1 GBP = 113.76
breaking news

പഹൽഗാം ഭീകരാക്രമണം; ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യു.എൻ

പഹൽഗാം ഭീകരാക്രമണം; ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യു.എൻ

വാഷിങ്ടൺ: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യക്കും പാകിസ്താനുമിടയിലുണ്ടായ സംഘർഷ സാഹചര്യം കൂടുതൽ മോശമാകാതിരിക്കാൻ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യു.എൻ. സ്ഥിതിഗതികൾ കൂടുതൽ വഷളാവാതിരിക്കാൻ ഇരു രാജ്യങ്ങളും ജാഗ്രത പുലർത്തണമെന്ന് അഭ്യർഥിക്കുകയാണെന്നും യു.എൻ വക്താവ് സ്റ്റീവാനെ ദുജറാറിക് പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന സാഹചര്യവും അദ്ദേഹം വിശദീകരിച്ചു.

ജമ്മുകശ്മീരിലെ പഹൽഗാമിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ 26 പേർ കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ സംഘർഷസാഹചര്യം ഉടലെടുത്തത്.തുടർന്ന് സിന്ധുനദീജല കരാർ ഇന്ത്യ റദ്ദാക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തു.

പാകിസ്താൻ പൗരൻമാർക്കുള്ള വിസ ഇന്ത്യ റദ്ദാക്കുകയും ചെയ്തു. ഇതിന് മറുപടിയായി വ്യോമാതിർത്തി അടച്ച പാകിസ്താൻ സിന്ധുനദീജലം തടയുന്നത് യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more