1 GBP = 116.08
breaking news

ഇടുക്കി ചാരിറ്റിയുടെ സഹായം ഇടിഞ്ഞമല ഗവണ്മെന്റ് സ്‌കൂളിലെ ഹെഡ് മാസ്റ്റർക്ക് കൈമാറി

ഇടുക്കി ചാരിറ്റിയുടെ സഹായം ഇടിഞ്ഞമല ഗവണ്മെന്റ് സ്‌കൂളിലെ ഹെഡ് മാസ്റ്റർക്ക് കൈമാറി

ടോം ജോസ് തടിയംപാട്

ഇടിഞ്ഞമല ഗവണ്മെന്റ് സ്‌കൂളിലെ കുട്ടികൾക്ക് ബാഗും കുടയും വാങ്ങാൻ വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ, നടത്തിയ ചാരിറ്റിയുടെ ലഭിച്ച £495 ( 56196 രൂപ) സ്കൂളിൽ എത്തി കട്ടപ്പന സീനിയർ ചേമ്പർ ഇന്റർനാഷണൽ മുൻ പ്രസിഡന്റ് ബിജു ജോസഫ് ഹെഡ് മാസ്റ്റർ K C Pamcracious നു കൈമാറി ചടങ്ങിൽ PTA പ്രസിഡന്റ് ഷാജി പറമ്പിൽ ,പഞ്ചായത്തു വൈസ് പ്രസിഡന്റ് രജനി സജി, എന്നിവർ സന്നിഹിതരായിരുന്നു . ഇടുക്കി ചാരിറ്റി നടത്തുന്ന ഇത്തരം ചെറിയ പ്രവർത്തനങ്ങൾക്കു സഹായകമാകുന്ന യു കെ , മലയാളികളെ ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.
ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,42 ,00000 (ഒരുകോടി നാൽപ്പത്തിരണ്ടു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് . ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ്‌ എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more