മതനിരപേക്ഷ ജനാധിപത്യ കൂട്ടായ്മയാണ്, രാജ്യത്തെ വിദ്യാർഥികളെ കേൾക്കുമെന്ന് അഭിജിത്ത് ദീപ്കെ വ്യക്തമാക്കി. രാജ്യത്ത് വിദ്യാഭ്യാസത്തെ കച്ചവടം ആക്കുന്നത് അനുവദിക്കില്ല. ജുഡീഷ്യറിയിൽ പ്രശ്‌നങ്ങളുണ്ട് , ജനങ്ങളിൽ രോഷം ഉണ്ട്. തൊഴിലില്ലായ്യ , വിദ്യാഭ്യാസ രംഗത്തെ കച്ചവടം എന്നിവയിൽ മാറ്റം വേണം. ധർമ്മേന്ദ്ര പ്രധാൻ്റെ രാജി വലിയ നേട്ടം. അതിലും വലിയ നേട്ടം ജനങ്ങളിലെ ഭയം ഇല്ലാതായി എന്നതാണ്. യുവാക്കൾ രാജ്യത്തിന് ശബദം നൽകി. സർക്കാരിനോട് ചോദ്യം ചോദിക്കാൻ ധൈര്യം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more