Tuesday, Jan 7, 2025 03:53 AM
1 GBP = 107.35
breaking news

മെയ് 26 – ന് ശനിയാഴ്ച്ച വൈകീട്ട് പ്രൊ : രവിചന്ദ്രൻ .സി യെ , യു.കെ. മലയാളികൾക്ക് വേണ്ടി ‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ’ ആദരിക്കുന്നു .അന്നേ ദിവസം അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ ശ്രവിക്കാനും , സംവദിക്കാനും ലണ്ടൻ മലയാളികൾക്ക് അവസരം ഒരുക്കുന്നു…

മെയ് 26 – ന് ശനിയാഴ്ച്ച വൈകീട്ട് പ്രൊ : രവിചന്ദ്രൻ .സി യെ , യു.കെ. മലയാളികൾക്ക് വേണ്ടി ‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ’ ആദരിക്കുന്നു .അന്നേ ദിവസം അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ ശ്രവിക്കാനും , സംവദിക്കാനും ലണ്ടൻ മലയാളികൾക്ക് അവസരം ഒരുക്കുന്നു…
‘എസ്സെൻസ് യു. കെ’ യുടെ  ആഭിമുഖ്യത്തിൽ യു. കെ യിൽ ഒരു പ്രഭാഷണ പരമ്പരക്കായി എത്തിച്ചേർന്നിട്ടുള്ള  പ്രൊ :രവിചന്ദ്രൻ. സി,
ഈ വരുന്ന ശനിയാഴ്ച്ച മെയ് 26 ന് വൈകീട്ട് ലണ്ടനിൽ എത്തുമ്പോൾ ‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു. കെ’ അദ്ദേഹത്തെ ആദരിക്കുന്നു. ശേഷം ശ്രീ. രവിചന്ദ്രൻ  ‘മരിച്ചു ജീവിക്കുന്നവർ’ എന്ന വിഷയത്തെ ആസ്പദമാക്കി – ഇന്നത്തെ തലമുറയിലെ പലരുടെയും അവസ്ഥാ വിശേഷം വ്യക്തമാക്കുന്ന ഒരു പ്രഭാഷണം നടത്തുന്നു.

പിന്നീട് ചോദ്യങ്ങൾക്കുള്ള വിശദീകരണങ്ങളും, ഉത്തരങ്ങളുമായി അദ്ദേഹം സദസ്യരുമായി സമയം പങ്കിടുന്നു …

 

കേരളത്തിലെ പ്രശസ്ത ശാസ്ത്ര പ്രചാരകനായ, ഏഴിലധികം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള, കഴിഞ്ഞവർഷത്തെ  ഏറ്റവും മികച്ച ശാസ്ത്ര പ്രചാരകനുള്ള കേരള സംസ്ഥാന പുരസ്‌കാര ജേതാവായ പ്രൊഫ: സി. രവിചന്ദ്രൻ, കേരളത്തിലും പുറത്തുമായി അനേകം വിഷയാധിഷ്ഠിത സംവാദങ്ങൾ നടത്തിയിട്ടുള്ള ഒരു കോളേജ് അദ്ധ്യാപകനാണ് .

ആയിരത്തിലധികം വേദികളിൽ വിവിധ വിഷയങ്ങളെ കുറിച്ച് പ്രഭാഷണങ്ങൾ  കാഴ്ച്ചവെച്ചിട്ടുള്ള   പ്രൊ : രവിചന്ദ്രന്, തന്റെ കൃതിയായ ‘ബുദ്ധനെ എറിഞ്ഞ കല്ലിന് ‘  2017 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കം, നാട്ടിലെ അറിയപ്പെടുന്ന  വേറെ മൂന്ന് പുരസ്കാരങ്ങൾ  കൂടി  ലഭിച്ചിട്ടുണ്ട് .

ഒപ്പം ഈ ചിന്തകന്റെ പുറത്തിറങ്ങിയിട്ടുള്ള ഏഴോളം പുസ്തകങ്ങളും, അനേകം വീഡിയോ പ്രഭാഷണങ്ങളും  എന്നുമെന്നോണം ആഗോളതലത്തിലുള്ള ധാരാളം  ആളുകൾ വായിക്കുകയും, വീക്ഷിക്കുകയും, സകലമാന സോഷ്യൽ മീഡിയകളിലൂടെയും – ആയതുകളെല്ലാം എങ്ങും ചർച്ച ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ഇന്നത്തെ ഈ ഡിജിറ്റൽ നൂറ്റാണ്ടിൽ പോലും പഴമയിലെ  ചിന്തകളിലേക്ക് ഭൂരിപക്ഷം ജനതയേയും നയിച്ച്  കൊണ്ട്  –  മതവും, രാഷ്ട്രീയവുമൊക്കെ കൂടി  പല പല വിശ്വാസങ്ങളിലും പ്രവർത്തികളിലും ഏർപ്പെട്ടുകൊണ്ടിരിക്കുവാൻ മാനവ ജീവിതത്തെ ചിട്ടപ്പെടുത്തിയിരിക്കുകയാണ് ഏതാണ്ട് മരിച്ചു ജീവിക്കുന്ന
നമ്മളിൽ പലരും …!  എന്തും വിശ്വസിക്കാം. ഉള്ളതില്ലെന്നും ഇല്ലാത്തതുണ്ടെന്നും വിശ്വസിക്കാം. എന്നാൽ വിശ്വാസങ്ങൾ നിരന്തരമായ ചൂഷണത്തിനു വഴിയൊരുക്കുമ്പോൾ,
സമൂഹം രോഗഗ്രസ്തമാകുന്നു. സമൂഹം രോഗഗ്രസ്തത്തിൽ അടിമപ്പെട്ടുപ്പോൾ ദേശവും , രാജ്യവും ശിഥിലമാകുന്നു …!

