1 GBP = 107.45
breaking news

ക്രിസ്തമസ് ന്യൂയർ ആഘോഷം പ്രൗഢഗംഭീരമാക്കിഷ്രോപ്പ്ഷൃർ മലയാളി കൾചറൽ അസോസിയേഷൻ; വിശിഷ്ടാതിഥിയായി യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം

ക്രിസ്തമസ് ന്യൂയർ ആഘോഷം പ്രൗഢഗംഭീരമാക്കിഷ്രോപ്പ്ഷൃർ മലയാളി കൾചറൽ അസോസിയേഷൻ; വിശിഷ്ടാതിഥിയായി യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം

ഷ്രോപ്പ്ഷൃർ മലയാളി കൾചറൽ അസോസിയേഷന്റെ (SMCA) ക്രിസ്തമസ് ന്യൂയർ ആഘോഷങ്ങളും ജനറൽ ബോഡി യോഗവും 28/12/24 (ശനിയാഴ്ച) വൈകുന്നേരം നടത്തുകയുണ്ടായി. വിശിഷ്ടാഥിതി ആയിട്ട് സന്നിഹിതയായിരുന്നത് യുക്മ ദേശീയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ശ്രീമതി.സ്മിത തോട്ടം ആണ്.

AGM പ്രസിഡന്റ് ശ്രീ.സനൽ ജോസിന്റെ നേത്രതത്തിൽ തുടങ്ങുകയും അസോസിയേഷന്റെ വർഷിക റിപ്പോർട്ട് സെക്രട്ടറി ശ്രീ.പോൾസൺ ബേബി ആറാൻചേരിൽ അവതരിപ്പിക്കുകയും അത് AGM പാസ്സ് ആക്കുകയും ചെയ്തു.ട്രഷറർ ശ്രീ.ജിജു ജോർജ്ജ് അസോസിയേഷന്റെ വർഷിക വരവു ചിലവു കണക്കു അവതരിപ്പിക്കുകയും അംഗങ്ങൾ ബോധ്യപ്പെട്ട് അംഗീകരിക്കുകയും ചെയ്തു.AGMIl വെച്ചു പുതിയ അസോസിയേഷൻ ഭാരവാഹികളെയും 13 അംഗ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.പുതിയ ഭാരവാഹികൾ ഇവരൊക്കെയാണ്.

പ്രസിഡന്റ്-ശ്രീ.ജോബി ജോസ്
സെക്രട്ടറി-ശ്രീ.രാജേഷ് വർഗ്ഗീസ്
വൈസ് പ്രസിഡന്റ്-ശ്രീ.രഞ്ജിത്ത് ഭാർഗവൻ
ട്രഷറർ-ശ്രീ.ബിപിൻ ഗോപാൽ

അതുപോലെ യുക്മ മിഡ്ലാൻഡ്സ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത പ്രതിനിധികൾ SMCA മുൻ കമ്മിറ്റിയിൽ നിന്ന് പ്രസിഡന്റ് ശ്രീ.സനൽ ജോസ്, സെക്രട്ടറി ശ്രീ.പോൾസൺ ബേബി ആറാൻചേരിൽ, കമ്മിറ്റി അംഗമായ ശ്രീ.ജിമേഷ് ജോസഫ് എന്നിവരെയാണ്.

യുക്മ കലാമേളകളിൽ പങ്കെടുത്തു വിജയിച്ച വിജയികൾക്ക് ശ്രീമതി.സ്മിത തോട്ടം ഉപഹാരങ്ങൾ നൽകുകയും ചെയ്തു.

വയനാട് ദുരിതാശ്വാസനിധിയിലേക്ക് ഷ്രോപ്പ്ഷൃർ മലയാളി കൾചറൽ അസോസിയേഷൻ (SMCA) ഓണാഘോഷവേളയിൽ സമാഹരിച്ച £501 ചെക്ക് യുക്മ ദേശീയ കമ്മിറ്റിയി ജോയിന്റ് സെക്രട്ടറി ശ്രീമതി.സ്മിത തോട്ടത്തിന് അസോസിയേഷൻ പ്രസിഡന്റ് ശ്രീ.സനൽ ജോസ് കൈമാറുകയും ചെയ്തു.

ഭക്ഷണത്തിന് ശേഷം DJ അസീർ ഒരുക്കിയ വയലിൻ പെർഫോർമൻസും Live DJ യും പ്രോഗ്രാമുകളുടെ മാറ്റ് കൂട്ടി.അതുപോലെ ആഘോഷങ്ങളുടെ ഭാഗമായിട്ട് ചെറിയ രീതിയിൽ നടത്തിയ വർണാഭമായ ഫയർ വർക്സ് ആഘോഷങ്ങളുടെ ഭാഗമായിട്ട് നടത്തുകയുണ്ടായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more