1 GBP = 105.79
breaking news

ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്‍കാര സമർപ്പണവും പുസ്തകപ്രകാശനവും

ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്‍കാര സമർപ്പണവും പുസ്തകപ്രകാശനവും

ചെങ്ങുന്നൂർ : ലണ്ടൻ മലയാളി കൗൺസിൽ ഏർപ്പെടുത്തിയ അവാർഡിന് കാരൂർ സോമൻ (സാഹിത്യ സമഗ്ര സംഭാവന) മിനി സുരേഷ് (കഥ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും ഫലകവും അടങ്ങിയതാണ് അവാർഡ്.

ഡിസംബർ 13 ന് 4 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാർഡ് ദാനവും കാരൂർ സോമൻ രചിച്ച 34 പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിക്കും. ആദ്യമായാണ് ഒരു വേദിയിൽ ഒരു ഗ്രന്ധകർത്താവിന്റ 34 പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നത്.

ചെങ്ങുന്നൂർ, പെണ്ണുക്കര വിശ്വഭാരതി ഗ്രന്ധശാലയിൽ സഹൃദയകൂട്ടത്തിന്റ ആഭിമുഖ്യത്തിൽ ലണ്ടൻ മലയാളി കൗൺസിലിന്റെ സഹകരണത്തോടെ നടക്കുന്ന ചടങ്ങിൽ മാവേലിക്കര എം.എൽ.എ. എം.എസ്.അരുൺ കുമാർ അദ്യക്ഷത വഹിക്കും.

ഫ്രാൻസിസ് ടി.മാവേലിക്കര. ബീയാർ പ്രസാദ്, ചുനക്കര ജനാർദ്ദനൻ നായർ, വിശ്വൻ പടനിലം,മിനി സുരേഷ്, ജഗദിശ് കരിമുളക്കൽ, മിനി സുരേഷ്, ജഗദിശ് കരിമുളക്കൽ ഡോ.എൽ.ശ്രീരഞ്ജിനി, ഡോ.സിന്ധു ഹരികുമാർ തുടങ്ങിയവരാണ്.

ആശംസകൾ നേരുന്നത് : ഫ്രാൻസിസ് ടി.മാവേലിക്കര, ബീയാർ പ്രസാദ്, ചുനക്കര ജനാർദ്ധനൻ നായർ, വിശ്വൻ പടനിലം, ഷാജ് ലാൽ, മിനി സുരേഷ്, ജഗദിശ് കരിമുളക്കൽ, ഡോ.എൽ.ശ്രീരഞ്ജിനി, ഡോ.സിന്ധു ഹരികുമാർ, അനി വര്ഗീസ്, അഡ്വ. ദിലീപ് ചെറിയനാട്, കെ.ആർ.മുരളീധരൻ നായർ, എൽസി വര്ഗീസ്, ഗീരീഷ് ഇലഞ്ഞിമേൽ, സോമൻ പ്ലാപ്പള്ളി, കൃഷ്ണകുമാർ കാരയ്ക്കാട് പ്രസംഗിക്കും.

പുസ്തകപ്രകാശനത്തോടനുബന്ധിച്ചു് ആർട്ടിസ്റ്റ് എ.വി.ജോസഫ് പേരിശേരിയുടെ ചിത്രപ്രദർശനo, കവിയരങ്ങ്, സാഹിത്യ സദസ്സ് എന്നിവയുണ്ടായിരിക്കുമെന്ന് സഹൃദയകൂട്ടം ചെയർമാൻ ആലാ രാജൻ അറിയിച്ചു.

ഡോ.ജോർജ് ഓണക്കൂർ, ഡോ. പള്ളിപ്പുറം മുരളി (ഇന്ത്യ), ശ്രീമതി.സിസിലി ജോർജ് (ഇംഗ്ലണ്ട്) എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ കണ്ടെത്തിയത്.

ആലാ രാജൻ ഫോൺ നമ്പർ -8606717190.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more