1 GBP = 128.63
breaking news

മലയാളി നേഴ്സ് ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ മരണമടഞ്ഞു.

മലയാളി നേഴ്സ് ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ മരണമടഞ്ഞു.

ബാസിൽഡൺ: യുവ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് യുകെയിൽ മരണമടഞ്ഞു. പത്തനംതിട്ട നാരങ്ങാനം ചാന്തുകാവ് സ്വദേശിയും ബാസിൽഡൺ ക്രൈസ്റ്റ്‌വേ ചർച്ച് അംഗവുമായ ജെറോം ജെറിയുടെ ഭാര്യ ഏയ്ഞ്ചൽ ജെറോം (28) ആണ് വിട പറഞ്ഞത്.

ബാസിൽഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന ഏയ്ഞ്ചലിന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയായിരുന്നു. 

ഏഴ് മാസം പ്രായമുള്ള കുഞ്ഞുണ്ട്. സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

ഏയ്ഞ്ചൽ ജെറോമിന്റെ ആകസ്മിക വേർപാടിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കമ്മിറ്റിയ്ക്കായി സെക്രട്ടറി ഭുവനേഷ് പീതാബരനും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗംങ്ങളുടെ തീരാ വേദനയിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more