1 GBP = 129.98
breaking news

ഓൾ യു.കെ. വൈറ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് 2026: യു.കെ.യിലെ മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി മെഗാ മത്സരം

ഓൾ യു.കെ. വൈറ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് 2026: യു.കെ.യിലെ മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി മെഗാ മത്സരം

യു.കെ.യിലെ മലയാളി ക്രിക്കറ്റ് സമൂഹത്തെ ഒന്നിപ്പിക്കുന്ന “All UK White Ball Cricket Tournament 2026” ഓഗസ്റ്റ് 30-ന് (ഞായറാഴ്ച) നോർവിച്ചിൽ അരങ്ങേറും. 247 Healthcare Staffing Solutions-ഉം Master Care Home Care Services Norwich-ഉം സംയുക്തമായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ യു.കെ.യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 8 പ്രമുഖ ടീമുകൾ പങ്കെടുക്കും.

മത്സരങ്ങൾ UEA Colney Playing Fields, Norwich-ലും Angel Cricket Ground, Swanton Morley-ലും നടക്കും. ക്രിക്കറ്റിനൊപ്പം സൗഹൃദവും സമൂഹ ഐക്യവും ആഘോഷിക്കുകയാണ് ഈ ടൂർണമെന്റിന്റെ ലക്ഷ്യം.

പരിപാടിയുടെ മുഖ്യാതിഥിയായി UUKMA പ്രസിഡന്റ് ശ്രീ. എബി സെബാസ്റ്റ്യൻ പങ്കെടുക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം ചടങ്ങിന് കൂടുതൽ പ്രൗഢി പകരും.

വിജയികൾക്കായി ആകർഷകമായ സമ്മാനങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനം £1001 (C.J. Sebastian Cheruvalliparambil Memorial Ever Rolling Trophy)യും രണ്ടാം സമ്മാനം £501 (Xavier Kuriakose Muthirakalayil Memorial Ever Rolling Trophy)യും ലഭിക്കും. കൂടാതെ മികച്ച ബാറ്റ്സ്മാൻ, ബൗളർ, വിക്കറ്റ് കീപ്പർ, ഓൾറൗണ്ടർ എന്നിവർക്ക് £101 വീതം ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.

ടീം രജിസ്ട്രേഷൻ ഫീസ് £250 (Non-refundable) ആണ്.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:

  • 📞 07435386711
  • 📞 07808522220
  • 📞 07429365272

യു.കെ.യിലെ മലയാളി ക്രിക്കറ്റ് പ്രേമികൾക്കും കുടുംബങ്ങൾക്കും ഒരുമിച്ച് ആഘോഷിക്കാനാവുന്ന കായികോത്സവമായി ഈ ടൂർണമെന്റ് മാറുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more