1 GBP = 106.75
breaking news

വിൽഷയർ മലയാളി അസ്സോസിയേഷന്റെ ‘സമാഗമം-2021’ അവിസ്മരണീയമായൊരു ദൃശ്യ വിസ്മയമായി മാറി!

വിൽഷയർ മലയാളി അസ്സോസിയേഷന്റെ ‘സമാഗമം-2021’ അവിസ്മരണീയമായൊരു ദൃശ്യ വിസ്മയമായി മാറി!

സുരേന്ദ്രൻ ആരക്കോട്ട്
(യുക്മ ന്യൂസ് എഡിറ്റർ)

സ്വിൻഡിണിൽ സൂപ്പർമറൈൻ ഹാളിൽവെച്ച് സെപ്റ്റംബർ 17 -)൦ തീയതി വെള്ളിയാഴ്ച്ച വിൽഷയർ മലയാളി അസ്സോസിയേഷന്റെ സമാഗമം – 2021 അതിവിപുലമായി ജനപങ്കാളിത്തത്തോടെ നടത്തപ്പെട്ടു. 450പേരോളം പങ്കെടുത്ത ആഘോഷം പാതിരിവോളം നീണ്ടു. കോവിഡിന്ശേഷം ആദ്യമായ് നടത്തപ്പെട്ട ആഘോഷം വലിയ പൂരത്തിൻറെ പ്രതീതി നൽകി. വൈകിട്ട് നാലുമണിക്ക് കലാപരിപാടികളുമായ് ആരംഭിച്ചു. കൊച്ച് കുട്ടികൾ അവതരിപ്പിച്ച കുഞ്ഞുനൃത്തങ്ങളും ഗാനങ്ങളും പദ്യവും മറ്റും ഏവർക്കും കണ്ണുകൾക്കും കാതുകൾക്കും കുളിർമ്മയേകി.


കാര്യപരിപാടികൾ 5.30 ആരംഭിച്ചു. സെക്രട്ടറി മാർട്ടിൻ വർഗ്ഗീസ് ഏവർക്കും സ്വാഗതം അർപ്പിച്ചു. പ്രസിഡൻറ് ജിജി വിക്ടർ വിൽഷയർ മലയാളി അസ്സോസിയേഷന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളെ വിലയിരുത്തി. കോവിഡിലും പ്രളയത്തിലും ഒത്തൊരുമയോടെ നമുക്ക് നിൽക്കാനായെന്നും ആ അവസരങ്ങളിലും കമ്മിറ്റി കർമ്മോൽസുഖരായി അംഗങ്ങൾക്കായ് പ്രവർത്തിച്ചുവെന്നും ഓർമ്മിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ യുക്മാ നാഷ്ണൽ റീജിണൽ കലാമേളകളിലും കായികമേളയിലും വിൽഷയർ മലയാളി അസ്സോസിയേഷൻ ചാമ്പ്യൻസായിരുന്നുവെന്നും അഭിമാനത്തോടെ ഓർമ്മിപ്പിച്ചു. വിൽഷയർ മലയാളി അസ്സോസിയേഷൻറെ വിമൻസ് ഫോറത്തിന്റെ സുത്യർഹ പ്രവർത്തനങ്ങൾക്ക് പ്രസിഡൻറ് നന്ദിപ്രകാശിപ്പിച്ചു.


ഈ അടുത്തകാലത്ത് സ്വിൻഡനിലേക്ക് ചേക്കേറിയ പുതിയ കുടുബങ്ങളെ ഏവരേയും അസ്സോസിയേഷനിലേയ്ക്ക് സുസ്വാഗതം ചെയ്തു. പുതിയ കുടുബങ്ങളുടെ പ്രാതിനിധ്യം ഇനി വരും കാലങ്ങളിൽ അസ്സോസിയേഷന് വലിയ മുതൽ കൂട്ടായിരിക്കുമെന്ന് ഓർമ്മിപ്പിച്ചു. അസ്സോസിയേഷനിലെ യൂത്ത് ചാമ്പ്യൻസ്കളെ കാണികൾക്ക് പരിചയപ്പെടുത്തുകയും ഇനിയും വരും കാലങ്ങളിൽ അവരുടെ പ്രാതിനിധ്യം എത്രമേൽ അസ്സോസിയേഷന് ആവിശ്യമെന്നും ജിജി വിക്ടർ ഓർമ്മപ്പെടുത്തി.


