1 GBP = 113.27
breaking news

മാഞ്ചസ്റ്റർ – കേരള സാഹസയാത്ര  കോൺസൽ ജനറൽ ഓഫ് ഇന്ത്യ, മാഞ്ചസ്റ്റർ വൈശാഖ യെദുവൻഷി ഉദ്ഘാടനം നിർവഹിക്കും…..യുക്മ പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ അദ്ധ്യക്ഷൻ…… പ്രമുഖ വ്യക്തികൾ സംബന്ധിക്കും

മാഞ്ചസ്റ്റർ – കേരള സാഹസയാത്ര  കോൺസൽ ജനറൽ ഓഫ് ഇന്ത്യ, മാഞ്ചസ്റ്റർ വൈശാഖ യെദുവൻഷി ഉദ്ഘാടനം നിർവഹിക്കും…..യുക്മ പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ അദ്ധ്യക്ഷൻ…… പ്രമുഖ വ്യക്തികൾ സംബന്ധിക്കും

അലക്സ് വർഗ്ഗീസ്

മാഞ്ചസ്റ്ററിൽ നിന്നും ഇരുപത് രാജ്യങ്ങൾ പിന്നിട്ട് കേരളത്തിലേക്കും തിരികെ മാഞ്ചസ്റ്ററിലേക്കും സാഹസിക കാർ യാത്രയുമായി സാബു, ഷോയി, റെജി, ബിജു എന്നിവർ ഇന്ന് മാഞ്ചസ്റ്ററിൽ നിന്നും അവരുടെ യാത്ര ആരംഭിക്കും. ക്രിസ്റ്റി ക്യാൻസർ ഹോസ്പിറ്റലിന് വേണ്ടി ഫണ്ട് ശേഖരണം പ്രധാന ലക്ഷ്യമായി ആരംഭിക്കുന്ന സാഹസിക യാത്ര ഇന്ന് മലയാളത്തിൻ്റെ പുതുവർഷദിനമായ ഐശ്വര്യം നിറഞ്ഞ് പൂത്തുലഞ്ഞ് നിൽക്കുന്ന വിഷുദിനത്തിൽ ആരംഭിക്കുന്ന യാത്ര രാവിലെ 11 മണിക്ക് കോൺസൽ ജനറൽ ഓഫ് ഇന്ത്യ, മാഞ്ചസ്റ്റർ വൈശാഖ യെദുവൻഷി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ യുക്മ പ്രസിഡൻറ് അഡ്വ.എബി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും.

ജെൻ കെൻ്റ് (കമ്യൂണിറ്റി ഫണ്ട് റെയ്സിംഗ് ഓഫീസർ, ദി ക്രിസ്റ്റി ചാരിറ്റി), ഷൈനു ക്ലെയർ മാത്യൂസ്, വിൽസൻ, സോയ്മോൻ, ചാക്കോ തുടങ്ങിയവർ ആശംസകൾ നേരും.സാഹസിക യാത്രാംഗങ്ങളായ സാബു ചാക്കോ സ്വാഗതവും ബിജു പി മാണി നന്ദിയും പ്രകാശിപ്പിക്കും.

തുടർന്ന്  വിശിഷ്ടാതിഥികളായ വൈശാഖ യെദുവൻഷി, അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നാടമുറിച്ച് യാത്രയുടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. ജെൻ കെൻ്റ് താക്കോൽ യാത്രാംഗങ്ങൾക്ക് കൈമാറും.സാഹസിക യാത്രികരെ അവരുടെ ഭാര്യമാരായ ബിന്ദു സാബു, ഗ്രേസി ബിജു, ലൂസി ഷോയി, ലാലി റെജി എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും.

മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ക്യാൻസർ ഹോസ്പിറ്റലിൻ്റെ ഫണ്ട് ശേഖരണം പ്രധാന ലക്ഷ്യമായി ആരംഭിക്കുന്ന സാഹസയാത്രയിൽ സാബു ചാക്കോ, ഷോയി ചെറിയാൻ, റെജി തോമസ്, ബിജു പി മാണി എന്നിവരാണ് പങ്കെടുക്കുന്നത്.  സാഹസിക യാത്ര  മാഞ്ചസ്റ്റർ എയർപോർട്ടിന് സമീപത്തുള്ള മോസ് നൂക്ക് ഇൻഡ്യൻ റസ്റ്റോറൻ്റ് പരിസരത്തു നിന്നു ഇന്ന്  ഏപ്രിൽ 14 ന് രാവിലെ പതിനൊന്നിനും 12നും ഇടയിലാണ് ആരംഭിക്കുന്നത്. 

