നോട്ടിംഗ്ഹാം; യുകെ മലയാളികളെ ദുഖത്തിലാക്കി നോട്ടിംഗ്ഹാമിൽ മലയാളി നേഴ്സ് മരണമടഞ്ഞു. പെരുമ്പാവൂർ സ്വദേശിയായ അരുൺ ശങ്കരനാരായണൻ ആനന്ദ് എന്ന 39കാരനായ യുവാവാണ് വിടവാങ്ങിയത്. തന്നെ ബാധിച്ച കാൻസർ രോഗവുമായുള്ള ഏറെനാളത്തെ പോരാട്ടത്തിനൊടുവിൽ ഷീനയേയും ആറു വയസ്സുകാരൻ ആരവിനെയും തനിച്ചാക്കി അരുൺ എസ് ആനന്ദ് (39)യാത്രയായി. ഇന്നലെ അർദ്ധരാത്രി 11 മണിയോടെ നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.
അരുൺ കുടുംബത്തോടൊപ്പം നോട്ടിങ്ഹാമിൽ വന്നിട്ട് ഏതാനം വർഷങ്ങളെ ആയിട്ടുള്ളു. നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി നോക്കവേ ഏതാനംവർഷങ്ങൾക്ക് മുൻപേ ആണ് അരുണിന് റെക്ടൽ ക്യാൻസർ ഡയഗ്‌നോസ് ചെയ്യുന്നത്. അപ്പോൾ തന്നെ രോഗം അഡ്വാൻസ്ഡ് സ്റ്റേജിൽ ആയതിനാൽ ചികിത്സയുടെ ഭാഗമായി അരുൺ ജോലിയിൽ വിട്ടു നിൽക്കുകയായിരുന്നു. രോഗം മൂർച്ഛിച്ചതിനാൽ കഴിഞ്ഞ 6 മാസമായി നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലിലെ പാലിയേറ്റീവ് വിഭാഗത്തിൽ അഡ്മിറ്റ് ആയിരുന്നു അരുൺ. ചെറിയ കുട്ടി ഉള്ളതിനാലും അരുണിന് മുഴുവൻ സമയ ശുശ്രൂഷ ആവശ്യമുള്ളതിനാലും ഭാര്യ ഷീനക്കും ജോലിക്കു പോകാൻ സാധിച്ചിരുന്നില്ല.
അരുണിൻ്റെ കുടുംബത്തെ സഹായിക്കുവാനായി യുക്മ ചാരിറ്റി ഫൗണ്ടേഷൻ (UCF) ആരംഭിച്ചിക്കുന്ന ഫണ്ട് ശേഖരണത്തിൻ്റെ ലിങ്ക് താഴെ ചേർക്കുന്നു.
https://gofund.me/f89d47d3
പെരുമ്പാവൂർ വെങ്ങോല സ്വദേശി ആയ അരുൺ 2021 ഇൽ ആണ് കുടുംബ സമേതം UK യിൽ എത്തിയത്. ഭാര്യ ഷീന ഇടുക്കി ഉപ്പുതറ സ്വദേശി ആണ്. ഏക മകൻ ആരവിന് 6 വയസ്സാണ് പ്രായം.
അരുണിന്റെ മരണ വിവരം അറിഞ്ഞപ്പോൾ മുതൽ തന്നെ സാന്ത്വനവും സഹായ സഹകരണങ്ങളുമായി സുഹൃത്തുക്കളും, സഹപ്രവർത്തകരും, നോട്ടിങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) ഭാരവാഹികളും കുടുംബത്തോട് ഒപ്പമുണ്ട്.
അരുൺ എസ് ആനന്ദിന്റെ വേര്‍പാടില്‍ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ജയകുമാർ നായർ, റീജിയണൽ പ്രസിഡന്റ് ജോർജ്ജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ അഡ്വ. ജോബി പുതുക്കുളങ്ങര, എൻഎംസിഎ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു….. ആദരാഞ്ജലികൾ
click on malayalam character to switch languages