1 GBP = 113.87

ന്യൂ കാസിലിൽ മലയാളി ബാലിക നിര്യാതയായി; സംസ്കാരം പിന്നീട് നാട്ടിൽ

ന്യൂ കാസിലിൽ മലയാളി ബാലിക നിര്യാതയായി; സംസ്കാരം പിന്നീട് നാട്ടിൽ

ഷൈമോൻ തോട്ടുങ്കൽ

ന്യൂകാസിൽ: ബ്രിട്ടനിലെ ന്യൂ കാസിൽഅപ്പോൺ ടൈൻ അടുത്തുള്ള ബെഡ് ലിംഗ്ടണിൽ താമസിക്കുന്ന നാട്ടിൽ എറണാകുളം ജില്ലയിലെ പിറവം സ്വദേശിയായ ഇല്ലിക്കൽ മാത്യു വർഗീസ് ജോമോൾ മാത്യു ദമ്പതികളുടെ പുത്രിയായ ജോവാന എൽസ മാത്യു(14 ) ന്യൂ കാസിൽ റോയൽ വിക്ടോറിയ ഇൻഫിർമറി ആശുപത്രിയിൽ നിര്യാതയായി.

കഴിഞ്ഞ കുറെ നാളുകളായി രോഗ ബാധിതയായി ചികിത്സയിൽ ആയിരുന്നു. എറിക് എൽദോ മാത്യു സഹോദരൻ ആണ്. മൃതദേഹം നടപടികൾ പൂർത്തിയാക്കി പിന്നീട് പിറവം രാജാധി രാജ യാക്കോബായ സുറിയാനി പള്ളിയിയുടെ സിമിത്തേരിയിൽ സംസ്കരിക്കുമെന്ന് വികാരി ഫാ അജോഷ് അറിയിച്ചു. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും , മറ്റ് ക്രമീകരണങ്ങളാക്കുമായി പ്രത്യേക കമ്മറ്റികൾ രൂപീകിച്ചതായും ക്രമീകരണങ്ങൾ നടന്നു വരുന്നതായും ഭാരവാഹികൾ അറിയിച്ചു.

ജോവാന എൽസ മാത്യുവിന്റെ വിയോഗത്തില്‍ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ എബി സെബാസ്റ്റിയൻ, ജയകുമാർ നായർ, ഷീജോ വർഗ്ഗീസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more