1 GBP = 107.02

നോട്ടിംഗ്ഹാമിൽ മലയാളി യുവാവ് മരണമടഞ്ഞു; വിട വാങ്ങിയത് കൊല്ലം സ്വദേശിയായ ദീപക് ബാബു

നോട്ടിംഗ്ഹാമിൽ മലയാളി യുവാവ് മരണമടഞ്ഞു; വിട വാങ്ങിയത് കൊല്ലം സ്വദേശിയായ ദീപക് ബാബു

നോട്ടിംഗ്ഹാം: യുകെ മലയാളികളെത്തേടി അപ്രതീക്ഷിതമായി ഒരു വിയോഗവർത്ത. നോട്ടിംഗ്ഹാമിൽ കൊല്ലം സ്വദേശിയായ യുവാവിന്റെ മരണവാർത്തയെത്തിയത് ഇന്നലെ രാത്രിയോടെ. നോട്ടിംഗ്ഹാം മലയാളിയായ ദീപക് ബാബുവെന്ന 39 കാരനാണ് ഇന്നലെ വിടവാങ്ങിയത്.

ഇന്നലെ രാത്രി വീട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയും ഹൃദയ സ്തംഭനം മൂലം മരണത്തിനു കീഴടങ്ങുകയും ആയിരുന്നു.ആമസോണില്‍ ജോലി ചെയ്യുകയായിരുന്നു ദീപക്. നീതുവാണ് ഭാര്യ. മകന്‍ ദക്ഷിത് എട്ടു വയസുകാരനാണ്. രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ യുകെയില്‍ എത്തിയത്.

നോട്ടിംഗ്ഹാമിലെ മുദ്ര ആർട്സിന്റെ ട്രഷററായ ദീപക് ബാബു സേവനം യുകെ നോട്ടിങ്ഹാം യൂണിറ്റിലെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു. ദീപക് ബാബുവിന്റെ കുടുംബത്തിന് സാന്ത്വനവുമായി നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസ്സോസിയേഷൻ, മുദ്ര ആർട്ട്സ്, സേവനം യുകെ നോട്ടിംഗ്ഹാം യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും ഒപ്പമുണ്ട്.

ദീപക് ബാബുവിന്റെ ആകസ്മിക വേര്‍പാടില്‍ യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ജയകുമാർ നായർ, റീജിയണൽ പ്രസിഡന്റ് ജോർജ്ജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ അഡ്വ. ജോബി പുതുക്കുളങ്ങര തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു….. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more