1 GBP = 104.36
breaking news

വചനിപ്പ് പെരുന്നാളും മര്‍ത്ത മറിയം നോര്‍ത്ത്‌സോണ്‍ വാര്‍ഷിക സമ്മേളനവും മാര്‍ച്ച് 25ന്; അഭി. ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി മുഖ്യകാര്‍മ്മികനാകും…

വചനിപ്പ് പെരുന്നാളും മര്‍ത്ത മറിയം നോര്‍ത്ത്‌സോണ്‍ വാര്‍ഷിക സമ്മേളനവും മാര്‍ച്ച് 25ന്; അഭി. ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി മുഖ്യകാര്‍മ്മികനാകും…

സോജി ടി. മാത്യു

ലണ്ടന്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വനിതാവിഭാഗം ആധ്യാത്മിക സംഘടനയായ മര്‍ത്ത മറിയം വനിതാസമാജം യുകെ ഭദ്രാസനം നോര്‍ത്ത് സോണല്‍ വാര്‍ഷികസമ്മേളനം മാര്‍ച്ച് 25 ശനിയാഴ്ച ലിവര്‍പൂള്‍ സെന്റ്. തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വച്ച് നടത്തുന്നു.

ശനിയാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വി. കുര്‍ബ്ബാനയ്ക്ക് യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭി. ഡോ. മാത്യൂസ് തിമോത്തിയോസ് തിരുമനസ് കൊണ്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതും വി. കുര്‍ബ്ബാനാനന്തരം രജിസ്‌ട്രേഷനോട് കൂടി 9 മണിക്ക് മര്‍ത്ത മറിയം വനിതാ സമാജം നോര്‍ത്ത് സോണല്‍ വാര്‍ഷിക സമ്മേളനം പ്രസ്ഥാനം ഭദ്രാസന അധ്യക്ഷന്‍ കൂടിയായ അഭി. തിരുമനസ് കൊണ്ട് ഉത്ഘാടനം ചെയ്യുന്നതും സഭാ യുകെ ഭദ്രാസന സെക്രട്ടറി റവ. ഫാ. വര്‍ഗീസ് മാത്യു, റവ. ഫാ. മാത്യു കുര്യാക്കോസ് തുടങ്ങിയവര്‍ അഭിസംബോധന ചെയ്യുന്നതും തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്‌സ് വനിതകള്‍ക്ക് സഭയിലും സമൂഹത്തിലും കുടുംബത്തിലും ഉള്ള പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി മര്‍ത്ത മറിയം വനിതാ സമാജം യുകെ ഭദ്രാസന ഉപാധ്യക്ഷന്‍ റവ. ഫാ. ജോണ്‍ വര്‍ഗീസ് മണ്ണഞ്ചേരി, ഡോ. സന്ദീപ് മാത്യൂസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും.

തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് ഭദ്രാസന ജനറല്‍ സെക്രട്ടറി ഷെറി ജോസഫ്, എലിസബത്ത് ജോയി എന്നിവര്‍ നേതൃത്വം വഹിക്കും.

ലിവര്‍പൂള്‍ സെന്റ്. ജോസഫ്, maanchastar സെന്റ്. ജോര്‍ജ്, സന്ദര്‍ലാന്‍ഡ് സെന്റ്. തോമസ്, പ്രെസ്റ്റണ്‍ സെന്റ്. ജോര്‍ജ്, ഷെഫീല്‍ഡ് സെന്റ്. ജോര്‍ജ്, സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സെന്റ്. ജോണ്‍സ്, നോര്‍ത്ത് വെയില്‍സ് സെന്റ്. ബെഹനാന്‍സ്, അബര്‍ഡീന്‍ സെന്റ് തോമസ്, ഗ്‌ളാസ്‌ഗോ സെന്റ് ഗ്രിഗോറിയോസ് എന്നീ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഏവരെയും വചനിപ്പ് പെരുന്നാളിലേക്കും മര്‍ത്തമറിയം വനിതാസമാജം വാര്‍ഷിക സമ്മേളനത്തിലേക്കും സ്വാഗതം ചെയ്യുന്നതായും സോണല്‍ സെക്രട്ടറി സുജ ടിനി, യൂണിറ്റ് സെക്രട്ടറി ഡോ. സൂസന്‍ കുരുവിള എന്നിവര്‍ അറിയിച്ചു.

പള്ളിയുടെ അഡ്രസ്:

St. Thomas Malankara Orthodox Church

West Derby

Millane

Liverpool

L127JU

ഫോണ്‍: 0790806400

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more