വെസ്റ്റ് സസ്സക്സിലെ മലയാളി കൂട്ടായ്മയും, സാമൂഹ്യ-സാംസ്കാരിക സംഘടനയുമായ CMC നേതൃത്വം നല്കുന്ന ഓണാഘോഷം ഈമാസം ഇരുപതിന് ശനിയാഴ്ച വിപുലമായി കൊണ്ടാടും. ശനിയാഴ്ച രാവിലെ 11.30 മണിയോടെ മാവേലി വരവേൽപ്പിനോടൊപ്പം ആരംഭം കുറിക്കുന്നു.
യുക്മയുടെ ദേശീയ ജോയിൻ്റ് സെക്രട്ടറി സണ്ണിമോൻ മത്തായി മുഖ്യ അതിഥിയായി എത്തുന്ന ചടങ്ങിൽ യുക്മയുടെ നാഷ്ണൽ സ്പോട്സ് മത്സരങ്ങളിൽ ജേതാവായവരെ ആദരിക്കുന്നതാണ്.
ഓണാഘോഷ പരിപാടികൾ പ്രസിഡണ്ട് തേജു മാത്യൂസിൻ്റെ ഓണാശംസകളോടെ തുടങ്ങുന്നു. CMC യുടെ ഓണാഘോഷങ്ങളിൽ പങ്കെടുക്കാനും കമ്മ്യൂണിറ്റിയുടെ കലാസാംസ്കാരികപ്രവർത്തനങ്ങൾക്ക് ക്രോളിയിലെ സാധ്യതകളെ കുറിച്ച് സംസാരിക്കുന്നതിനുമായി ആക്ഷൻ ക്രോളിയിലെ ബെക്കി ജോൺസ് പങ്കെടുക്കുന്നതാണ്. സ്പോർട്ട്സ് കോ ഓർഡിനേറ്റർ ബിനു ആൽബർട്ടിൻ്റേയും പ്രോഗ്രാം കോ ഓർഡിനേറ്റർ അൻസു ജോഫിൻ്റെയും നേതൃത്വത്തിൽ കലാകായിക മത്സരങ്ങളും നടക്കുന്നതാണ്.
CMC യുടെ സാമൂഹിക സാംസ്കാരിക മേഘലകളിലെ ഏകോപനത്തിനായി കമ്മിറ്റിയിലെ തേജു മാത്യൂസ്, എറിക്സൺ ജോസഫ്, ജൂഡിത് റോബർട്ട്സ്, അരുൺ വർഗ്ഗീസ്, ജിബിൻ ഫിലിപ്പ്, ഷമാൽ രാമചന്ദ്രൻ, ടിബി വർഗ്ഗീസ്, ബിനു ആൽബർട്ട്, അൻസു ജോഫിൻ, ജിയോ ഫ്രാൻസിസ് എന്നിവർ പ്രവർത്തിച്ച് കൊണ്ട് വിവിധ ഉത്തരവാദിത്വങ്ങൾ ഭംഗിയായി മുന്നോട്ട് കൊണ്ട് പോകുന്നു.
ഓണാഘോഷങ്ങളുടെ നടത്തിപ്പിനായി അരുൺ മോഹൻ, അനിൽ തോമസ്, അലക്സ് തുരുത്തേൽ, അരുൺ മാത്യൂ, റോബിൻ ഡി കുത്തോ, സ്മിത രമേഷ്, ജസ്റ്റിൻ ചാണ്ടി, തോമസ് ചിറ്റിലപ്പിള്ളി എന്നിവരടങ്ങിയ കമ്മിറ്റി രൂപികരിച്ചിരുന്നു.
ഓണം ആഘോഷത്തിലെ പ്രധാനപ്പെട്ട ഓണസദ്യയില്‍ 25 ഇനം വിഭവങ്ങള്‍ ആവും തൂശനിലയില്‍ വിളമ്പുക, രണ്ടു തരം പായസവും ഉണ്ടായിരിക്കും.
മാവേലിയെ വരവേല്ക്കല്, തിരുവാതിര, ഓണപ്പാട്ട്, സുന്ദരിക്ക് പൊട്ട് തൊടൽ , വടംവലി, കലാപരിപാടികള്‍ എന്നിവ സായാഹ്ന ചായ സൽക്കാരവും തുടർന്നുള്ള DJ യൊടൊപ്പം അവസാനിക്കുന്നതാണ്.
സമാപന ചടങ്ങിൽ രക്ഷാധികാരി എനിക്സൺ ജോസഫ് CMC കമ്മിറ്റിക്ക് വേണ്ടി നന്ദി അറിയിക്കുന്നതാണ്.
ക്രോളി മലയാളി കമ്മിറ്റിയുടെ തിരുവോണ ആഘോഷവും കലാപരിപാടികളും ഗംഭീര ഓണസദ്യയും ആസ്വദിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. ഓണാഘോഷത്തില്‍ പങ്കു ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രവേശനം ഉറപ്പാക്കുവാന്‍ മുന്‍കൂട്ടി തന്നെ സീറ്റ് റിസര്‍വ്വ് ചെയ്യേണ്ടതാണ്.
click on malayalam character to switch languages