1 GBP = 105.50
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാദ്ധ്യാപക ദിനം നടത്തി

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാദ്ധ്യാപക ദിനം നടത്തി

ഷൈമോൻ തോട്ടുങ്കൽ

കൊവെൻട്രി: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ വച്ച് നടത്തപ്പെട്ടു. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ രൂപതയുടെ ഇടവക മിഷൻ പ്രൊപ്പോസഡ്‌ മിഷൻ തലങ്ങളിൽ നിന്നുള്ള വിശ്വാസ പരിശീലകർ പങ്കെടുത്തു.

“വിശ്വാസ പരിശീലകർ സഭയുടെ സ്വത്വ ബോധം വളർത്തുന്നതിൽ ഉത്സുകർ ആയിരിക്കണം എന്ന് ഉത്‌ഘാടന പ്രസംഗത്തിൽ വിശ്വാസ പരിശീലകരെ അദ്ദേഹം ഉത്‌ബോധിപ്പിച്ചു. പതിനാലായിരത്തോളം വിദ്യാർഥികളും രണ്ടായിരത്തി മുന്നൂറ് അധ്യാപകരും ഉള്ള വലിയ ഒരു സംവിധാനമായി ചുരുങ്ങിയ കാലയളവിനുള്ളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മത ബോധന രംഗത്തെ മാറ്റിയ ദൈവ കരുണക്ക് നന്ദി പറഞ്ഞു”. വരും വര്ഷങ്ങളിലേക്ക് കൂടുതൽ ഊർജം സംഭരിക്കണം, സഭയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം പഠിപ്പിക്കൽ ശുശ്രൂഷയാണെന്നും അതീവ ജാഗ്രതയോടെ ഈ മേഖലയിൽ വിശ്വാസ പരിശീലകർ വ്യാപാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത ബോധന കമ്മീഷൻ ചെയർമാൻ റെവ ഡോ വർഗീസ് പുത്തൻ പുരക്കൽ സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തി.

റെവ. ഡോ സെബാസ്റ്റ്യൻ നാമറ്റത്തിൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി. ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട്, പ്രൊക്യൂറേറ്റർ റെവ ഫാ ജോ മൂലശ്ശേരി വി സി റെവ ഫാ. ജോർജ് എട്ടുപറ എന്നിവർ ആശംസകൾ അർപ്പിച്ചു. റെവ ഡോ ടോം ഓലിക്കരോട്ട്, റെവ ഫാ നിധിൻ ഇലഞ്ഞിമറ്റം എന്നിവർ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്‌ളാസുകൾ നയിച്ചു.

സി എൽ ടി കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിശ്വാസപരിശീലകർക്ക് സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് സമ്മേളനം അവസാനിച്ചത്. രൂപത മത ബോധന കമ്മീഷൻ സെക്രെട്ടറി ആൻസി ജോൺസൻ, ടെക്നിക്കൽ കോഡിനേറ്റർ ജിമ്മി മാത്യു, ബിർമിംഗ് ഹാം റീജിയണൽ സെക്രെട്ടറി ഷാജുമോൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള മത ബോധന കമ്മീഷൻ ഭാരവാഹികൾ സമ്മേളനത്തിന് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more