1 GBP = 110.65
breaking news

ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന് നവനേതൃത്വം; അരുൺ ഡൊമിനിക്ക് പ്രസിഡന്റ്, ഹരികൃഷ്ണൻ സെക്രട്ടറി, ശരത് നായർ ട്രഷറർ.

ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന് നവനേതൃത്വം; അരുൺ ഡൊമിനിക്ക് പ്രസിഡന്റ്, ഹരികൃഷ്ണൻ സെക്രട്ടറി, ശരത് നായർ ട്രഷറർ.

വർഗ്ഗീസ് ഡാനിയേൽ

യോർക്ഷയർ ആൻഡ് ഹംബർ റീജിയണിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെ 2025-27 കാലയളവിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ അരുൺ ഡൊമനിക് പ്രസിഡന്റായും ഹരികൃഷ്‌ണൻ സെക്രട്ടറിയായും ശരത് നായർ ട്രഷറർ ആയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

മാർച്ചമാസം 29നു സെന്റ് പാട്രിക് ഹാളിൽ നടന്ന വാർഷീക പൊതുയോഗത്തിൽ വെച്ച് വരണാധികാരി ശ്രീ അജിത് പാലിയത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡന്റായി ശ്രീ അമിൽ മാത്യു, ജോയിന്റ് സെക്രട്ടറിയായി ശ്രീ സിജോ മാത്യു , എന്നിവരെയും കമ്മറ്റി അംഗങ്ങളായി ശ്രീ എബിൻ അലക്സ്, ശ്രീമതി അമല ആൻ എബ്രഹാം, ശ്രീ ഷാജു പത്രോസ്, ശ്രീ ലിജോ കോശി, ശ്രീ വർഗ്ഗീസ് ഡാനിയേൽ , ശ്രീ ജോർജ് വർഗീസ് എന്നിവരെയും തിരഞ്ഞെടുത്തു. പുതിയ ഭരണസമിതിക്ക് സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് ശ്രീമതി ആനി പാലിയത് അനുമോദനം അർപ്പിച്ചു സംസാരിച്ചു.

ആനി പാലിയത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ ഭരണസമിതിക്ക് നന്ദിയർപ്പിച്ചുകൊണ്ടു അരുൺ ഡൊമനിക് നടത്തിയ മറുപടി പ്രസംഗത്തിൽ ഷെഫീൽഡിലുള്ള എല്ലാ മലയാളികളെയും ഉൾപ്പെടുത്തി വിപുലമായ കർമ്മപരിപാടികൾക്ക് എല്ലാ മലയാളികളുടെയും പിന്തുണ അഭ്യർത്ഥിച്ചു.

റിഥം ഡാൻസ് ക്ലബ്ബ്, കൃതി ഡാൻസ് സ്കൂൾ എന്നിവരുടെ ഡാൻസ് പരിപാടികളും മ്യൂസിക് മിസ്റ്റ്‌ ഒരുക്കിയ ഗാനമേളയും തക്കോലം കാറ്റേഴ്സിന്റെ സ്വാദിഷ്ടമായ ഭക്ഷണവും പരിപാടികൾക്ക് മികവേകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more