അപ്പച്ചൻ കണ്ണഞ്ചിറ
കേംബ്രിഡ്ജ് : യു കെ യിലെ മലയാളി കലാഹൃദയങ്ങളിൽ ചിരപ്രതിഷ്‌ഠ നേടുകയും, സീസൺ 8 ന് ആവേശപൂർവ്വം കാത്തിരിക്കുകയും ചെയ്യുന്ന സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിനു ഇനി പത്തുനാൾ. കേംബ്രിഡ്ജ് സിഎംഎ യുമായി കൈകോർക്കുന്ന എട്ടാമത് വാർഷീക സംഗീത-നൃത്തോത്സവ വേദിയായ നോർത്ത്ഹാൾ സ്‌കൂൾ ഹാളിൽ ഫെബ്രുവരി 22 ന് ശനിയാഴ്ച സംഗീത-നൃത്തനിശക്ക് അരങ്ങേറും. തികച്ചും സൗജന്യമായി പ്രവേശനം അനുവദിക്കുന്ന സെവൻ ബീറ്റ്സ് സംഗീതോത്സവത്തിന്റെ ഒരുക്കങ്ങൾ കേംബ്രിഡ്ജിൽ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഓ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി പാവന സ്മരണയും, സംഗീതാദരവും സെവൻ ബീറ്റ്സിന്റെ വേദിയിൽ വെച്ച് ആരാധകവൃന്ദത്തോടൊപ്പം സമർപ്പിക്കും.
മലയാളികളുടെ ഭാവ ഗായകനും മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പതിനാറായിരത്തില്പരം അവിസ്മരണീയ ഗാനങ്ങൾ സംഗീത ലോകത്തിന് സമ്മാനിക്കുകയും ചെയ്ത വിടപറഞ്ഞ പി ജയചന്ദ്രൻ സാറിനും സംഗീതോത്സവ വേദിയിൽ വെച്ച് പാവന അനുസ്മരണവും, ബാഷ്‌പാഞ്‌ജലിയും നേരും.
സദസ്സിന് മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്ത-നൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന അരങ്ങിൽ, സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുള്ള സുവർണ്ണാവസരമാവും വേദി സമ്മാനിക്കുക. കുട്ടികൾ ഇദംപ്രദമായി ചേർന്നൊരുക്കുന്ന ‘ലൈവ് ബാൻഡ്’ ആകർഷകമാവും.
ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ സെവൻ ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക.
സെവൻ ബീറ്റ്‌സ്-സി എം എ കേംബ്രിഡ്ജ് സംയുക്ത സംഗീത-നൃത്ത കലാനിശ അതിസമ്പന്നമായ ദൃശ്യ-ശ്രവണ കലാവിരുന്നാവും ആസ്വാദകർക്കായി ഒരുക്കുക. യു കെ യിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗ്ഗാൽമക പ്രതിഭയുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ വേദിയിൽ പുറത്തെടുക്കുമ്പോൾ ഉള്ളു നിറയെ ആനന്ദിക്കുവാനും, ആസ്വദിക്കുവാനുമുള്ള ഒരു മെഗാ കലാ വിരുന്നാവും കേംബ്രിഡ്ജിൽ ഒരുങ്ങുക.
സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ സെവൻ ബീറ്റ്‌സ് സംഗീതോത്സവം അതിന്റെ സീസൺ 8 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Abraham Lukose: 07886262747
Sunnymon Mathai:07727993229
Jomon Mammoottil:07930431445
Manoj Thomas:07846475589
Appachan Kannanchira: 07737 956977
Venue: The Netherhall School , Queen Edith’s Way, Cambridge, CB1 8NN
Please register through the link below to secure the free entry
https://docs.google.com/forms/d/1UQXM4UdjoT7boyyem0WYNHdt3QV0czzwJpILCoIPr7s/edit?usp=drivesdk
click on malayalam character to switch languages