1 GBP = 127.56
breaking news

ചോദ്യ പേപ്പർ ചോർച്ച: ​’ബിജെപി ഭരണത്തിൽ യുവാക്കളുടെ ഭാവി ലേലം വിളിക്കപ്പെടുന്നു’; കേന്ദ്രത്തിനെതിരെ കോൺഗ്രസ്‌

ചോദ്യ പേപ്പർ ചോർച്ച: ​’ബിജെപി ഭരണത്തിൽ യുവാക്കളുടെ ഭാവി ലേലം വിളിക്കപ്പെടുന്നു’; കേന്ദ്രത്തിനെതിരെ കോൺഗ്രസ്‌

ചോദ്യ പേപ്പർ ചോർച്ചയിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ്. കഴിഞ്ഞ 12 വർഷത്തിനിടെ ചോദ്യപ്പേപ്പർ ചോർച്ചയും,പരീക്ഷാ തട്ടിപ്പുകളും സംഘടിത കുറ്റകൃത്യമാക്കി മോദി സർക്കാർ മാറ്റി. ​ബിജെപി ഭരണത്തിൽ യുവാക്കളുടെ ഭാവി ലേലം വിളിക്കപ്പെടുന്നുവെന്ന് കോൺ​ഗ്രസ് കുറ്റപ്പെടുത്തി. ​മോദി സർക്കാർ അധികാരത്തിൽ തുടരുന്നിടത്തോളം കാലം ചോദ്യപ്പേപ്പർ മാഫിയകൾ തഴച്ചുവളരുമെന്നും കോൺ​ഗ്രസ് പറഞ്ഞു.

രാജ്യത്തെ യുവാക്കളും, Gen Z വിഭാഗവും കടുത്ത നിരാശയിലാണ്. ‌കേന്ദ്രസർക്കാരിനെതിരെ തെരുവ് മുതൽ പാർലമെന്റ് വരെ പോരാടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇന്ത്യൻ യുവാക്കളുടെ അവകാശങ്ങൾക്കായി ശക്തമായി നിലകൊള്ളുമെന്ന് കോൺഗ്രസ് അറിയിച്ചു. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് നാളെ മുതൽ രാജ്യവ്യാപക പ്രതിഷേധം നടത്താൻ കോക്രോച്ച് ജനതാ പാർട്ടിയുടെ തീരുമാനം. നാളെ പൂണെയിൽ നടക്കുന്ന പ്രതിഷേധത്തിൽ ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് പങ്കെടുക്കും. ലക്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.

ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുന്നില്ലെങ്കിൽ ജൂൺ 20ന് വീണ്ടും ജന്തർ മന്തറിൽ പ്രതിഷേധിക്കും. രാജിവയ്ക്കും വരെ ജന്തർമന്തറിൽ നിന്ന് പിരിഞ്ഞുപോകില്ലെന്നും അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും പ്രതിഷേധത്തിന് ക്ഷണിക്കുന്നതായും സിജെപി പത്ര സമ്മേളനത്തിൽ വ്യക്തമാക്കി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more