1 GBP = 107.49
breaking news

സൗത്ത് വെയിൽസിലെ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷനിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും, മിഷൻ പ്രഖ്യാപനവും, സുവനീർ പ്രകാശനവും 2024 മെയ് 5 ന്.

സൗത്ത് വെയിൽസിലെ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷനിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും, മിഷൻ പ്രഖ്യാപനവും, സുവനീർ പ്രകാശനവും 2024 മെയ് 5 ന്.

(ജീസൺ പീറ്റർ പിട്ടാപ്പിള്ളിൽ ,PRO,ന്യൂപോർട്ട് സെന്റ് ജോസഫ്സ് മിഷൻ )

കാത്തോലിക് സിറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ,സൗത്ത് വെയിൽസിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോർട്ട് സെന്റ് ജോസഫ്സ് പ്രോപോസ്ഡ് മിഷൻ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും, മിഷൻ പ്രഖ്യാപനവും, സുവനീർ പ്രകാശനവും 5 മെയ് 2024 നു ഭക്ത്യാദരപൂർവ്വം ന്യൂപോർട്ട് സെയിന്റ് ഡേവിഡ്സ് R.C പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

തിരുനാളിനു മുന്നോടിയായി ഏപ്രിൽ 26 മുതൽ ഒൻപതു ദിവസത്തെ യൗസേപ്പിതാവിന്റെ നൊവേനയും , ലദീഞ്ഞും, മിഷനിലെ എല്ലാ വീടുകളിലേക്കും കഴുന്നു പ്രയാണം നടത്തപ്പെടുന്നു. മെയ് 3 നു ന്യൂപോർട്ട് പ്രോപോസ്ഡ് മിഷൻ ഡയറക്ടർ ഫാ.മാത്യു പാലറകരോട്ട് CRM ദേവാലയ അങ്കണത്തിൽ കൊടി ഉയർത്തും. ആഘോഷമായ കൊടിയേറ്റതോടെ ഈവർഷത്തേ തിരുനാളിന് തുടക്കം കുറിക്കും .

മെയ് 5 ഞായറായ്ച 1:00 PM ന് അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിന് സ്വീകരണവും, സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻന്റെ കീഴിലുള്ള ഒൻപതു ഫാമിലി യൂണിറ്റുകൾ ആഘോഷമായി എഴുന്നെള്ളിച്ചു കൊണ്ടുവരുന്ന കഴുന്നു സമർപ്പണം, തുടർന്ന് പ്രസുദേന്തിവാഴ്ചയും, സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും, മിഷൻ പ്രഖ്യാപനവും, സുവനീർ പ്രകാശനവും നടക്കും. തുടർന്ന് ലദീഞ്ഞും പള്ളിയങ്കണത്തിൽ പ്രദിക്ഷണവും നടക്കും.
ഇടവക തിരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് സ്‌നേഹവിരുന്നും നടത്തപ്പെടുന്നു.

വെയിൽസിലെ മലയാളി കുടിയേറ്റകാലം മുതൽ പ്രശസ്തമാണ് ന്യൂപോർട്ടിലെ കത്തോലിക്കാ കമ്മ്യൂണിറ്റിയും അവിടുത്തെ തിരുനാളും. മലയാളി എന്നും ഹൃദയത്തിൽ കൊണ്ട് നടക്കുന്ന സ്വന്തം നാട്ടിലെ തിരുനാളാഘോഷങ്ങളുടെ ഒരു പുനരവതരണമായാണ് വർഷങ്ങൾ മുൻപ് മുതൽ ന്യൂപോർട്ടിലെ പള്ളിപെരുന്നാൾ നടന്ന് പോന്നത്. വിശ്വാസിസമൂഹം തീക്ഷണതയോടെ അണിചേരുന്ന തിരുകർമ്മങ്ങളും ,ഭക്തിസാന്ദ്രവും പ്രൗഢഗംഭീരവുമായ പ്രദിക്ഷണവും, ദേശ വ്യത്യാസങ്ങൾ ഇല്ലാതെ ഒന്നുചേർന്ന് നടത്തുന്ന തിരുനാൾ നാടിന്റെ ആത്മീയഉണർവ്വിനുള്ള അവസരമായി ഉയർത്തുകയാണ് തീഷ്‌ണതയുള്ള ന്യൂപോർട്ട് വിശ്വാസസമൂഹം.

ഈശോയുടെ വളർത്തുപിതാവും , പരിശുദ്ധ കന്യകാമാതാവിന്റെ ഭർത്താവും, നീതിമാനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥത്താൽ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും കുടുംബാംഗങ്ങളേയും സ്നേഹത്തോടെ തിരുനാളില്‍ പങ്കെടുക്കാൻ സ്വാഗതം ചെയ്യുന്നതായി ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ ഡയറക്ടർ ഫാ.മാത്യു പാലറകരോട്ട് CRM, പള്ളി കൈക്കാരന്മാരായ റെജിമോൻ വെള്ളച്ചാലിൽ, പ്രിൻസ് ജോർജ് മാങ്കുടിയിൽ എന്നിവർ അറിയിച്ചു.

തിരുനാൾ പ്രസുദേന്തിമാർ : ലിജിൻ ജോസഫ്, സ്നേഹ സെബാസ്റ്റ്യൻ ,അമേലിയ തോമസ് , മാത്യു വർഗീസ് , എഡ്മണ്ട് ഫ്രാങ്ക്‌ളിൻ, ജെസ്ലിൻ ജോസ്, സ്നേഹ സ്റ്റീഫൻ ,സിയോണ ജോബി ,ഡാൻ പോൾ ടോണി,ജിറോൺ ജിൻസ്,ജിതിൻ ബാബു ജോസഫ്, അജീഷ് പോൾ ,ദിവ്യ ജോബിൻ ,എബ്രഹാം ജോസഫ് ,ഡാനിയേൽ കുര്യാക്കോസ് ഡെൻസൺ , ആന്മരിയ റൈബിന് , ജൊഹാൻ അൽഫോൻസ് ജോണി , ജോസഫിൻ തെങ്ങുംപള്ളി, മാത്യു ജെയിംസ്, മേരി പീറ്റർ പിട്ടാപ്പിള്ളിൽ.

*വിശുദ്ധ ഔസേപ്പിതാവേ ഞങ്ങൾക്ക് വേണ്ടി അപേഷിക്കണമേ.!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more