Wednesday, Jan 1, 2025 05:49 PM
1 GBP = 107.11
breaking news

യുക്മ റീജിയണൽ കലാമേള രണ്ടാം വാരത്തിലേക്ക്…… ഈസ്റ്റ് ആംഗ്ലിയ, നോർത്ത് വെസ്റ്റ് റീജിയണല്‍  കലാമേളകൾ നാളെ

യുക്മ റീജിയണൽ കലാമേള രണ്ടാം വാരത്തിലേക്ക്…… ഈസ്റ്റ് ആംഗ്ലിയ, നോർത്ത് വെസ്റ്റ് റീജിയണല്‍  കലാമേളകൾ നാളെ

അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുകെ മലയാളികളുടെ ഏറ്റവും വലിയ കലോത്സവമായ യുക്മ ദേശീയ കലാമേളക്ക് മുന്നോടിയായുള്ള റീജിയണൽ കലാമേളകൾ രണ്ടാം വാരത്തിലേക്ക് കടക്കുകയാണ്. ഒക്ടോബർ 14 ശനിയാഴ്ച യുക്മയിലെ  രണ്ട് പ്രമുഖ റീജിയണുകളായ ഈസ്റ്റ്‌  ആംഗ്ളിയയിലും നോർത്ത് വെസ്റ്റിലും കലാമേള അരങ്ങേറും. 

ഈസ്റ്റ് ആംഗ്ളിയ റീജിയൻ കലാമേള, റൈലെയിലെ സ്വയിൻ പാർക്ക് സ്കൂളിൽ യുക്‌മ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. യുക്മ ട്രഷറർ ഡിക്സ് ജോർജ്ജ്, ജോയിൻറ് സെക്രട്ടറി പീറ്റർ താണോലിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ മുഖ്യാതിഥിയായിരിക്കും.  യുക്മയുടെ ദേശീയ, റീജിയണൽ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുക്കും. 

പതിനാലാമത് ഈസ്റ്റ് ആംഗ്ളിയ റീജിയൻ കലാമേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി യുക്മ ദേശീയ സമിതിയംഗം സണ്ണിമോൻ മത്തായി, ഈസ്റ്റ്‌ ആംഗ്ളിയ റീജിയണൽ പ്രസിഡന്റ് ജയ്സൺ ചാക്കോച്ചൻ, സെക്രട്ടറി ജോബിൻ ജോർജ്ജ്, ട്രഷറർ സാജൻ പടിക്കമ്യാലിൽ, കലാമേള കോർഡിനേറ്റർ അലോഷ്യസ് ഗബ്രിയേൽ എന്നിവർ അറിയിച്ചു. യുക്മ റീജിയണുകളിലെ കരുത്തരായ ഈസ്റ്റ് ആംഗ്ളിയ റീജിയണിലെ അംഗ അസ്സോസ്സിയേഷനുകൾ മാറ്റുരക്കുന്ന ഈ കലാമേള മത്സരാർത്ഥികൾക്കും കാണികൾക്കും ഒരു അപൂർവ്വ ദൃശ്യാനുഭവമായിരിക്കും എന്നതിൽ സംശയമില്ല. മത്സരാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നതെന്ന് റീജിയണൽ ഭാരവാഹികൾ അറിയിച്ചു. വിവിധ വേദികളിലായി രാവിലെ 9 മുതൽ മത്സരങ്ങൾ ആരംഭിക്കത്തക്ക വിധത്തിലാണ് കലാമേള ക്രമീകരിച്ചിരിക്കുന്നത്.

യുക്മ ഈസ്റ്റ് ആംഗ്ളിയ  റീജിയണൽ കലാമേള വമ്പിച്ച വിജയമാക്കുവാൻ ഏവരേയും റൈലെയിലെ സ്വയിൻ പാർക്ക് സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നതായി റീജിയണൽ ഭാരവാഹികൾ അറിയിച്ചു.

ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേളയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

ജയ്സൺ ചാക്കോച്ചൻ – 07403957439

ജോബിൻ ജോർജ്ജ് – 07574674480

അലോഷ്യസ് ഗബ്രിയേൽ – 07831779621.

യുക്മ നോർത്ത് വെസ്റ്റ് റീജിയൻ  കലാമേളയ്ക്ക് വേദിയൊരുക്കി ബോൾട്ടൻ മലയാളി അസോസിയേഷൻ….. കലാമേള ഒരുക്കങ്ങൾ പൂർത്തിയായി

                                                                                                                                                                          യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കലാമേള ബോൾട്ടനിലെ തോൺലി സലേഷൃൻ കോളേജിൽ വച്ച് നാളെ നടക്കും. യുക്മ ദേശീയ അദ്ധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടനം നിർവ്വഹിക്കും. യുക്മ വൈസ് പ്രസിഡൻ്റ് ഷീജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് മുഖ്യാതിയാവും. യുക്മ നാഷണൽ, റീജിയണൻ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേശീയ സമിതിയംഗം അഡ്വ.ജാക്സൺ തോമസ്, റീജിയണൽ പ്രസിഡൻറ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ, കലാമേള കോർഡിറ്റർ സനോജ് വർഗീസ് തുടങ്ങിയവർ അറിയിച്ചു.

കലാമേളയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നോർത്ത് വെസ്റ്റ് റീജിയൻ കമ്മിറ്റി നടത്തിയത്.

