1 GBP = 127.92
breaking news

മാഞ്ചസ്റ്റർ സാൽഫോർഡിൽ മലയാളി ജോൺ മാത്യു (55) നിര്യാതനായി

മാഞ്ചസ്റ്റർ സാൽഫോർഡിൽ മലയാളി ജോൺ മാത്യു (55) നിര്യാതനായി

മാഞ്ചസ്റ്റർ സാൽഫോർഡിനടുത്ത് സ്വിൻടണിൽ ഈങ്ങാപ്പുഴ കാക്കവയൽ സ്വദേശി കല്ലറയ്ക്കൽ ജോൺ മാത്യു (ജോൺസൺ,55) നിര്യാതനായി. ഭാര്യ ബിന്ദു ജോൺ (സാൽഫോർഡ് റോയൽ ഹോസ്പിറ്റൽ സ്റ്റാഫ്) മക്കൾ ആൻ മരിയ (മെഡിക്കൽ വിദ്യാർത്ഥിനി, ലിവർപൂൾ), ആരോൺ മാത്യു (എലെവൽ വിദ്യാർത്ഥി). കല്ലറയ്ക്കൽ പരേതനായ മാത്യുവിൻ്റേയും ചിന്നമ്മയുടേയും മകനാണ്. സഹോദരങ്ങൾ: ബാബു, മാത്യു, സണ്ണി, ത്രേസ്യാ, മീനാ.

പരേതൻ സാൽഫോർഡ് മലയാളി അസോസിയേഷൻ അംഗവും, സാൽഫോർഡ് സെൻ്റ്. ഏവുപ്രാസ്യാ മിഷൻ ഇടവകാംഗവുമാണ്.

സംസ്കാരം യുകെയിൽ നടത്തുമെന്നാണ് കുടുംബത്തോടടുത്ത  വൃത്തങ്ങളിൽ നിന്നും അറിയുന്നത്.

പരേതൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് എബി സെബാസ്‌റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗീസ്, യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗീസ്, യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനർ ജാക്സൻ തോമസ്, ദേശീയ സമിതിയംഗം ബിജു പീറ്റർ, റീജിയൺ പ്രസിഡൻ്റ് ഷാജി വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ്, സാൽഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സജോ ജോസ്, സെക്രട്ടറി ലിയോ        തുടങ്ങിയവർ അനുശോചനം അറിയിച്ചു. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു. ആദരാഞ്ജലികൾ…..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more