യുക്മ മിഡ്ലാൻഡ്സ് റീജിയണിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളിൽ ഒന്നായ BCMC യുടെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ഇന്ന് നടത്തപ്പെടുകയാണ്. ബർമിംഗ്ഹാമിലെ വാഷ് വുഡ് ഹീത്ത് അക്കാഡമിയിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയാകും. യുക്മ ദേശീയ സമിതിയംഗം ജോർജജ് തോമസ്, യുക്മ മിഡ്ലാൻഡ്സ് റീജിയണൽ ജോയിൻ്റ് സെക്രട്ടറി രാജീവ് ജോൺ എന്നിവർ യോഗത്തിൽ സന്നിഹിതരാകും.
യുക്മ മുൻ ദേശീയ വൈസ് പ്രസിഡൻ്റും യുക്മ സാംസ്കാരിക വേദി വൈസ് ചെയർപേഴ്സണുമായ ലിറ്റി ജിജോയുടെ നേതൃത്വത്തിൽ സോണിയ പ്രിൻസ്, നോബിൾ സെബാസ്റ്റ്യൻ, റീന ബിജു, ഷിജി ബിജു, ബീന ബെന്നി, ദീപ ഷൈജു എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഓണാഘോഷ പരിപാടികൾക്ക് ഒരുക്കങ്ങൾ നടത്തി വരുന്നത്.
ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി (DKC) ഓണാഘോഷം ഇന്ന്, യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥി.
യുക്മ സൌത്ത് ഈസ്റ്റ് റീജിയണിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളിൽ ഒന്നായ ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ഇന്ന് നടത്തപ്പെടുകയാണ്. ഡോർസെറ്റിലെ പൂൾ ഗ്രാമർ സ്കൂളിൽ നടക്കുന്ന ഓണാഘോഷ പരിപാടികളിൽ യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുക്കും. യുക്മ മുൻ പ്രസിഡൻ്റും യുക്മ ലയ്സൺ ഓഫീസറുമായ മനോജ്കുമാർ പിള്ള, യുക്മ മുൻ ട്രഷററും യുക്മ ചാരിറ്റി ഫൌണ്ടേഷൻ സെക്രട്ടറിയുമായ ഷാജി തോമസ് എന്നിവർ പരിപാടികളിൽ സന്നിഹിതരാകും.
ഡി.കെ.സി. പ്രസിഡൻ്റ് സേവ്യർ ജോസഫ്, സെക്രട്ടറി ശ്രീകാന്ത് നായർ, ട്രഷറർ സജി പൌലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വിപുലമായ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
സാലിസ്ബറി മലയാളി അസോസിയേഷൻ ഓണാഘോഷം ഇന്ന് രാവിലെ പതിനൊന്ന് മണി മുതൽ; വടംവലിയും ഫാഷൻ ഷോയും നൃത്ത നൃത്യങ്ങളും നാടകവും…. യുക്മ ദേശീയ അധ്യക്ഷൻ മുഖ്യാതിഥിയാകും
സാലിസ്ബറി മലയാളി അസോസിയേഷൻ ഓണാഘോഷം ‘ഒരുമയുടെ ഒരോണം – 2025’ സെപ്റ്റംബർ ആറ് ശനിയാഴ്ച. രാവിലെ പതിനൊന്ന് മണിയോടെ ആരംഭിക്കുന്ന ഓണാഘോഷങ്ങളിൽ യുക്മ നാഷണൽ പ്രസിഡൻറ് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുക്കും.
അത്തപ്പൂക്കളമിട്ടുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക, നാല് യൂണിറ്റായി (സെയിന്റ് പീറ്റേഴ്സ് പ്ലേസ്, ടീം ഷാഫ്റ്റ്സ്ബെറി, എയിംസ്ബെറി ആൻഡ് ലോങ്ങ് ഹെഡ്ജ്, ആംബുലൻസ് സ്റ്റേഷൻ) തിരിച്ചുള്ള വടംവലി മത്സരവും കുട്ടികളുടെയും മുതിർന്നവരുടെയും വിനോദ കായിക മത്സരങ്ങളും ആഘോഷങ്ങൾക്ക് പകിട്ടേകും. പ്രസിഡൻറ് എംപി പത്മരാജിന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ശ്രീ എബി സെബാസ്റ്റ്യൻ സാലിസ്ബറി മലയാളി അസോസിയേഷൻ ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
കെ.സി.എഫ്. വാട്ഫോർഡ് ഓണാഘോഷം ഇന്ന്, യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ മുഖ്യാതിഥി.
ലണ്ടനിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനുകളിൽ ഒന്നായ കെ.സി.എഫ്. വാട്ഫോർഡിൻ്റെ 2025 ലെ ഓണാഘോഷവും സംഘടനയുടെ പത്താം വാർഷികവും വിപുലമായ പരിപാടികളോടെ ഇന്ന് നടത്തപ്പെടുകയാണ്. യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ മുഖ്യാതിഥിയാകുന്ന യോഗത്തിൽ യുക്മ ദേശീയ ജോയിൻ്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, അറിയപ്പെടുന്ന ഗായകനും സാമൂഹിക പ്രവർത്തകനുമായ ജോമോൻ മാമ്മൂട്ടിൽ എന്നിവർ പങ്കെടുക്കും.
വാട്ഫോർഡ് ഹോളിവെൽ കമ്മ്യൂണിറ്റി സെൻ്ററിൽ വെച്ച് ഓണസദ്യയും വിവിധ കലാപരിപാടികളും ഉൾപ്പെടുത്തിയുള്ള ഓണാഘോഷത്തിന് കെ.സി.എഫ് ഭാരവാഹികളായ സൂരജ് കൃഷ്ണൻ (ചെയർമാൻ), സുനിൽ വാര്യർ (സെക്രട്ടറി), റ്റോമി ജോസഫ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.
click on malayalam character to switch languages