1 GBP = 107.22
breaking news

സ്കോട്ലൻഡിൽ കാണാതായ മലയാളി യുവതി സാന്ദ്ര സാജുവിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ്

സ്കോട്ലൻഡിൽ കാണാതായ മലയാളി യുവതി സാന്ദ്ര സാജുവിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ്

സ്കോട്ലൻഡിൽ കാണാതായ മലയാളി യുവതി സാന്ത്ര സാജുവിനായുള്ള തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയതായി പോലീസ്. ഇന്നലെ ഡിസംബർ 27 വെള്ളിയാഴ്ച രാവിലെ 11.55 ഓടെ, ന്യൂബ്രിഡ്ജിനടുത്ത് നദിയിൽ ഒരു മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് സാന്ദ്രയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

ഔപചാരികമായ തിരിച്ചറിയൽ ഇനിയും നടക്കാനുണ്ടെങ്കിലും 22 കാരിയായ സാന്ത്രാ സാജുവിൻ്റെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കരുതുന്നില്ലെന്നും പ്രൊക്യുറേറ്റർ ഫിസ്‌കലിന് റിപ്പോർട്ട് അയക്കുമെന്നും പോലീസ് അറിയിച്ചു.

ഡിസംബർ 6 വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് സാന്ദ്ര സാജുവിനെ അവസാനമായി കണ്ടത്. എഡിൻബർഗിലെ സൗത്ത് ഗൈൽ ഏരിയയിൽ നിന്നാണ് സാജുവിനെ കാണാതായത്. കുടുംബത്തിന്റെ പരാതി ലഭിച്ചതിനെത്തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. നാട്ടിൽ എറണാകുളം പെരുമ്പാവൂർ സ്വദേശിനിയായ സാന്ദ്ര കഴിഞ്ഞ വർഷമാണ് ഹെറിയറ്റ് വാർഡ് യൂണിവേഴ്‌സിറ്റിയിൽ പഠനത്തിനായി യുകെയിലെത്തിയത്.

സാന്ദ്ര സാജുവിന്റെ വിയോഗത്തിൽ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, പി ആർ ഓ അലക്സ് വർഗ്ഗീസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗംങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more