ഇതിനെല്ലാം പരിഹാരമായി ഒരു പുനർ ചിന്തനം  അത്യാവശ്യമായിരിക്കുന്ന സ്ഥിതിവിശേഷമാണിപ്പോൾ സംജാതമായിരിക്കുന്നത് …  ആയതിനെയെല്ലാം പ്രതിരോധിക്കുവാൻ മനുഷ്യരുടെയും, സമൂഹത്തിന്റെയും അവർ ഉൾപ്പെടുന്ന രാജ്യത്തിന്റെയും നന്മ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന,
ജനങ്ങൾക്ക് എന്നുമെന്നോണം തെറ്റും , ശരിയും വ്യക്തമാക്കിത്തരുന്ന ഗുരുക്കന്മാരുടെ ,സാംസ്‌കാരിക നായിക നായകന്മാരുടെ , ശാസ്ത്ര ചിന്തകരുടെ പ്രബോധനങ്ങളാൽ –  ചിന്തിക്കുകയും , ചൂഷണങ്ങൾക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയുന്ന ഒരു പുതുതലമുറയെയാണ് നമുക്കിന്ന് ആവശ്യം …!

അന്ധവിശ്വാസവും , യുക്തി രാഹിത്യവും , ശാസ്ത്ര വിരുദ്ധ ചിന്താഗതികളും ഭാരതീയ വംശീയരുടെ സമൂഹത്തില്‍ ഇപ്പോൾ ജാതി മത രാഷ്ട്രീയ പ്രീണനങ്ങളിൽ കൂടി വളരെ ആഴത്തില്‍ വേര് പടര്‍ത്തുമ്പോള്‍ , ഇവിടെ യു. കെ യില്‍ വസിക്കുന്ന നമ്മള്‍ മലയാളികളും അസ്വസ്ഥരാണ് .തീര്‍ച്ചയായും , ഈ അവസരത്തിലാണ് ശാസ്ത്രാവബോധത്തിന്റെയും , സ്വതന്ത്ര ചിന്തയുടെയും,    മാനവികതയുടെയും പ്രാധാന്യം നാം മനസ്സിലാക്കേണ്ടത് …!

ഇത്തരം ചിന്തനീയമായ പല സംഗതികളും ചർച്ച ചെയ്യപ്പെടുന്ന  വിവിധ  വിഷയങ്ങളുമായാണ്  പ്രൊ. രവിചന്ദ്രൻ സി ,
അദ്ദേഹത്തിൻറെ  യു .കെ  സന്ദർശനത്തിന്റെ ഭാഗമായി , പല വേദികളിലും തന്റെ പ്രഭാഷണ പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്…

അന്നേ ദിവസം ഈസ്റ്റ് ലണ്ടനിൽ അരങ്ങേറുന്ന പ്രൊ : രവിചന്ദ്രൻ .സി യുടെ പ്രഭാഷണങ്ങൾ ശ്രവിക്കാനും ,അദ്ദേഹത്തോട്‌ സംവദിക്കാനും ലണ്ടൻ മലയാളികൾക്ക്  വേണ്ടി  ഈ  വേദി ഒരുക്കുന്നത്  ‘എസ്സെൻസ്‌ യു. കെ’ യും , ‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു .കെ’യുടെ കീഴിലുള്ള  ‘കട്ടൻ കാപ്പിയും കവിതയും ‘ കൂട്ടായ്മകൾ  കൂടിയാണ്  …
മെയ് മാസം 26 -ന് വൈകീട്ട് 4 മണി മുതൽ 9 മണി വരെയുള്ള സമയത്ത് ലണ്ടൻ ഈസ്റ് ഹാമിലുള്ള ‘ട്രിനിറ്റി സെന്ററി ‘ന്റെ വേദിയിൽ വെച്ച് അരങ്ങേറുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു …

പങ്കെടുക്കുക… വിജയിപ്പിക്കുക…


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
 
07737 240192
075346 91747
07930 134340

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more