ഫ്ലാഗ് ഓഫ് ചെയ്യുവാൻ രാഷട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരോടൊപ്പം  വിവിധ മലയാളി അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും ആശംസകളറിയിക്കാൻ എത്തിച്ചേരുന്നതാണ്. K V T V ഇന്നത്തെ പ്രോഗ്രാം ലൈവായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

വളരെ നാളുകളായി ആഗ്രഹിച്ചു കൊണ്ടിരുന്ന ഈ യാത്രയ്ക്കായി ഒരു വർഷത്തിലധികമായി ഇവർ നാലു പേരും ഒരുക്കങ്ങൾ നടത്തിവരികയായിരുന്നു. ഇന്ന് ഏപ്രിൽ പതിനാലാം തീയതി ആരംഭിക്കുന്ന സാഹസിക യാത്ര സൂര്യനസ്തമിക്കാത്ത ഗ്രേറ്റ് ബ്രിട്ടൻ്റെ മണ്ണിലെ മാഞ്ചസ്റ്ററിൽ നിന്നും ഫ്രാൻസ്, ബെൽജിയം, ജർമ്മനി, സ്വിറ്റ്സർലൻഡ് ,ഓസ്ട്രിയ, കൊറേഷ്യ, ഹംഗറി, ബോസ്നിയ, മോണ്ടനോഗ്രോ, സെർബിയ, റൊമാനിയ, ടർക്കി, ജോർജിയ, റഷ്യ, ഖസാക്കിസ്ഥാൻ, ചൈന, തുടർന്ന് നേപ്പാളിലൂടെ ഇന്ത്യയിൽ എത്തി നമ്മുടെ ദൈവത്തിൻ്റെ സ്വന്തം നാടായ (ഗോഡ്സ് ഓൺ കൺട്രി) കേരളത്തിൽ ഏകദേശം 60 ദിവസങ്ങൾ  കൊണ്ട്  രണ്ട് കോണ്ടിനെന്റുകൾ 20 രാജ്യങ്ങൾ സഞ്ചരിച്ചാണ് എത്തിച്ചേരുന്നത്. ഏതാനും ദിവസങ്ങളുടെ വിശ്രമ ശേഷം കേരളത്തിൽ നിന്നും തിരിച്ച് 2025 ഓഗസ്റ്റ് ഇരുപതാം തീയതി ഇതേ റൂട്ടിലൂടെ തിരികെ മാഞ്ചസ്റ്ററിൽ എത്തുന്ന ഒരു യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയിലൂടെ അനേകം രാജ്യങ്ങൾ കാണുവാനും അവരുടെ സംസ്കാരവും പൈതൃകവും മനസ്സിലാക്കുവാനും സാധിക്കും എന്നുള്ള ഒരു വലിയ ആത്മവിശ്വാസമാണ് യാത്രികരായ നാലു പേരെയും ഈ സാഹസിക യാത്രയ്ക്ക് പ്രചോദനമാകുന്ന മറ്റൊരു കാരണം.

അതേസമയം അനേകായിരം ക്യാൻസർ രോഗികൾക്ക് താങ്ങും തണലും  അഭയവുമായ മാഞ്ചസ്റ്ററിലെ ക്യാൻസർ ഹോസ്പിറ്റൽ ആയ ക്രിസ്റ്റി ഹോസ്പിറ്റലിലേക്കുള്ള ഒരു  ഫണ്ട് ശേഖരണമെന്ന മഹത്തായ ജീവകാരുണ്യ പ്രവർത്തനവും ഇതിനോടൊപ്പം നടക്കുന്നുണ്ട്. ഇതിനോടൊപ്പം ഉള്ള ക്യു ആർ കോഡ് സ്കാൻ ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള ചെറുതോ വലുതോ ആയ തുക ക്രിസ്റ്റി ഹോസ്പിറ്റലിൽ ചാരിറ്റി ഫണ്ടിലേക്ക് സംഭാവന നൽകുവാൻ എല്ലാ നല്ലവരായവരോടും അഭ്യർത്ഥിക്കുന്നു. നിങ്ങൾ നൽകുന്ന ഏതു തുകയും ക്രിസ്റ്റി ഹോസ്പിറ്റലിൽ ചാരിറ്റി അക്കൗണ്ടിലേക്ക്  നേരിട്ട് ആയിരിക്കും പോകുന്നത്. 

സാഹസിക യാത്രയിൽ പങ്കെടുക്കുന്നവർക്കോ മറ്റാർക്കെങ്കിലുമോ ഈ അക്കൗണ്ടിലേക്ക് ഒരു തരത്തിലുമുള്ള ആക്‌സസ് ഉണ്ടായിരിക്കുന്നതല്ല. ഇവരുടെ നാല് പേരുടേയും സാഹസികയാത്ര യാത്രകളെ സ്നേഹിക്കുന്ന യാത്രാനുരാഗികൾക്ക് ഒരു പ്രചോദനവും പ്രോത്സാഹനവുമായി തീരണമെന്നാണ് ഇവർ  ആഗ്രഹിക്കുന്നത്. 

സാഹസിക കാർ യാത്ര ഇന്ന് ആരംഭിക്കുന്ന  സാബു, ഷോയി, റെജി, ബിജു എന്നിവർക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നു.

സാഹസ കാർ യാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്ന സ്ഥലത്തിൻ്റെ വിലാസം:-

Moss Nook Indian Restaurant, 

22 Trenchard Drive, Wythenshawe, Manchester M22 5NA.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more