1 GBP = 129.29
breaking news

70 ഇൽ പരം കലാകാരികൾ അണിനിരന്ന ക്ലാസിക്കൽ നൃത്ത സായാഹ്നം; ഭദ്രം സ്കൂൾ ഓഫ് ഡാൻസിന്റെ നാലാമത്തെ ആനുവൽ ഷോക്കേസ് അരങ്ങേറി

70 ഇൽ പരം കലാകാരികൾ അണിനിരന്ന ക്ലാസിക്കൽ നൃത്ത സായാഹ്നം; ഭദ്രം സ്കൂൾ ഓഫ് ഡാൻസിന്റെ നാലാമത്തെ ആനുവൽ ഷോക്കേസ് അരങ്ങേറി

സുമേഷ് അരവിന്ദാക്ഷൻ

മാർച്ച് ഒന്നിന് എസ്സെക്സിലെ വീതം പബ്ലിക് ഹാളിൽ ഭദ്രം സ്കൂൾ ഓഫ് ഡാൻസിന്റെ നാലാമത്തെ ആനുവൽ ഷോക്കേസ് അരങ്ങേറി . 70 ഇൽ പരം കലാകാരികൾ അണിനിരന്ന ഈ ക്ലാസിക്കൽ നൃത്ത സായാഹ്നം കാണികൾക്ക് നല്ലൊരു ദൃശ്യവിരുന്നായിരുന്നു. ഈ വർഷത്തെ ആനുവൽ ഷോക്കേസിന് മുകുളം 2026 എന്നാണ് പേരിട്ടിരുന്നത് .S² പ്രൊഡക്ഷൻ ആണ് ഈ സംരംഭത്തിൽ കഴിഞ്ഞ വർഷങ്ങളിലെ പോലെ ഭദ്രം സ്കൂളിനെ ഇത്തവണയും സഹായിച്ചത്.

രണ്ടു ഭാഗങ്ങളിലായി ക്രമീകരിച്ച ഈ നൃത്ത സന്ധ്യ ആദ്യ ഭാഗത്തിൽ എല്ലാ ഗ്രേഡുകളിലെയും കുട്ടികളുടെ ഗ്രൂപ്പ് ക്ലാസിക്കൽ ഡാൻസുകളിലൂടെ മുന്നോട്ടുപോയി. രണ്ടാമത്തെ ഭാഗത്തിൽ “തപോ ഭംഗ” എന്ന ഒരു നൃത്ത ശില്പം സിനിമ ഒരുക്കിയിരുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ 1925 ഇൽ പ്രസിദ്ധീകരിച്ച പൂരഭി എന്ന കവിത സമാഹാരത്തിൽ ഇതേ പേരിലുള്ള കവിത അടിസ്ഥാനമാക്കിയായിരുന്നു ഈ നൃത്തശില്പം അവർ ഒരുക്കിയത്. മലയാളം ബംഗാളി തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിലെ ഗാനങ്ങൾ കോർത്തിണക്കി കൊണ്ടാണ് ഈ നൃത്തശില്പം ഒരുക്കിയത്.

മുഖ്യാതിഥിയായി ഭദ്രം സ്കൂൾ ഓഫ് ഡാൻസിന്റെ ക്ഷണം സ്വീകരിച്ച് എത്തിയ മഞ്ജു സുനിൽ ആയിരുന്നു ഉദ്ഘാടനം നിർവഹിച്ച് ഈ നൃത്തസന്ധ്യയ്ക്ക് തുടക്കമിട്ടത്. യുകെയിലെ നൃത്ത വേദികളിലെ സ്ഥിരസാന്നിധ്യമായ മഞ്ജു ഭദ്രത്തിന്റെ എല്ലാ വിദ്യാർത്ഥികളെയും അതിനു സാരഥ്യം വഹിക്കുന്ന സീമ ഗോപിനാഥനെയും ആശംസിച്ചു.

കണ്ണിന് ആനന്ദം പകരുന്ന ഈ നൃത്തവിരുന്നിന് ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും സാന്നിധ്യം ഒരുക്കിയത് ആദർശ് കുര്യൻ നേതൃത്വം നൽകുന്ന മീഡിയാ പീപ്പിൾ എന്ന കമ്പനിയായിരുന്നു. ബംഗാളിയിലെ ഗാനങ്ങൾ ആലപിച്ചത് ഉജ്വൽ ഘോഷും, അതിനു സംഗീത സംവിധാനം നിർവഹിച്ചത് വിനോദ് കുമാറുമായിരുന്നു.
സുമേഷ് അരവിന്ദാക്ഷൻ നടത്തിയ നന്ദി പ്രസംഗത്തോടെ ഈ വർഷത്തെ ഷോക്കേസിനു തിരശീല വീണു.

സീമ ഗോപിനാഥിന്റെ നേതൃത്വത്തിൽ 2018 സ്ഥാപിതമായ ഭദ്രം സ്കൂൾ ഓഫ് ഡാൻസ് ഇതിനോടകം അഞ്ച് മുതൽ 55 വയസ്സുള്ള വരുന്ന വളരെയധികം നൃത്ത വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. മലയാളികൾക്ക് പുറമെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെയും സ്ത്രീകൾ ഈ നൃത്ത വിദ്യാലയത്തിന്റെ ഭാഗമാണ്. യുഗ്മയടക്കം ലോക്കൽ അസോസിയേഷനുകൾ നടത്തുന്ന അവരവരുടെ കലാപരിപാടികളിലും ഈ വിദ്യാർത്ഥികൾ സീമയുടെ സഹായത്തോടെ തന്നെ കലാപരിപാടികൾ അവതരിപ്പിക്കാറുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more