1 GBP = 107.44
breaking news

ഖുറാൻ കത്തിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ; മാഞ്ചസ്റ്ററിൽ ഒരാൾ അറസ്റ്റിൽ

ഖുറാൻ കത്തിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ; മാഞ്ചസ്റ്ററിൽ ഒരാൾ അറസ്റ്റിൽ

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിൽ ഖുറാൻ കത്തിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഒരാൾ അറസ്റ്റിൽ. സ്വീഡനിൽ ഒരാൾ വെടിയേറ്റ് മരിച്ചതിന് രണ്ട് ദിവസത്തിന് ശേഷം മാഞ്ചസ്റ്ററിൽ ഖുറാൻ പേജ് പേജ് കത്തിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിനെത്തുടർന്നാണ് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തത്. നഗരത്തിലെ ഗ്ലേഡ് ഓഫ് ലൈറ്റ് മെമ്മോറിയലിന് സമീപം 47 കാരനായ ഇയാളെ പൊതു ക്രമക്കേട് ആരോപിച്ച് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.

2017-ലെ മാഞ്ചസ്റ്റർ അരീന ഭീകരാക്രമണത്തിൻ്റെ ഇരകളെ അനുസ്മരിക്കുന്ന സ്മാരകത്തിന് സമീപമാണ് ഇയ്യാൾ ഖുറാൻ കത്തിക്കുന്നത്. സോഷ്യൽ മീഡിയയിൽ കത്തിക്കുന്നത് തത്സമയ സ്ട്രീം ചെയ്തിരുന്നു. തുടർന്നാണ് പോലീസെത്തി ഇയ്യാളെ അറസ്റ്റ് ചെയ്തത്. ഇയ്യാൾ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. 2023 ൽ ഖുറാൻ കത്തിച്ചതിന് ശേഷം സ്വീഡിഷ് ഇസ്ലാം വിരുദ്ധ പ്രവർത്തകനായ സൽവാൻ മോമികയെ സ്റ്റോക്ക്ഹോമിന് സമീപം വെടിവെച്ച് കൊന്ന് രണ്ട് ദിവസത്തിന് ശേഷമാണ് മാഞ്ചെസ്റ്ററിൽ ഇത് നടന്നത്.

നിരവധി മുസ്ലിം ജനങ്ങൾ താമസിക്കുന്ന മാഞ്ചെസ്റ്ററിലും പരിസര പ്രദേശങ്ങളിലും വിവിധ കമ്മ്യൂണിറ്റികളിൽ ഇത് ഉണ്ടാക്കുന്ന ആഴത്തിലുള്ള ആശങ്കകൾ തങ്ങൾ മനസ്സിലാക്കുന്നുവെന്നും, തത്സമയ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചയുടൻ തന്നെ നടപടികൾ സ്വീകരിച്ചുവെന്നും ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിൻ്റെ അസിസ്റ്റൻ്റ് ചീഫ് കോൺസ്റ്റബിൾ സ്റ്റെഫാനി പാർക്കർ പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിന് ജനങ്ങൾക്ക് അർഹതയുണ്ട്, എന്നാൽ ഇത് ഭീഷണിപ്പെടുത്തുന്നതിലേക്ക് കടന്ന് ഉപദ്രവമോ ദുരിതമോ ഉണ്ടാക്കുമ്പോൾ കർശനമായ നടപടികൾ തന്നെ സ്വീകരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more