യുക്മ നോർത്ത് വെസ്റ്റ് റീജിയൻ്റെ പ്രധാന പരിപാടികളുടെ തീയ്യതികൾ പ്രഖ്യാപിച്ചു….റീജിയണൽ കായിക മേള ജൂൺ 21 ശനിയാഴ്ച…റീജിയണൽ കലാമേള ഒക്ടോബർ 11 ശനിയാഴ്ച
Mar 04, 2025
അനിൽ ഹരി
(പി ആർ ഒ, നോർത്ത് വെസ്റ്റ് റീജിയൻ)
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയുടെ ആദ്യ യോഗം യുക്മ നോർത്ത് വെസ്റ്റ് റീജണൽ പ്രസിഡന്റ് ഷാജി തോമസ് വരാകുടിയുടെ അദ്ധ്യക്ഷതയിൽ മാഞ്ചെസ്റ്ററിൽ വച്ച് നടന്നു. റീജിയണൽ സെക്രട്ടറി സനോജ് വർഗീസ് സ്വാഗതം ആശംസിച്ചു. പുതിയതായി നാഷണൽ പി ആർ ഓ & മീഡിയ കോ ഓർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട നോർത്ത് വെസ്റ്റ് റീജിയൺ അംഗമായ ബോൾട്ടണിൽ നിന്നുള്ള കുര്യൻ ജോർജ്, മുൻവർഷത്തെ യുക്മ നാഷണൽ സെക്രട്ടറിയും, പി ആർ ഓയും ആയിരുന്ന അലക്സ് വർഗീസ്, നോർത്ത് വെസ്റ്റ് റീജിയൺ മുൻ പ്രസിഡന്റും ഇപ്പോഴത്തെ ദേശീയ സമതി അംഗവുമായ ബിജു പീറ്റർ തുടങ്ങിയവരെ ആദരിച്ചു.
ട്രഷറർ ഷാരോൺ ജോസഫ്, വൈസ് പ്രസിഡൻ്റ് അഭിറാം, ജോയിൻ്റ് സെക്രട്ടറി സെക്രട്ടറി ജെറിൻ ജോസ്, ജോയിൻ്റ് ട്രഷറർ ജോസഫ് മാത്യു, ആർട്സ് കോർഡിനേറ്റർ രാജീവ് സി.പി, പി ആർ ഓ അനിൽ ഹരി, ചാരിറ്റി കോർഡിനേറ്റർ ബിജോയ് തോമസ്, സോഷ്യൽ മീഡിയാ കോർഡിനേറ്റർ ജനീഷ് കുരുവിള, നഴ്സസ് ഫോറം കോർഡിനേറ്റർ ജിൽസൻ ജോസഫ്, മുൻ ജനറൽ സെക്രട്ടറി ബെന്നി ജോസഫ് തുടങ്ങി ഭൂരിപക്ഷം ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. വരുന്ന വർഷത്തെ (2025) ലെ കർമ്മപരിപാടികളുടെ അവലോകനവും, പ്രധാന പരിപാടികളുടെ തീയതികളും തീരുമാനിച്ചു. ഇതനുസരിച്ച് റീജിയണൽ കായിക മേള ജൂൺ 21 നും കലാമേള ഒക്ടോബർ 11 നും നടത്തുവാനായി തീരുമാനമെടുത്തു. നഴ്സസ് ഡേ സെലിബറേഷൻ നടത്തുവാനും തീരുമാനിച്ചു. സ്ഥലങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
നോർത്ത് വെസ്റ്റ് റീജിയണൽ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി പുതിയ കർമ്മപരിപാടികൾ നടത്തുവാനും മീറ്റിംഗിൽ തീരുമാനം ആയി. റീജിണൽ കലാമേള, റീജിയണൽ കായികമേള എന്നിവ നാഷണൽ മത്സരങ്ങൾക്ക് മുൻപായി സമയബന്ധിതമായി നടത്തുവാൻ കമ്മിറ്റിയിൽ തീരുമാനം എടുത്തു. കഴിഞ്ഞ വർഷങ്ങളിലെ പോലെ മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും മലയാളി സമൂഹത്തിന്റെ സാനിധ്യം കൊണ്ടും ശ്രദ്ധേയമായപോലെ ഈ വർഷവും അതെ വിജയം ആവർത്തിക്കുവാൻ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് പ്രസിഡന്റ് ഷാജി തോമസ് വരാകുടി എല്ലാവരോടും അഭ്യർത്ഥിച്ചു. ട്രഷറർ ഷാരോൺ ജോസഫിൻ്റെ നന്ദിയോടെ യോഗം അവസാനിച്ചു.
click on malayalam character to switch languages