റെക്സം കേരളാ കമ്മ്യുണിറ്റിയുടെ (WKC)തിരുവോണ ആഘോഷം പ്രഡഗംഭീരം കൊണ്ടാടി.
Sep 02, 2023
ബെന്നി അഗസ്റ്റിൻ
ആഗസ്റ്റ് ഇരുത്തി ഒൻപതിന് തിരുവോണദിനം രാവിലെ പത്തു മുപ്പതിന് കുട്ടികളുടേയും മുതിർന്നവരുടേയും കായിക മത്സരങ്ങളോടെ ഓണത്തിന് തുടക്കം കുറിച്ചു.കസേരകളി, സുന്ദരിക്ക് പൊട്ട് കുത്ത്, ആനക്ക് വാലുവര തുടങ്ങിയ ഇനങ്ങൾ ഏവർക്കും മത്സരത്തോടൊപ്പം മനസ് നിറഞ്ഞ് ചിരിക്കുന്നതിനുളള അവസരവും ആയിരുന്നു. കായികമത്സരങ്ങൾ അവാനിച്ച ഉടൻ തന്നെ മാവേലിയും വിശിഷ്ട വ്യക്തികളും ചെണ്ടമേളത്തിന്റെയും ആർപ്പുവിളി ആരവത്തോടെ സ്റ്റേജിലേക്ക് ആനയിച്ചു. തുടർന്ന് ഫാദർ ജോൺസൺ കാട്ടിപറമ്പിൽ ഏവർക്കും സ്വാഗതം നേർന്നു. കൃത്യം പന്ത്രണ്ട് മണിക്ക്. യോഗാദ്ധ്യഷൻ മഹാബലിയും, റെക്സം രൂപതാ ബിഷപ്പ് റൈറ്റ്. റവ. പീറ്റർ ബ്രിഗ്നൽ, ഫാദർ ജോൺസൺ, ഫാദർ അബ്രഹാംഎന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഓണാഘോഷത്തിന്റെ ഉദ്ഘാടാനം നിർവഹിച്ചു. മുഖ്യ അതിഥി റവ.ബിഷപ്പ് പിറ്റർ ബ്രിഗ്നൽ ഓണ സന്ദേശം നല്കി. ഫാദർ അബ്രഹാം എല്ലാവർക്കും സാഹോദര്യത്തിന്റെ .ഓണാശംസകൾ നേർന്നു. മഹാബലി ആയി മാറിയ സുനിൽ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.
തുടർന്ന് അനിറ്റ ടീം നയിച്ച തിരുവാതിരയും, ആൻസിയുടെ നേതൃത്വത്തിൽ ഫ്യൂഷൻ ഡാൻസ്, കുട്ടികളുടെയും, ടീനയുടെയും ടീം നയിച്ച സിനിമാറ്റിക് ഡാൻസ്,മിഥുൻ ആൻറ് ആൻസി, പ്രവീണും ആൻസിയും, അതുല്യയും സജിത്തും എന്നിവർ അവതരിപ്പിച്ച കപ്പിൾ ഡാൻസ്, ഏവരുടേയുംപ്രശംസ പിടിച്ചു പറ്റി. കുട്ടികളുടെ പാട്ടുകൾ, സിനിമാറ്റിക്ക് ഡാൻസുകൾ, ഓണപാട്ടുകൾ തുടങ്ങിയവ ഏവരുടേയും മനo കവരുന്ന പെർഫോമൻസ് ആയിരുന്നു.
വിഭവ സമൃദ്ധമായ ഓണ സദ്യക്കു ശേഷം ഏവരും ആകാംഷയോടെ കാത്തിരുന്ന റാഫിൾ നറുക്കെടുപ്പും, വിവിധ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവുംനടന്നു. റാഫിൾടിക്കറ്റ് ഫസ്റ്റ്റ്റും സെക്കന്റും കരസ്തമാക്കി എൽദോ ഓണം നാളിലെ സൂപ്പർലക്കി വിന്നറായി മാറി. വൈകിട്ട് 4.30 തിന് തുടക്കമായ വടം വലി മൽസരം ഏവരിലും വാശിയും വീറും പരത്തുന്നതായിരുന്നു. മനോജ് നേതൃത്വം കൊടുത്ത പുരുഷ ടീമും സ്മിത നേതൃത്വം നലകിയ സ്ത്രീകളുടെ ടീമും ഒന്നാം സമ്മാനങ്ങൾ കരസ്തമാക്കി.
5.30 ന് ഓണാഘോഷത്തിൽ പങ്കെടുത്ത ഏവർകും കേരളാ കമ്മ്യൂണിറ്റിയുടെ മുഖ്യ സംഘാടകരായി ദിവസങ്ങളേ ളോളം പ്രവർത്തിച്ച പ്രവീൺ, സൗണ്ട് സിസ്റ്റം മാനേജ് ചെയ്ത ജിക്കു, സംഘാടനത്തിന്റെ എല്ലാ മേഖലയിലും പ്രവർത്തിച മനോജ് ചാക്കോ, മികവുറ്റ ഫോട്ടോ ക്യാമറയിൽ പകർത്തിയ ബിനു, ഭക്ഷണക്രമീകരണം നടത്തിയ വ്യക്തികൾ അലങ്കാരം നടത്തിയവർ, പൂക്കളം ഒരിക്കയവർ ഭക്ഷണം ഉണ്ടാക്കിയവർ കുട്ടികൾക്കും മുതിർന്നവർക്കും പ്രോഗ്രാം പരിശീലനം കൊടുത്തവർ ഈ പരിപാടിയിൽ പങ്കെടുത്ത് കലാപരിപാടികൾക്ക് പ്രോൽസാഹനം നല്കിയവർ കൂടാതെ ഈ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ധന്യ മനോജ് ചാക്കോ നന്ദി ആശംസിച്ച് ഈ വർഷത്തെ റെക്സം കേരളാ കമ്യൂണിറ്റിയുടെ ഓണാലോഷത്തിന്റെ സമാപനമായി.
click on malayalam character to switch languages