1 GBP = 107.40
breaking news

നിങ്ങൾ കുട്ടികളെ നിങ്ങളുടെ സുഹൃത്തുക്കളുടെ വീട്ടിൽ ആക്കാറുണ്ടോ ?കുട്ടികൾ ഉള്ള എല്ലാ മാതാപിതാക്കളും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ.”ബ്ലാക്ക് ഹാൻഡ് ടീസർ” പുറത്തിറങ്ങി !

നിങ്ങൾ കുട്ടികളെ നിങ്ങളുടെ സുഹൃത്തുക്കളുടെ വീട്ടിൽ ആക്കാറുണ്ടോ ?കുട്ടികൾ ഉള്ള എല്ലാ മാതാപിതാക്കളും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ.”ബ്ലാക്ക് ഹാൻഡ് ടീസർ” പുറത്തിറങ്ങി !

ലണ്ടൻ മലയാള സാഹിത്യ വേദിയുടെ ബാനറിൽ കനേഷ്യസ്അത്തിപ്പൊഴിയിൽ രചനയും സംവിധാനവും  നിർവ്വഹിച്ചു  റജി നന്തികാട്നിർമ്മിക്കുന്ന “ബ്ലാക്ക് ഹാൻഡ്” എന്ന ഹൃസ്വ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി “ബാഡ് ടച്ച്” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ലോകമെമ്പാടും നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ട്. യുകെ യിൽ നിന്നും വ്യത്യസ്തമായ ഒരു കഥ പറയുകയാണ് ബ്ലാക്ക് ഹാൻഡിലൂടെ കനേഷ്യസ് അത്തിപ്പൊഴിയിൽ.  .2021 -ൽ  നിരവധി ഇന്റർനാഷണൽ ഫെസ്റ്റുവലുകളിൽ എൻട്രി കരസ്ഥമാക്കിയ, കനേഷ്യസ്‌ അത്തിപ്പൊഴിയിൽ രചനയും സംവിധാനവും ചെയ്‌ത കൊമ്പൻ വൈറസ് എന്ന ഹൃസ്വചിത്രത്തിനു ശേഷമാണ് 2025 -ൽ മറ്റൊരു   പബ്ലിക് അവയർനെസ്സ് മൂവിയുമായി എത്തുന്നത്.  യു  കെ യിലെ ജീവിത സാഹചര്യത്തിൽ ജോലി സംബന്ധമായ തിരക്ക് കാരണം പലപ്പോഴും കുട്ടികളെ സുഹൃത്തുക്കളുടെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും ഒക്കെ ആക്കേണ്ട സാഹചര്യം കാലങ്ങളായി നമ്മൾ പിന്തുടരുന്നുണ്ട് ..

ചിലപ്പോഴെങ്കിലും അത് അപകടകരമായ സാഹചര്യങ്ങളിൽ എത്തിപ്പെട്ട വാർത്തയും നമ്മൾ കേട്ടിട്ടുണ്ട് !ഒരു കുട്ടിയും എവിടെയും പൂർണ്ണമായും സുരക്ഷിതരല്ല എന്ന സന്ദേശം ആണ് ബ്ലാക്ക് ഹാൻഡിലൂടെ കനേഷ്യസ് അത്തിപ്പൊഴിയിൽ നൽകുവാൻ ശ്രമിക്കുന്നത് ! “നോ കൺട്രി ഈസ് ഇമ്മ്യൂൺ ,നോ ചൈൽഡ്  ഈസ് ഇമ്മ്യൂൺ” എന്നതാണ് ഇന്നത്തെ ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ..നാലാം ക്ലാസ്സു കാരിയായ ദേവ്ന രഞ്ജിത്ത് ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രമായ എമിലിയുടെ വേഷം ചെയ്തിരിക്കുന്നത് .അസാമാന്യമായ കഴിവുള്ള കുട്ടിയാണ് ദേവ്ന രഞ്ജിത്ത് .വളരെ ചെറുപ്പം മുതലേ നൃത്തത്തിലും സംഗീതത്തിലും കഴിവ് തെളിയിച്ച ദേവ്ന ,ഴിഞ്ഞ മൂന്ന് തവണയായി യു കെ യിലെ യുക്മാ കലോത്സവത്തിലെ വ്യക്തിഗത ചാമ്പിയൻ കൂടിയാണ് .തന്റെ മാതാ പിതാക്കളായ രഞ്ജിത്ത്  ഗണേഷിന്റെയും  രജനി രഞ്ജിത്തിന്റേയും സഹായത്തോടെ ,സിനിമയിലെ കേന്ദ്ര കഥാപാത്രമായ  ദേവ്ന രഞ്ജിത്ത്  എന്ന എട്ടു വയസുകാരി ലോകത്തിനു ഒരു വലിയ സന്ദേശമാണ് ഈ സിനിമയിലൂടെ നൽകുന്നത്.

യു കെയിലും “ലവ് ജിഹാദ് ഉണ്ട് “എന്ന് വിശ്വസിക്കുന്ന ഫാദർ മാത്യു വടക്കൻ എന്ന കഥാപാത്രത്തെ  തന്മയത്തത്തോടെ അവതരിപ്പിച്ചിരിക്കുന്നത് രാകേഷ് ശങ്കരനാണ് .കൂടാതെ രഞ്ജിത്ത് ഗണേഷ് ,ഡോയൽ രഞ്ജിത്ത് ,കനേഷ്യസ്  അത്തിപ്പൊഴിയിൽ ,ബിനോയ് ജോർജ് ,എൽദ സണ്ണി, സിൻഷോ മാത്യു ,ജിൻസിമോൾ കലിക ,ഷൈനി ബിനോയ് ജോർജ് .അഷാദ് എസ് ബിജു എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു .ബ്ലാക്ക് ഹാൻഡ് എന്ന ചിത്രത്തിന് സിനിമാട്ടോഗ്രഫി  ചെയ്തിരിക്കുന്നത് ലിഷാന്ത്‌ കന്തസ്വാമിയും ബറാറ്റോ കനേഷ്യസും ചേർന്നാണ് .ലണ്ടൻ സാഹിത്യ വേദിയുടെ ബാനറിൽ റജി നന്തികാട്ട്  നിർമ്മിച്ച്  ലിവർ പൂളിലും പരിസര പ്രേദേശത്തുമായി ചിത്രീകരണം പൂർത്തിയാക്കിയ “ബ്ലാക്ക് ഹാൻഡ് ” പുതു വർഷത്തിൽ പ്രേക്ഷകരുടെ  മുന്നിൽ എത്തും !!!

ടീസർ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക 

https://www.youtube.com/watch?v=ITXuKGgFb80

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more