1 GBP = 105.54
breaking news

ഭീകരർക്കെതിരെ പോരാടാൻ അമേരിക്ക; സൊമാലിയയിലേക്ക് സൈന്യത്തെ അയക്കാനൊരുങ്ങി ബൈഡൻ

ഭീകരർക്കെതിരെ പോരാടാൻ അമേരിക്ക; സൊമാലിയയിലേക്ക് സൈന്യത്തെ അയക്കാനൊരുങ്ങി ബൈഡൻ

സൊമാലിയയിലെ അൽ അൽ -ഷബാബ് ഭീകരർക്കെതിരെ പോരാടാൻ സൈന്യത്തെ അയക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സൊമാലിയൻ ഭരണകൂടവും സൈന്യവും നടത്തുന്ന ചെറുത്തു നിൽപ്പിന് അമേരിക്കൻ സേനയുടെ പിന്തുണയുണ്ടാകും. ആദ്യഘട്ടമായി 500 പേരടങ്ങുന്ന സൈനിക നിരയെയാണ് സൊമാലിയയിലേക്ക് വിടുന്നത്.

അധികാരമേറ്റ ശേഷം ആഫ്രിക്കൻ മേഖലയിലേയ്‌ക്ക് ആദ്യമായിട്ടാണ് ബൈഡൻ സൈന്യത്തെ പുനർവിന്യസിക്കാൻ തീരുമാനിച്ചത്. ഡൊണാൾഡ് ട്രംപിന്റെ കാലത്ത് 700 പേരടങ്ങുന്ന സൈനിക വിഭാഗത്തെയാണ് പിൻവലിച്ചത്. ഒരു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഭീകരർക്കെതിരെ സൊമാലിയയിൽ അമേരിക്ക സൈനികരെ അയയ്‌ക്കുന്നത്. ഏതു മേഖല കേന്ദ്രീകരിച്ചാണ് അമേരിക്കൻ സേന പ്രവർത്തിക്കുക എന്ന വിവരം ലഭ്യമായിട്ടില്ല.

ആഗോളതലത്തിലെ ഭീകരതയ്‌ക്കെതിരെ പോരാടുക എന്നത് അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യവും ദൗത്യവുമാണ്. ലോകത്തിലെ ഏതുമേഖലയിലും സൈന്യത്തെ എത്തിക്കാൻ അമേരിക്കയ്‌ക്കാകും. വേൾഡ് ട്രേഡ് സെൻർ ആക്രമണത്തിന് ശേഷമാണ് അമേരിക്ക വിദേശരാജ്യങ്ങളിലടക്കം സൈന്യത്തെ അയച്ചുകൊണ്ട് ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ തുറന്നയുദ്ധം പ്രഖ്യാപിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more