ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം നടത്തി
Jun 22, 2026
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപത കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം ബർമിംഗ് ഹാമിൽ വച്ച് നടന്നു. രൂപതയുടെ ഇടവക മിഷൻ പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം രാവിലെ ഫാ ജെബിൻ പതിപറമ്പിൽ എം സി ബി എസ് നടത്തിയ പ്രെയിസ് ആൻഡ് വർഷിപ്പോടെ ആണ് ആരംഭിച്ചത് , തുടർന്ന് നടന്ന ഖത്വാ പ്രാർഥനക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു.
തുടർന്ന് തലശ്ശേരി മുൻ അതിരൂപതാധ്യക്ഷൻ മാർ ജോർജ് വലിയമറ്റം ,മാർ ജോസഫ് സ്രാമ്പിക്കൽ ,രൂപതയുടെ വിവിധ ഇടവക മിഷനുകളിൽ നിന്നെത്തിയ വൈദികർ എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് നടന്ന ഉത്ഘാടന സമ്മേളനം മാർ ജോർജ് വലിയമറ്റം ഉത്ഘാടനം ചെയ്തു. സഭയുടെ അടിസ്ഥാനം കുടുംബം ആണെന്നും, കുടുംബം എന്നാൽ ത്രിത്വത്തിന്റെ പ്രതീകമാണെന്നും അതിനാൽ തന്നെ കുടുംബങ്ങൾ ത്രിത്വത്തിന്റെ ഇരിപ്പിടമാകണം എന്നും മാർ ജോർജ് വലിയമറ്റം വിശുദ്ധ കുർബാന മദ്ധ്യേ ഉള്ള വചന സന്ദേശത്തിൽ വിശ്വാസികളെ ഉത്ബോധിപ്പിച്ചു. സ്നേഹമായ ദൈവത്തിന്റെ കൂട്ടായ്മയിലേക്ക് വരുക എന്നതാണ് ഓരോ കുടുംബങ്ങളുടെയും ദൗത്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശുദ്ധ കുർബാനക്ക് ശേഷം സ്കാഞ്ഞിരപ്പള്ളി രൂപത മുൻ പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറിയും രൂപത റിസോഴ്സ് പേഴ്സണും പ്രശസ്ത വാഗ്മിയുമായ ജോർജ് കുട്ടി ആഗസ്തി ക്ലാസ് നയിച്ചു. കുടുംബ കൂട്ടായ്മയുടെ പ്രാധാന്യത്തെ സംബന്ധിച്ചും, പ്രവർത്തന രീതികളെ സംബന്ധിച്ചും, സഭ കുടുംബ കൂട്ടായ്മക്ക് നൽകുന്ന പ്രാധാന്യത്തെ സംബന്ധിച്ചും ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹം നടത്തിയ ക്ലാസ് ഏറെ ശ്രദ്ധേയമായി.
തുടർന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവുമായി പ്രതിനിധികൾ വിവിധ വിഷയങ്ങൾ സംബന്ധിച്ച് ചോദ്യോത്തര പരിപാടിയും നടന്നു. തുടർന്ന് പന്ത്രണ്ട് റീജിയനുകളായി തിരിഞ്ഞു നടത്തിയ ചർച്ചയും തുടർന്ന് നടന്ന റിപ്പോർട്ട് അവതരണവും, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നടത്തിയ ആശിർ വാദത്തോടും കൂടിയാണ് പരിപാടികൾ അവസാനിച്ചത്.
കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റെവ ഫാ ജിബിൻ വാമറ്റത്തിലിന്റെ നേതൃത്വത്തിൽ സെക്രെട്ടറി ജെയിനി ചാക്കോച്ചൻ, ട്രെഷറർ ജിനു പോൾ ,വൈസ് പ്രസിഡന്റ് ഷീബ ബാബു, ജോയിന്റ് സെക്രെട്ടറി സീന തോമസ്, റീജിയണൽ പ്രസിഡന്റുമാർ മറ്റ് ഭാരവാഹികൾ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.
യുക്മ കേരളപൂരം വള്ളംകളി 2026 ആഗസ്റ്റ് 15 ന് …..യുകെയിലെ ഏറ്റവും വലിയ ജനകീയ മഹോത്സവത്തിന് അണിയറയിൽ ഒരുങ്ങുന്നത് മെഗാതിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളും……. /
click on malayalam character to switch languages