1 GBP = 113.59
breaking news

വനിത നേഷൻസ് ലീഗ്: ഇസ്രായേലിലെ മത്സരങ്ങൾ മാറ്റി

വനിത നേഷൻസ് ലീഗ്: ഇസ്രായേലിലെ മത്സരങ്ങൾ മാറ്റി

തെൽഅവീവ്: യുവേഫ വനിത നേഷൻസ് ലീഗിലെ ഇസ്രായേലിന്റെ ഹോം മത്സരങ്ങൾ അർമേനിയയിലേക്കും ഹംഗറിയിലേക്കും മാറ്റി. ഡിസംബറിൽ നടക്കേണ്ട മത്സരങ്ങളാണ് ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിയത്. 

ഡിസംബർ രണ്ടിന് അർമേനിയയിലെ യേരവനിലാണ് ഇസ്രായേൽ-അർമേനിയ മത്സരം. മൂന്ന് ദിവസത്തിന്​ ശേഷം ഹംഗറിയിലെ ഫെൽക്സറ്റിൽ എസ്തോണിയക്കെതിരായ മത്സരവും നടക്കും. രണ്ട് മത്സരങ്ങളിലും കാണികളെ പ്രവേശിപ്പിക്കുമെന്നും യുവേഫ കൂട്ടിച്ചേർത്തു. സ്വിറ്റ്സർലൻഡിനും റുമാനിയക്കുമെതിരായ ഇസ്രായേൽ പുരുഷ ടീമിന്റെ രണ്ട് യൂറോ യോഗ്യത മത്സരങ്ങൾ കഴിഞ്ഞ മാസം ഹംഗറിയിലേക്ക് മാറ്റിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more