1 GBP = 109.10
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള2024 ല്യൂട്ടൻ കേരളൈറ്റ്സ് ചാമ്പ്യന്മാർ; കോൾചെസ്റ്റർ രണ്ടാം സ്ഥാനത്ത്; ല്യൂട്ടൻ കേരളൈറ്റ്സ് നിന്നുള്ള ടോണി അലോഷ്യസ് കലാ പ്രതിഭ ആനി അലോഷ്യസ് കലാതിലകം …

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള2024 ല്യൂട്ടൻ കേരളൈറ്റ്സ് ചാമ്പ്യന്മാർ; കോൾചെസ്റ്റർ രണ്ടാം സ്ഥാനത്ത്; ല്യൂട്ടൻ കേരളൈറ്റ്സ് നിന്നുള്ള ടോണി അലോഷ്യസ് കലാ പ്രതിഭ ആനി അലോഷ്യസ് കലാതിലകം …

പതിനഞ്ചാമത് യുക്മ കലാമേളയോടനുബന്ധിച്ചു നടന്ന ഈസ്റ്റ് റീജിയൻ കലാമേളയിൽ ല്യൂട്ടൻ കേരളൈറ്റ് ചാമ്പ്യന്മാരായി കോൾചെസ്റ്റർ കേരള കമ്മ്യൂണിറ്റി രണ്ടാംസ്ഥാനം നേടി നാലുവേദികളിലായി ഒരുദിനരാത്രം മുഴുവന്‍ അരങ്ങേറിയ വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍,150 പോയിന്റോടെ ലൂട്ടന്‍ മലയാളി അസോസിയേഷൻ എവര്‍ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി.125 പോയിന്റോടെ രണ്ടാം സ്ഥാനം നേടി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി റണ്ണേഴ്‌സ് അപ്പായി.

ഒൻപതര മണിയോടെ കലാമേളയ്ക്ക് തുടക്കമായി. യുക്മ നാഷണല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ് മേള ഉദ്ഘാടനം ചെയ്‌തു. മതേതര മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് യുക്മ സംഘടിപ്പിക്കുന്ന കലാമേളയുടെ പ്രസക്തിയെക്കുറിച്ച് കുര്യന്‍ ജോര്‍ജ്തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. യുക്‌മ നാഷണൽ നാഷണല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ സണ്ണിമോന്‍ മത്തായി സ്വാഗതം ആശംസിച്ചു. യുക്മ ഈസ്റ്റ് ആംഗ്ലീയ റീജിയണിന്റെ പ്രവര്‍ത്തനമികവിന്റെ അംഗീകാരം കൂടിയാണ് ഈ കലാമേളയുടെ വിജയമെന്നൂം സണ്ണി മോന്‍ മത്തായി പറഞ്ഞു. റീജിണല്‍ പ്രസിഡന്റ് ജെയ്‌സണ്‍ ചാക്കോച്ചന്‍ അധ്യക്ഷ പ്രസംഗം നടത്തി.

യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി പീറ്റര്‍ താണോലില്‍, ജോയിന്റ് ട്രഷറര്‍ എബ്രഹാം പൊന്നുംപുരയിടം, യുക്മ ദേശിയ വ്യക്താവ് അഡ്വ. എബി സെബാസ്റ്റ്യന്‍, കലാമേള കണ്‍വീനര്‍ അലോഷ്യസ് ഗബ്രിയേല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. റീജിണല്‍ ട്രഷറര്‍ സാജന്‍ പടിക്കമാലില്‍ നന്ദിയും പറഞ്ഞു.

വൈകിട്ട് നടന്ന സമ്മാനദാന ചടങ്ങിൽ യുക്മ ദേശീയ വക്താവ് എബി സെബാസ്റ്റ്യൻ മുഖ്യ അതിഥി ആയിരുന്നു …ചാമ്പ്യൻ അസോസിയേഷൻ ആയ ല്യൂട്ടൻ കേരളീറ്റസിനു ബ്രട്ടീഷ് പത്രം സ്പോൺസർ ചെയ്ത റോളിങ്ങ് ട്രോഫി അഡ്വ എബി സെബാസ്ത്യനും ബ്രട്ടീഷ് പത്രം കോഡിനേറ്റർ ജിജോ വാളിപ്ളാക്കലും ചേർന്ന് സമ്മാനിച്ചു …

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more