മുഖ്യാതിഥി ഫാദർ സജി ജോസഫ്, വിൽഷയർ മലയാളി അസ്സോസിയേഷന്റെ കൂട്ടായ്മയെകുറിച്ചും അത്ഭുതകരമായ വളർച്ചയെ കുറിച്ചും ശ്ലാഖിച്ചു. ജി എം എ പ്രസിഡൻറ് സുനിൽ ജോർജ്ജ് വിൽഷയർ മലയാളി അസ്സോസിയേഷൻൻറെ കലാകന്മാരെയും കലാകാരികളും അനുമോദിച്ചു.


കാര്യപരിപാടിക്ക് ശേഷം വിവിധ കലാപാടികൾ അരങ്ങേറി. അഡേൽ റഫീക്ക് മുഖ്യ അവതാരകനായിരുന്നു. നയനമനോഹരങ്ങളായ നൃത്തങ്ങൾ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ചു. ഗായകരായ രാഖി ജി. ആർ, തോമസ് മാടൻ പൗലോസ്, സ്റ്റീഫൻ ഇമ്മാനുവൽ എന്നിവർ അതിമനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ച് വേദിയെ ഉണർത്തി. മിമിക്രി, നാടൻപാട്ടുകൾ, പാശ്ചാത്യസംഗീതം, വിവിധ പാരമ്പര്യകലകൾ ഒത്ത്ചേർന്ന സംഘനൃത്തങ്ങൾ എന്നിവ കാണികളെ സന്തോഷ പുളകിതരാക്കി. കാണികൾ പാട്ടിനും നൃത്തത്തിനുമൊപ്പം ചുവട് വെച്ചത് വേറിട്ടകാഴ്ചയായി.


സൂമ്പാ നൃത്തത്തിനൊപ്പം നൃത്തം വെച്ച കാണികൾക്ക് അതൊരു പുതിയ അനുഭവമായിരുന്നു. യുക്മാ നാഷണൽ കലാമേളയിൽ ചാമ്പ്യൻസായവരെയും എ ലെവൽ, ജി സിഎസ് ഇ പരീക്ഷകളിൽ പ്രശസ്തമായ വിജയം കൈവരിച്ച കുട്ടികളെയും വേദിയിൽ അനുമോദിച്ചു. റാഫിൾ നറുക്കെടുപ്പ് നടത്തുകയും വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ വിതരണം ചെയ്യുകയും അതോടൊപ്പം ഫണ്ട്ശേഖരണത്തിനായ് ലേലം നടത്തപ്പെടുകയും ചെയ്തു. സ്വിൻഡൻ സ്‌ട്രെക്കേഴ്‌സ് എന്ന ക്രിക്കറ്റ് ക്ളബ് ഈവർഷം മികച്ച കളി കാഴ്ചവെച്ചവർക്ക് സമ്മാനം നൽകി.


അതിരുചികരമായ കേരളത്തനിമയാർന്ന ഭക്ഷണങ്ങൾ ആളുകൾ ആസ്വദിച്ചു. മുഖ്യ സ്പോൺസേഴ്സായ ഇൻഫിനിറ്റി മോർട്ട്ഗേജസ്, ദീവേ ഗ്രോസറീസ് എന്നിവർക്കും, രാജേഷ് പൂപ്പാറയിൽ(ഫോട്ടോഗ്രാഫി) രാജേഷ് നടേപ്പള്ളി (ഫോട്ടോഗ്രാഫി) സോജി ജോസഫ് (വീഡിയോഗ്രാഫി), സോണി കാച്ചപ്പിള്ളി(ലൈറ്റ് ആൻറ് സൗണ്ട്) എന്നിവരേയും നന്ദിയോടെ സ്മരിച്ചു. ഏരിയാ മെമ്പേഴ്സായ ബിജു വർഗ്ഗീസ്, ബോബി പെരേപ്പാടൻ, ബൈജു വാസുദേവൻ, ജോൺസൺ പോൾ, ഷാജു ജോസഫ്, ട്രെഷറർ ജെയ്മി നായർ, വനിതാ പ്രതിനിധി സെലിൻ വിനോദ് എന്നിവർ സന്നിഹിതരായിരുന്നു.


രാത്രി വൈകിയോളം നീണ്ട്നിന്ന കലാപരിപാടികൾ ആളുകൾക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു. വൈസ് പ്രസിഡൻറ് ജിൻസ് ജോസ് നന്ദി പ്രകാശനം നടത്തി. ദേശീയ ഗാനത്തോടെ പരിപാടികൾക്ക് സമാപനമായി.

കൂടുതൽ ചിത്രങ്ങൾ താഴെ:

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more