1 GBP = 127.25
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 14 ഞായറാഴ്ച്ച യോവിലിൽ; കായികതാരങ്ങളുടെ രജിസ്‌ട്രേഷൻ നാളെ അവസാനിക്കും

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 14 ഞായറാഴ്ച്ച യോവിലിൽ; കായികതാരങ്ങളുടെ രജിസ്‌ട്രേഷൻ നാളെ അവസാനിക്കും

സുജു ജോസഫ്, പിആർഒ

യോവിൽ: യുക്മ ദേശീയ കായികമേളക്ക് മുന്നോടിയായി നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 14 ഞയറാഴ്ച്ച യോവിലിലെ പ്രശസ്തമായ ഒളിമ്പ്യാഡ്‌സ് അത്ലറ്റിക് ക്ലെബ്ബിൽ അരങ്ങേറും. കായികതാരങ്ങളുടെ രജിസ്‌ട്രേഷൻ നാളെ ജൂൺ 7 ഞായറാഴ്ച്ച അവസാനിക്കും. റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷനാണ് ഇക്കുറിയും കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുക.

ജൂൺ പതിനാലിന് രാവിലെ എട്ടു മണിയോടെ തന്നെ ആരംഭിക്കുന്ന രജിസ്ട്രേഷന് ശേഷം നടക്കുന്ന വർണ്ണാഭമായ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും കായികമേളയ്ക്ക് തുടക്കം കുറിക്കുക. വിവിധ അസോസിയേഷനുകളിൽ നിന്നായി രജിസ്ട്രേഷനിൽ ഇതുവരെയും വമ്പൻ പിന്തുണയാണ് ലഭിക്കുന്നതെന്ന് സെക്രട്ടറി ജോബി തോമസ് അറിയിച്ചു.

അതി വിശാലമായ ഒളിമ്പ്യാഡ് അത്ലറ്റിക് ക്ലെബ്ബിൽ കായികതാരങ്ങൾക്കും കാണികൾക്കുമായി ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ, ജോയിന്റ് സെക്രട്ടറി ശാലിനി റിജേഷ്, സ്പോർട്ട്സ് കോർഡിനേറ്റർ മുഹമ്മദ് ഇർഷാദ്, ഇന്റേണൽ ഓഡിറ്റർ ഉമ്മൻ ജോൺ തുടങ്ങിയവർ അറിയിച്ചു.

ലൈഫ്‌ലൈൻ പ്രൊട്ടക്ട്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്, ജിയ ടൂർസ് ആൻഡ് ട്രാവൽസ്, ഡെവൺ സ്റ്റാർ ലിമിറ്റഡ്, മട്ടാഞ്ചേരി റെസ്റ്റോറന്റ്, ബെറ്റർ ഫ്രെയിംസ്, ജെ എം പി സോഫ്ട്വെയർ ലിമിറ്റഡ്, യുക്മ ന്യൂസ് എന്നിവരാണ് സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ സ്‌പോൺസർമാർ.

തുടർച്ചയായി കഴിഞ്ഞ മൂന്നു തവണയും ആവേശകരമായ തരത്തിൽ കായികമേള സംഘടിപ്പിച്ച സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ ഇത് നാലാം തവണയാണ് കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 14ന് നടക്കുന്ന കായികമേളയിലേക്ക് റീജിയണിലെ മുഴുവൻ അസ്സോസിയേഷനുകളിൽ നിന്നുള്ള കായിക താരങ്ങളെ സ്വാഗതം ചെയ്യുന്നതായി സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജ്, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ് തുടങ്ങിയവർ അറിയിച്ചു.

കായികമേള നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

YEOVIL OLYMPIADS ATHLETIC CLUB, PICKETT LN, YEOVIL, BA21 3DS

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more