1 GBP = 107.24
breaking news

പീറ്റർബൊറോയിൽ മലയാളി നേഴ്സ് മരണമടഞ്ഞു; സ്‌നോബിയുടെ ജീവൻ വിധി കവർന്നത് നാട്ടിൽ നിന്നെത്തി ഒരു വർഷമാകുന്നതിന് മുൻപ്

പീറ്റർബൊറോയിൽ മലയാളി നേഴ്സ് മരണമടഞ്ഞു; സ്‌നോബിയുടെ ജീവൻ വിധി കവർന്നത് നാട്ടിൽ നിന്നെത്തി ഒരു വർഷമാകുന്നതിന് മുൻപ്

പീറ്റർബൊറോയിൽ മലയാളി നേഴ്സ് മരണമടഞ്ഞു. എറണാകുളം പാറമ്പുഴ സ്വദേശിയായ സ്‌നോബി സനിലാണ് അർബുദ ബാധയെത്തുടർന്ന് വിട വാങ്ങിയത്. നാല്പതിനാല് വയസ്സായിരുന്നു പ്രായം. നാട്ടിൽ നിന്നെത്തി ഒരു വർഷമാകുന്നതിന് മുൻപാണ് സ്‌നോബി സനിലിന്റെ ജീവൻ വിധി കവർന്നത്. യുകെയിലെത്തി പുതു ജീവിതം കെട്ടിപ്പടുക്കാനൊരുങ്ങിയ സ്‌നോബിക്ക് യുകെയിലെത്തി രണ്ടു മാസമായപ്പോൾ തന്നെ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ഭർത്താവ് സനിൽ മാത്യുവിനും ഏക മകൻ പതിനഞ്ചുകാരനായ ആന്റോ സനിലിനുമൊപ്പം പീറ്റർബൊറോയിലായിരുന്നു താമസം. സീനിയർ കെയറർ വിസയിലെത്തിയ സ്‌നോബി കെയർ ഹോമിൽ ജോലി ചെയ്തു വരികയായിരുന്നു. സനിൽ മറ്റൊരു കെയർ ഹോമിൽ ഷെഫ് ആയി ജോലി ചെയ്യുകയാണ്. സ്‌നോബി സനിലിന്റെ സഹോദരി മോളി സൈമണും ഭർത്താവ് സൈമൺ ജോസെഫും പീറ്റർബൊറോയിൽ തന്നെയാണ് താമസം. പീറ്റർബൊറോയിലെയും സമീപപ്രദേശങ്ങളിലെയും മലയാളി സമൂഹം കുടുംബത്തിന് ഒപ്പമുണ്ട്.

സ്‌നോബി സനിലിന്റെ ആകസ്മിക വിയോഗത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരുങ്ങാത്തറ , നാഷണൽ സെക്രട്ടറി കുര്യൻ ജോർജ് ,ട്രഷറർ ഡിക്സ് ജോർജ് ,യുക്മ ദേശീയ വക്താവ് എബി സെബാസ്റ്റ്യൻ ,ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ് ജെയ്സൺ ചാക്കോച്ചൻ , സെക്രട്ടറി ജോബിൻ ജോർജ് , നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ സണ്ണിമോൻ മത്തായി , ട്രഷറർ സാജൻ പടിക്കമാലിൽ, ഹാർലോ മലയാളി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുബത്തിന്റെ ദുഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.. ആദരാജ്ഞലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more