രഞ്ജിത ഗോപകുമാരൻ നായർക്ക് പോർട്ട്സ്മൌത്തിൽ സ്മരണാഞ്ജലി. യുക്മ സൌത്ത് ഈസ്റ്റ് റീജിയനും മലയാളി അസ്സോസ്സിയേഷൻ ഓഫ് പോർട്ട്സ്മൌത്തും ചേർന്ന് സംഘടിപ്പിക്കുന്ന അനുശോചന യോഗം ഇന്ന് ഉച്ച കഴിഞ്ഞ് 2 ന്…..
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പോർട്ട്സ്മൌത്ത് ക്യൂൻ അലക്സാന്ദ്ര ഹോസ്പിറ്റൽ സ്റ്റാഫ് നഴ്ന്ന് രഞ്ജിത ഗോപകുമാരൻ നായർക്ക് സ്മരണാഞ്ജലി അർപ്പിക്കുവാൻ പോർട്ട്സ്മൌത്ത് മലയാളികളും രഞ്ജിതയുടെ സഹപ്രവർത്തകരും ഒത്തു ചേരുന്നു. നാട്ടിലെ ഹ്രസ്വ സന്ദർശനത്തിന് ശേഷം യുകെയിലേയ്ക്ക് മടങ്ങിയ രഞ്ജിത യാത്ര ചെയ്ത എയർ ഇന്ത്യ എ.ഐ. 171 അഹമ്മദാബാദ് – ലണ്ടൻ വിമാനം ടേക്ക് ഓഫ് ചെയ്തയുടൻ തന്നെ തകർന്ന് വീഴുകയും ഒരു യാത്രക്കാരൻ ഒഴികെ എല്ലാവരും മരണമടയുകയുമായിരുന്നു.
വളരെ കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ സഹപ്രവർത്തകരുടെ ഹൃദയത്തിൽ ഇടം പിടിച്ച രഞ്ജിത തൻ്റെ പരിചയ വലയത്തിൽ പെട്ട മുഴുവനാളുകളുടെയും സ്നേഹത്തിന് ഉടമയായി. അത് കൊണ്ട് തന്നെ തികച്ചും അവിചാരിതമായുണ്ടായ രഞ്ജിതയുടെ വേർപാട് സഹപ്രവർത്തകർക്കും സ്നേഹിതർക്കും ഉൾക്കൊള്ളുവാൻ കഴിഞ്ഞിട്ടില്ല.
യുക്മ സൌത്ത് ഈസ്റ്റ് റീജിയനും മലയാളി അസ്സോസ്സിയേഷൻ ഓഫ് പോർട്ട്സ്മൌത്തും ചേർന്ന് സംഘടിപ്പിക്കുന്ന ഈ അനുശോചന യോഗത്തിൽ പോർട്ട്സ്മൌത്തിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി സമൂഹത്തോടൊപ്പം രഞ്ജിതയുടെ സഹപ്രവർത്തകരും യുക്മ ദേശീയ ഭാരവാഹികൾ, സൌത്ത് ഈസ്റ്റ് റീജിയണൽ ഭാരവാഹികൾ, മലയാളി അസ്സോസ്സിയേഷൻ ഓഫ് പോർട്ട്സ്മൌത്ത് ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
അനുശോചന യോഗം നടക്കുന്ന സ്ഥലം:
Alexandra Park, Hillsea, Portsmouth. PO2 9PH.
കാർ പാർക്കിംഗ് സൌകര്യം:
- The Mount Batten Centre Parking Location
https://g.co/kgs/2eaFK8b
- Portsmouth Gym Parking Location
https://g.co/kgs/azcDMNa
click on malayalam character to switch languages