1 GBP = 125.24
breaking news

ചാമ്പ്യന്‍സ് ലീഗില്‍ കരകയറാനാകാതെ ചെല്‍സി; അറ്റ്‌ലാന്റയോട് തോറ്റ് പട്ടികയില്‍ താഴെ

ചാമ്പ്യന്‍സ് ലീഗില്‍ കരകയറാനാകാതെ ചെല്‍സി; അറ്റ്‌ലാന്റയോട് തോറ്റ് പട്ടികയില്‍ താഴെ


ബാഴ്‌സയെ 3-0 സ്‌കോറില്‍ പരാജയപ്പെടുത്തിയ അതേ ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ആയ അറ്റ്‌ലാന്റയോട് തോല്‍വി. ഇതോടെ പോയിന്റ് പട്ടികയില്‍ ആദ്യപത്തില്‍ നിന്ന് പുറത്തായിരിക്കുകയാണ് നീലക്കുപ്പായക്കാര്‍. നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തൊട്ടുമുകളിലായി 11-ാം സ്ഥാനത്താണ് ചെല്‍സിയുള്ളത്. അറ്റ്‌ലാന്റയോട് ആദ്യപകുതിയില്‍ ഒരു ഗോളിന് ലീഡില്‍ നിന്ന ശേഷമായിരുന്നു രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ വഴങ്ങിയത്. ആദ്യപകുതിയുടെ 25-ാം മിനിറ്റില്‍ റീസ് ജെയിംസിന്റെ പാസില്‍ ജാവോ പെഡ്രോയാണ് ചെല്‍സിയുടെ ഏക ഗോള്‍ കണ്ടത്തെിയത്. ലൈന്‍സ്മാന്‍ ഓഫ്‌സൈഡ് വിധിച്ച ഗോള്‍ വാറിന് ശേഷം ചെല്‍സിക്ക് അനുവദിച്ച് കിട്ടുകയായിരുന്നു. അറ്റ്‌ലാന്റയുടെ മറുപടി ഗോളിനായുള്ള ശ്രമങ്ങള്‍ ആദ്യപകുതിയില്‍ ചെല്‍സി പ്രതിരോധിച്ചെങ്കിലും രണ്ടാം പകുതിയില്‍ പ്രതിരോധത്തില്‍ വന്നുപെട്ട പിഴവ് എതിര്‍ച്ചേരിക്കാര്‍ മുതലെടുത്തു. 55-ാം മിനിറ്റില്‍ ബെല്‍ജിയം താരം ഡി കെറ്റലെയറെയുടെ സുന്ദരമായ ക്രോസില്‍ തലവെച്ച് ജിയാന്‍ലൂക്ക സ്‌കമാക്ക ഫ്രീ ഹെഡറില്‍ നിന്ന് അറ്റലാന്റക്കായി സമനില പിടിച്ചു. 83-ാം മിനിറ്റില്‍ ആയിരുന്നു അറ്റ്‌ലാന്റയെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തിയ ഗോള്‍ പിറന്നത്. ആദ്യഗോളിന് അസിസ്റ്റ് നല്‍കിയ ഡി കെറ്റലെയറെയുടെ വകയായിരുന്നു വിജയഗോള്‍.നെതര്‍ലാന്‍ഡ്‌സ് താരം ഡി റൂണ്‍ നല്‍കിയ അസിസ്റ്റില്‍ ഏതാനും ചുവടുകള്‍ പന്തുമായി മുന്നേറിയ ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ തൊടുത്ത ഷോട്ട് ചെല്‍സി ഗോള്‍കീപ്പര്‍ റോബര്‍ട്ട് സാഞ്ചസിന്റെ കൈയ്യിലിടിച്ച് വല തൊടുകയായിരുന്നു. സമനിലയെങ്കിലും ആഗ്രഹിച്ച് ബാക്കി സമയം ചെല്‍സി താരങ്ങള്‍ ശ്രമം നടത്തിയെങ്കിലും അറ്റ്‌ലാന്റ പ്രതിരോധം പിടിച്ചു നിന്നു.

ഇന്നലെത്തെ വിജയത്തോടെ 36 ടീമുകളുള്ള പോയിന്റ് പട്ടികയില്‍ അറ്റലാന്റ മൂന്നാം സ്ഥാനത്തേക്ക് എത്തി. രണ്ട് ലീഗ് മത്സരങ്ങള്‍ ഇനിയും ബാക്കി നില്‍ക്കെയാണിത്. അത്‌ലറ്റികോ ക്ലബ്ബ്, യൂണിയന്‍ സെയ്ന്റ് ഗില്ലോയ്‌സി എന്നീ ടീമുകള്‍ക്കെതിരെയാണ് അറ്റ്‌ലാന്റയുടെ ഇനിയുള്ള മത്സരങ്ങള്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more