1 GBP = 113.59
breaking news

വിൽഷെയർ മലയാളി അസോസിയേഷൻ സഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾ ശനിയാഴ്ച, സെപ്റ്റംബർ 9 ന് രാവിലെ 9 മണിക്ക് ഡിനറി സ്കൂൾ സ്വിൻഡനിൽ തുടക്കമാകും.

വിൽഷെയർ മലയാളി അസോസിയേഷൻ സഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾ ശനിയാഴ്ച, സെപ്റ്റംബർ 9 ന് രാവിലെ 9 മണിക്ക് ഡിനറി സ്കൂൾ സ്വിൻഡനിൽ തുടക്കമാകും.

രാജേഷ് നടേപ്പിള്ളി

ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഓണം വന്നാൽ മലയാളിക്ക് ഉത്സവത്തിന്റെ നാളുകളാണ്.
ഓണം പുതുമയുടെയും സമ്പൽസമൃദ്ധിയുടെയും ആഘോഷമാണ്. പൂക്കളവും പുലികളിയും, ആവേശകരമായ വടംവലി മത്സരവും, മലയാളത്തിന്റെ സാംസ്‌കാരിക തനിമയെ വിളിച്ചുണർത്തുന്ന വിവിധയിനം പരിപാടികളും നൂറോളം കലാകാരൻമാർ ചേർന്ന് വർണ വിസ്മയം തീർക്കുന്ന കേരളീയം പരിപാടിയും തുടർന്ന് വിവിധയിനം കലാപരിപാടികളും വേദിയിൽ അരങ്ങേറും.

വിൽഷെയറിലെ മാത്രമല്ല യുകെയിലെ മലയാളികൾ ഒന്നടങ്കം ഏറെ ആകാംക്ഷയോടും പ്രതീക്ഷയോടുമാണ് ഇത്തവണത്തെ ഓണാഘോഷത്തെ കാത്തിരിക്കുന്നത്.
അസോസിയേഷന്റ ഇത്തവണത്തെ ഓണാഘോഷം ഏറെ പ്രൗഢഗംഭീരമായിരിക്കുമെന്ന് പ്രസിഡന്റ് പ്രിൻസ്‌മോൻ മാത്യു പറഞ്ഞു. എല്ലാ പരിപാടികളും കൃത്യതയോടും മികച്ച നിലവാരത്തിലുമാണ് അവതരിപ്പിക്കുകയെന്നു പ്രോഗ്രാം കോർഡിനേറ്റർസ് മെൽവിൻ മാത്യു, ഷൈൻ അരുൺ, ജെസ്‌ലിൻ മാത്യു, അഞ്ജന സുജിത് എന്നിവർ അഭിപ്രായപ്പെട്ടു.

WMA കമ്മിറ്റി അംഗങ്ങൾ എല്ലാവരുടെയും പൂർണമായ മേൽനോട്ടത്തിലാണ് എല്ലാ സജ്ജീകരണങ്ങളും ചെയ്തിരിക്കുന്നതെന്നും അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായും
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സജി മാത്യു, സോണി കാച്ചപ്പിള്ളി, ജെയ്‌മോൻ ചാക്കോ സെക്രട്ടറി പ്രദീഷ് ഫിലിപ്പ് എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more