1 GBP = 110.51
breaking news

ലണ്ടനിൽ ദേവാലയത്തിന് പുറത്ത് ബാഗിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; 30 വയസ്സുള്ള സ്ത്രീ അറസ്റ്റിൽ

ലണ്ടനിൽ ദേവാലയത്തിന് പുറത്ത് ബാഗിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; 30 വയസ്സുള്ള സ്ത്രീ അറസ്റ്റിൽ

ലണ്ടൻ: ലണ്ടനിലെ നോട്ടിങ് ഹില്ലിൽ ദേവാലയത്തിന് പുറത്ത് ബാഗിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ 30 വയസ്സുള്ള സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കൗൺസിൽ ജീവനക്കാർ നോട്ടിങ് ഹില്ലിലെ ടാൽബോട്ട് റോഡിലെ ദേവാലയത്തിന് സമീപം ഒരു ബാഗിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലോടെ പോലീസിനെ വിളിച്ചു വരുത്തിയിരുന്നു.

മെട്രോപൊളിറ്റൻ പോലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ മൃതദേഹം ആരോ ഉപേക്ഷിച്ച നിലയിലായിരുന്നു. കുഞ്ഞിന്റെ മാതാവിനെ കണ്ടുപിടിക്കാൻ പോലീസ് നടത്തിയ
അപ്പീലിനെത്തുടർന്ന് ശനിയാഴ്ച 30 വയസ്സുള്ള ഒരു സ്ത്രീയെ ജനനം, ശിശുഹത്യ എന്നിവ മറച്ചുവെച്ചതിന് സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തു. നിയമപരമായ കാരണങ്ങളാൽ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത സ്ത്രീയെ ഉടൻ തന്നെ അടുത്തുള്ള ഒരു ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയി, ഇന്നും അവർ അവിടെയാണ് കഴിയുന്നത്.

കുട്ടിയുടെ മരണത്തെക്കുറിച്ച് കൂടുതലറിയാൻ ഈ ആഴ്ച അവസാനം ഫോറൻസിക് പോസ്റ്റ്‌മോർട്ടം നടക്കും. “ഇത് നടന്നുകൊണ്ടിരിക്കുന്നതും വേഗത്തിലുള്ളതുമായ അന്വേഷണമാണ്, കുഞ്ഞിന്റെ മരണത്തിന്റെ സാഹചര്യങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥർ അക്ഷീണം പ്രവർത്തിക്കുന്നു. ആ സ്ത്രീ കുഞ്ഞിന്റെ അമ്മയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അവർക്ക് ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, അതേസമയം എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ഉദ്യോഗസ്ഥർ അവരുടെ ജോലി തുടരുന്നു.” കെൻസിങ്ടൺ ആൻഡ് ചെൽസി പോലീസ് സൂപ്രണ്ട് ഓവൻ റെനൗഡൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more