എക്സിറ്റർ മലയാളി അസോസിയേഷന് നവനേതൃത്വം; മോഹൻകുമാറും ജോബി തോമസും സോജ് ജയപ്രകാശും നയിക്കും
Jun 11, 2026
എക്സിറ്റർ മലയാളികളുടെ കലാ – കായിക, സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങളിൽ 2006 മുതൽ ചേർന്നുനിന്നു പ്രവർത്തിക്കുന്ന എക്സിറ്റർ മലയാളീ അസോസിയേഷന്റെ 2026-2027 കാലയളവിലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ഈസ്റ്റെർ-വിഷു-ഈദ് ആഘോഷങ്ങളോടനുബന്ധിച്ചു തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങളുടെ ആദ്യ മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ചെയർമാൻ ശ്രീ. സാബു എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ പ്രസിഡന്റായി ശ്രീ.മോഹൻ കുമാറിനെയും, സെക്രട്ടറിയായി ജോബി തോമസിനെയും , ട്രഷറർ ആയി സോജ് ജയപ്രകാശിനെയും , വൈസ് പ്രസിഡന്റായി ഐശ്വര്യ നിഖിലിനെയും, കൂടാതെ ബിജോയി വറുഗീസിനെയും , ബിനു റോഷനെയും ജോയിന്റ് സെക്രെട്ടറിമാരായും, ജോയിന്റ് ട്രഷററായി വിനു ചന്ദ്രനെയും ഐക്യകണ്ഠന തിരഞ്ഞെടുത്തു.
ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി യുക്മ നേതൃത്വം നൽകുന്ന UNF ന്റെ കോർഡിനേറ്ററായി ജിൻസി ആന്റണിയെയും, ഇമയുടെ വിമൻസ് ഫോറം കോർഡിനേറ്ററായി ജൂലി റെജിയെയും, കൂടാതെ ഇമയുടെ എല്ലാ പ്രോഗ്രാമുകളുടെയും സുഖമമായ നടത്തിപ്പിലേക്കായി ജോയി ജോണിനെ ഹോസ്പിറ്റാലിറ്റിയുടെയും, കുട്ടികളിലെയും മുതിർന്നവരിലേയും കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനും ഒപ്പം കലാപരിപാടികളുടെ സുഗമമായ നടത്തിപ്പിലേക്കുമായി ടിൻസി സന്ദീപിനെ ആർട്സിന്റെയും കായിക മേഖലയുടെ വളർച്ചക്കും പ്രവർത്തനങ്ങൾക്കുമാ യി ആന്റോ ജോസഫിനെ സ്പോർട്സിന്റെയും, ജയദേവ് സോജ്, റിയ ജോബി എന്നിവരെ യൂത്തിന്റെയും കോർഡിനേറ്റർമാരായി തിരഞ്ഞെടുക്കുകയുണ്ടായി. ഇമയുടെ വരും കാലങ്ങളിലെ പ്രോഗ്രാമുകളുടെ വിജയകരമായ നടത്തിപ്പിനും, വിവിധ മേഖലകളിലെ പ്രവർത്തനങ്ങളെ ഏകോപ്പിക്കുന്നതിനുമായി വിപുലമായ സബ്കമ്മിറ്റിയെയും തിരഞ്ഞെടുക്കുകയുണ്ടായി.
ബിജോയ് വർഗ്ഗീസ് കോർഡിനേറ്ററായ ഇന്റർകമ്മ്യൂണിറ്റി ഗ്രൂപ്പിലേക്ക് വിശാല മോഹൻകുമാർ, റീന ജോൺ, റെജി ആൽവിൻ എന്നിവരെയും, ജോർജ് വർഗീസ്, ജുവൽ കുര്യൻ, അഡോണ മരിയ ബിനോയ് ( Sports), ചന്തു നായർ, ഡിറ്റ ജുവെൽ, കരോളിൻ അന്ന ബിനോയ് (Arts), റോസ്മി ജോബി, ലീന സ്റ്റാൻലി (UNF), ബീന ടോജി, അനുശ്രീ ചന്തു, ജിൻസി ടോം (Womens Forum), ബിജോ തോമസ്, രതീഷ് രെവീന്ദ്രൻ, K Gപ്രദീപ് (Hospitality), സ്റ്റീവ് ഷിജുമോൻ, തിയോ ആൽവിൻ (Youth), ആൽവിൻ വെളിയത്ത്, ബിജു V V ( External Auditors) എന്നിവരെയും വിവിധ കമ്മിറ്റികളിലേക്ക് ഉൾപ്പെടുത്തുകയുണ്ടായി.
യുക്മ കേരളപൂരം വള്ളംകളി 2026 ആഗസ്റ്റ് 15 ന് …..യുകെയിലെ ഏറ്റവും വലിയ ജനകീയ മഹോത്സവത്തിന് അണിയറയിൽ ഒരുങ്ങുന്നത് മെഗാതിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളും……. /
click on malayalam character to switch languages