ലയൺസ് വോളി ക്ലബ് ലിവർപൂൾ സംഘടിപ്പിച്ച ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റിൽ കാർഡിഫ് ഡ്രാഗൺസ് വോളി ക്ലബ് ജേതാക്കളായി
May 10, 2023
ബെന്നി അഗസ്റ്റിൻ
ലിവർപൂൾ ലയൺസ് വോളി ക്ലബ് മെയ് ഏഴിന് ലിവർപൂളിൽ വച്ച് സംഘടിപ്പിച്ച ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റിൽ കാർഡിഫ് ഡ്രാഗൺസ് വോളി ക്ലബ് കാർഡിഫ് ജേതാക്കളായി. ഞായറാഴ്ച നടന്ന ടൂർണമെന്റിൽ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒൻപതു ടീമുകളാണ് പങ്കെടുത്തത്. ആവേശജ്വലമായ മത്സരത്തിൽ സെമിഫൈനലിൽ പ്രെസ്റ്റൺ നെ തോൽപ്പിച്ച് കാർഡിഫും ഷെഫീൽഡിനെ തോൽപ്പിച്ച് കംബ്രിഡ്‌ജും ഫൈനലിൽ എത്തുകയായിരുന്നു. കടുത്ത ഫൈനൽ മത്സരത്തിൽ ശക്തരായ കേമ്ബ്രിഡ്ജിനെ എതിരില്ലാത്ത 2 സെറ്റുകൾക്ക് തോൽപ്പിചാണ് ട്രോഫി കരസ്ഥമാക്കിയത്. കംബ്രിഡ്ജ് ടീമിലെ റിച്ചാർഡിന്റെ കിടിലൻ ജമ്പ് സർവീസ് നു അതെ നാണയത്തിൽ മറുപടി കൊടുത്ത് കാർഡിഫിന്റെ അര്ജുന്റെയും ശിവയുടെയും അതിശക്തമായ ജമ്പ് സർവീസ് കൊണ്ടുതന്നെയായിരുന്നു. അതിനു പുറമെ അര്ജുന്റെയും ശിവയുടെയും ഇടവിട്ടുള്ള സ്മാഷുകൾ കാമ്ബ്രിഡ്ജിനെ തോൽവിയിലേക്ക് നയിക്കുകയായിരുന്നു. കാർഡിഫിന്റെ പ്രധാന സെറ്റെർ ശ്യാം അവധിയിൽ ആയതിനാൽ സുമേശൻ പിള്ളൈ ആണ് കാർഡിഫിനു സെറ്റെർ ആയത്. സുമേഷിന്റെ കഴിവ് ടീമംഗങ്ങളെ നല്ല രീതിയിൽ കളിപ്പിച്ചതിന്റെ ഫലമായാണ് കാർഡിഫ് വിജയത്തിലേക്ക് കടന്നത്.
കൂടാതെ കാമ്ബ്രിഡ്ജിന്റെ കിടിലൻ സ്മാഷിനെ വലപോലെ കൈവിരിച്ചു ബ്ലോക്ക് ചെയ്ത ക്രിസ്റ്റിയും ഷെബിനും പ്രത്യേക അഭിനന്ദനങൾ അർഹിക്കുന്നു. അതുപോലെ കാർഡിഫിന്റെ ക്യാപ്റ്റൻ ജിനോ ഓരോ സ്മാഷും അനായാസം പാസ് പിടിച് ടീമിനെ ട്രോഫി നേടാൻ കറുത്ത് പകരുകയായിരുന്നു. ടൂർണമെന്റിലെ മികച്ച അറ്റാക്കർ ആയി കാർഡിഫിലെ അർജുനെയും,മികച്ച ഓൾറൗണ്ടർ ആയി കാർഡിഫിലെ തന്നെ ശിവയേയും,സെറ്ററായി കാമ്ബ്രിഡ്ജിലെ കിരണേയും തിരഞ്ഞെടുത്തു. വിജയികൾക്ക് പള്ളിക്കാട്ടിൽ മെമ്മോറിയൽ ട്രോഫിയും ക്യാഷ് അവാർഡും ലഭിച്ചു . കാർഡിഫ് ഡ്രാഗണുവേണ്ടി മാനേജർ ശ്രീ ജോസ് കാവുങ്കൽ ക്യാപ്റ്റൻ ജിനോ എന്നിവർ ട്രോഫി ഏറ്റുവാങ്ങി.
കാർഡിഫ് ഡ്രാഗൺസിന്റെ പത്തു വർഷത്തെ ചരിത്രം പരിശോധിച്ചാൽ വളരെ ചെറിയ ടീമായി ടൂർണമെന്റുകളിൽ പങ്കെടുത്തു ശ്രദ്ദേയമായ ഒരു ടീമായി മാറുകയായിരുന്നു. കഴിഞ്ഞ രണ്ടു ടൂർണമെന്റുകളിൽ മൂന്നാം സമ്മാനത്തിൽ ഒതുങ്ങിയ കാർഡിഫ് ഇതാദ്യമാണ് ചാമ്പ്യന്മാർ ആകുന്നത്. ഈ വളർച്ചയുടെ പിന്നിൽ എടുത്തു പറയേണ്ട ചില വ്യക്തികൾ ഉണ്ട്. കാർഡിഫ് ഡ്രാഗൺസിന്റെ മാനേജർ ശ്രീ ജോസ് കാവുങ്ങൽ തന്റെ ടീമിനെ ഒരു നല്ല ടീമായി വാർത്തെടുക്കുവാനും ഒന്നാം സമ്മാനം കിട്ടുവാനും എടുത്ത ശ്രമം ചെറുതൊന്നുമല്ല. കൂടാതെ ടീമിനെ സ്വന്തം കുടുംബത്തെ പോലെ കണ്ടുകൊണ്ടു എല്ലാ കാര്യത്തിലും മുമ്പിൽ നിന്നും കാർഡിഫ് ഡ്രാഗന്റെ വളർച്ചയുടെ ഓരോ പടവുകളിലും നിലയുറപ്പിച്ച ഡോക്ടർ മൈക്കിൾ ജോസിന്റെ പ്രവർത്തനം ടീമിന്റെ ഈ വിജയത്തിന്റെ മറ്റൊരു രഹസ്യമാണ്. കൂടാതെ ടീമിന്റെ മുൻ ക്യാപ്റ്റന്മാരായ നോബിൾ, ജിജോ, ഷാബു, ഷാജി മുതലായവർ ടീമിന് പിൻബലമായി എപ്പോഴും കൂടെയുണ്ടായിരുന്നു.
ജൂൺ 24 നു കാമ്ബ്രിഡ്‌ജിൽ നടക്കാൻ പോകുന്ന ടൂണമെന്റിൽ ട്രോഫി നിലനിർത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ കാർഡിഫ് ഡ്രാഗൺ പുലികൾ. കാർഡിഫിന്റെ അഭിമാനമായ വോളിബോൾ താരങ്ങളെ അവരുടെ ഈ തകർപ്പൻ വിജയത്തിൽ കാർഡിഫിലെ മലയാളികൾ ഒന്നടങ്കം അഭിനന്ദനങൾ അറിയിക്കുകയും വരും ടൂർണമെന്റുകളിൽ വിജയം ആശംസിക്കുകയും ചെയ്യുന്നു.
click on malayalam character to switch languages