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻറ് ബിജു പീറ്റർ ചെയർമാനായും യുക്മ ദേശീയ സമിതിയംഗം അഡ്വ.ജാക്സൺ തോമസ് ജനറൽ കൺവീനറായും ബോൾട്ടൺ മലയാളി അസ്സോസ്സിയേഷൻ പ്രസിഡൻറ് അനിയൻകുഞ്ഞ് സക്കറിയ വൈസ് ചെയർമാനായും റീജിയണൽ സെക്രട്ടറി ബെന്നി ജോസഫ്‌ കലാമേള ചീഫ് കോർഡിനേറ്ററായും റീജിയണൽ കലാമേള കോർഡിനേറ്റർ സനോജ് വർഗീസ് കോർഡിനേറ്ററായും ബോൾട്ടൻ മലയാളി അസോസിയേഷൻ സെക്രട്ടറി അബി അജയ് അസിസ്റ്റൻറ് കോർഡിനേറ്ററായും നേതൃത്വം നൽകുന്ന സ്വാഗതസംഘത്തിൽ, റീജിയണൽ  ട്രഷറർ ബിജു മൈക്കിളിന്റെ നേതൃത്വത്തിൽ ടോസി  സക്കറിയ, ബിനു ജേക്കബ്, ഷെയ്സ് ജോസഫ് എന്നിവരടങ്ങുന്ന റിസപ്ഷൻ കമ്മിറ്റിയും, സനോജ് വർഗീസ്, ഷാരോൺ ജോസഫ് എന്നിവരടങ്ങുന്ന രജിസ്ട്രേഷൻ കമ്മിറ്റിയും, ബെന്നി ജോസഫ്, ഡോ. അജയകുമാർ പാട്ടത്തിൽ, ജോർജ് ജോസഫ്, ജയ്സൺ ജോസഫ് എന്നിവരടങ്ങുന്ന സ്റ്റേജ് കമ്മിറ്റിയും അഡ്വ: ജാക്സൺ തോമസ്, ജോണി കണിവേലിൽ, എൽദോസ് സണ്ണി, തങ്കച്ചൻ എബ്രഹാം എന്നിവരടങ്ങുന്ന ഹോസ്പിറ്റാലിറ്റി കമ്മിറ്റിയും രാജീവ്, സിജോ വർഗീസ് എന്നിവരടങ്ങുന്ന ഓഫീസ്‌ കമ്മിറ്റിയുമാണ് കലാമേളയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നത്. 

കലാമേളയുടെ വിജയത്തിനായി എല്ലാവിധ മാർഗ്ഗ നിർദ്ദേശങ്ങളും നൽകിക്കൊണ്ട് നാഷണൽ ജനറൽ സെക്രട്ടറി കുരൃൻ ജോർജ്ജും, നാഷണൽ വൈസ് പ്രസിഡൻറ് ഷിജോ വർഗീസും, മുൻ ജനറൽ സെക്രട്ടറിയും നിലവിലെ പി ആർ ഒയുമായ അലക്സ് വർഗീസും റീജിയണൽ കമ്മിറ്റിയുടെ ഒപ്പമുണ്ട്. 

യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ കരുത്തരായ പതിനഞ്ച് അംഗ അസ്സോസ്സിയേഷനുകൾ മാറ്റുരക്കുന്ന കലാമേളയിൽ ഇക്കുറി തീപാറുന്ന മത്സരങ്ങൾ നടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി കഴിഞ്ഞപ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മത്സരാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കുറ്റമറ്റ രീതിയിൽ കലാമേള നടത്തുവാനുള്ള അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയായതായി റീജിയണൽ നേതൃത്വം അറിയിച്ചു.

അംഗ അസ്സോസ്സിയേഷനുകളിലെ ഭാരവാഹികളും അവിടെ നിന്നുളള യുക്മ പ്രതിനിധികളും റീജിയണൽ കലാമേള ഒരു വൻ വിജയമാക്കി തീർക്കുവാൻ മുൻപന്തിയുണ്ട്. കലാമേളയിൽ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷൻ നടപടികൾ  പൂർത്തിയായിക്കഴിഞ്ഞപ്പോൾ മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതൽ പേർ മത്സര രംഗത്തുള്ളത് കടുത്ത മത്സരത്തിനായിരിക്കും വഴിയൊരുക്കുന്നത്. ലണ്ടനിലെ JMP സോഫ്റ്റ് വെയർ യുക്മ കലാമേളക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ചാണ് മത്സരാർത്ഥികൾ തങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയത്.

കലാമേള ദിവസം പ്രഭാത ഭക്ഷണം മുതൽ രുചികരമായ വിഭവങ്ങൾ മിതമായ നിരക്കിൽ വിതരണം ചെയ്യുന്നത് പ്രസ്റ്റണിലെ പ്രസിദ്ധമായ ജോയ്സ് കിച്ചൻ ആയിരിക്കും. 

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ  ചെസ്റ്റ് നമ്പർ രാവിലെ 9ന് വിതരണം ചെയ്യും മത്സരങ്ങൾ 9.30 ന് രണ്ട് സ്റ്റേജുകളിലായി ആരംഭിക്കും.  കലാമേളയിൽ മത്സരാർത്ഥികൾ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്നും എല്ലാവരുടേയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നും റീജിയണൽ കമ്മിറ്റിക്കു വേണ്ടി പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ് എന്നിവർ അഭ്യർത്ഥിച്ചു.

യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കലാമേളയുമായി ബന്ധപെട്ട കൂടുതൽ വിവരങ്ങൾക്ക്:-

ബിജു പീറ്റർ – 07970944925

ബെന്നി ജോസഫ് -07737928536

സനോജ് വർഗീസ് – 07411300076

കലാമേള വേദിയുടെ വിലാസം:-

Thornleigh Salesian College, 

Sharples Park, Bolton BL1 6PQ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more