ലണ്ടന്‍: ഇന്ന് യുകെ മലയാളികളെത്തേടിയെത്തിയത് രണ്ടു വിയോഗ വാർത്തകൾ. ഐൽ ഓഫ് വൈറ്റിൽ റെവിൻ ഏബ്രഹാമിന്റെയും നോർത്ത് വെയ്ൽസിലെ പുഷ്പ സിബിയുടെയും വിയോഗങ്ങൾ വിശ്വസിക്കാനാവാതെ മലയാളികൾ
യുകെയിലെ ഐല്‍ ഓഫ് വൈറ്റ് ദ്വീപില്‍ താമസിച്ചിരുന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ കായംകുളം കാക്കാനാട് ചെത്തിപ്പുരയ്ക്കല്‍ റിഥംസില്‍ എബ്രഹാം ഫിലിപ്പിന്റെ മകന് റെവിന്‍ എബ്രഹാം ഫിലിപ്പ് ആണ് മരിച്ചത്. 35 വയസ് മാത്രമായിരുന്നു പ്രായം. മൂന്ന് ദിവസം മുന്‍പ് പനിയെ തുടര്‍ന്ന് റെവിന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സയില്‍ തുടരവേ ഇന്ന് രാവിലെ ആണ് മരിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് റെവിന്‍ യുകെയില്‍ എത്തിയത്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ബിസ്മി ആണ് ഭാര്യ. നാല് വയസുകാരി ഇസ എല്‍സ റെവിന്‍ ഏക മകളാണ്. മാതാവ്: എല്‍സി എബ്രഹാം. സഹോദരി: രേണു അന്ന എബ്രഹാം. സഹോദരി ഭര്‍ത്താവ്: കെമില്‍ കോശി.
സംസ്കാരം നാട്ടില്‍ നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങള്‍ നടന്നു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. കായംകുളം കാദീശാ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളി ഇടവകാംഗമാണ് റെവിന്‍.
നോര്‍ത്ത് വെയില്‍സ് മലയാളി സിബി ജോര്‍ജ്ജിന്റെ ഭാര്യ അന്തരിച്ചു. നോര്‍ത്ത് വെയില്‍സ് കോള്വിന് ബേയില്‍ താമസിക്കുന്ന മലയാളി സിബി ജോര്‍ജ്ജിന്റെ ഭാര്യ അന്തരിച്ചു. പുഷ്പ സിബിയാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്. കുറച്ചു കാലമായി രോഗം ബാധിച്ച് ചികിത്സയിലായിരുന്നു പുഷ്പ. സംസ്കാരം പിന്നീട്. നാട്ടില്‍ തൃശൂര്‍ പറയന്നിലം വീട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: ഡാനിയ, ഷാരോണ്‍, റൊണാള്‍ഡ്, മരുമകന്: ടോണി കല്ലൂപറമ്പന്‍ ആലപ്പുഴ.
ഇരുവരുടെയും നിര്യാണത്തിൽ യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, വൈസ് പ്രസിഡന്റ്മാരായ വർഗ്ഗീസ് ഡാനിയേൽ, സ്മിത തോട്ടം, ജോയിന്റ് സെക്രട്ടറിമാരായ സണ്ണിമോൻ മത്തായി, റെയ്മോൾ നിധിരി, ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.
click on malayalam character to switch languages