1 GBP = 112.27
breaking news

‘ആശമാർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമം’; വീണാ ജോർജിനെതിരെ ശോഭാ സുരേന്ദ്രൻ

‘ആശമാർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമം’; വീണാ ജോർജിനെതിരെ ശോഭാ സുരേന്ദ്രൻ


വീണാ ജോർജ് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ. ആശാവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചതാണ്. സംസ്ഥാനം സമ്മർദ്ദം ചൊലുത്തിയാണ് വർധനവെന്ന് വരുത്താനാണ് വീണാ ജോർജിന്റെ ശ്രമമെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാനം ആശമാർക്കുള്ള ഓണറേറിയം വർധിപ്പിക്കുകയാണ് വേണ്ടത്.
ആശമാർക്ക് കേന്ദ്രം നൽകുന്ന ആനുകൂല്യത്തിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി മന്ത്രി വീണാ ജോർജ് ഇന്ന് ചർച്ച നടത്തിയിരുന്നു. ചർച്ച പോസിറ്റീവായിരുന്നുവെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വിഷയം എല്ലാം കേന്ദ്ര മന്ത്രി കേട്ടു. കേന്ദ്രത്തിൽ നിന്ന് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു. ആശാ വർക്കർമാരുടെ അടക്കം നാല് വിഷയങ്ങൾ ചർച്ചായെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

ആശ വർക്കർമാർക്ക് വേണ്ടി വിശദമായി സംസാരിച്ചെന്ന് വീണാ ജോർജ് പറഞ്ഞു. ഇൻസൻ്റീവ് ഉയർത്തുന്ന ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ ആവശ്യപ്പെട്ടു. ഇൻസൻ്റീവ് ഉയർത്തുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലാണ്. ‌അത് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ അഭ്യർത്ഥനകൾ കേന്ദ്രമന്ത്രിയെ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. 2023 – 2024 ലെ ശേഷിക്കുന്ന തുക നൽകുന്നത് ചർച്ചയായി. കുടിശികയുമായി ബന്ധപ്പെട്ട കാര്യം പരിശോധിക്കാമെന്ന് പറഞ്ഞതായി മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് മുൻപും പറഞ്ഞത്. സമരം പിൻവലിക്കണം എന്നാണ് നിലപാടെന്ന് മന്ത്രി പറ‍ഞ്ഞു. വർധനവ് ഇല്ല എന്ന് പറഞ്ഞിട്ടില്ല. സന്നദ്ധ സേവകർ എന്നത് മാറ്റി തൊഴിലാളികളായി പ്രഖ്യാപിക്കണം.അതിൽ കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടത്. കേന്ദ്രവുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ആശവർക്കർമാരെ അറിയിക്കുന്നത് പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. എല്ലാവരുമായി ചർച്ച നടത്തണം എന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടുണ്ട്. ആ ചർച്ച രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഉണ്ടാകും. നിലവിൽ ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് സംസ്ഥാനമാണെന്ന് മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more