1 GBP = 113.59
breaking news

ഒ ഐ സി സി നേതാവ് ബിനോ ഫിലിപ്പിന്റെ മാതാവ് ബേസിംഗ്‌സ്‌റ്റോക്കിൽ നിര്യാതയായി

ഒ ഐ സി സി നേതാവ് ബിനോ ഫിലിപ്പിന്റെ മാതാവ് ബേസിംഗ്‌സ്‌റ്റോക്കിൽ നിര്യാതയായി

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (യു കെ) ദേശീയ കമ്മറ്റി അംഗവും, വാഴപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ബിനോ ഫിലിപ്പിന്റെ മാതാവ് വത്സമ്മ ഫിലിപ്പ് നിര്യാതയായി. ചങ്ങനാശ്ശേരി കൂനന്താനം കണ്ടങ്കേരി പരേതനായ ഫിലിപ്പിന്റെ ഭാര്യയാണ്.

പത്തു വർഷത്തിലേറെയായി യു കെ യിൽ ബേസിംഗ്‌സ്‌റ്റോക്കിൽ മകൻ ബിനോയുടെ കുടുംബത്തോടൊപ്പം താമസിക്കുന്ന വത്സമ്മക്ക് എഴുപത്തെട്ട്‍ വയസ്സായിരുന്നു. ചിങ്ങവനം പരുത്തുംപാറ മൂലയിൽ കുടുംബാംഗമാണ്.

ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന്റെ മുൻ ഭാരവാഹിയും സജീവ പ്രവർത്തകനുമായ മകൻ ബിനോ ഫിലിപ്പ്, ബേസിംഗ്‌സ്‌റ്റോക്ക് സീറോ മലബാർ സെന്റ് അഗസ്റ്റിൻ പ്രപ്പോസ്സ്ഡ് മിഷൻ പാരീഷ് കമ്മറ്റി അംഗമായും പ്രവർത്തിക്കുന്നു. കോതമംഗലം ഊന്നുകൽ കൊല്ലറക്കൽ കുടുംബാംഗം മിനു ആണ് ഭാര്യ.

മകൾ ബിൻസി ഫിലിപ്പ് യു കെ യിൽ ഓൾഡർഷോട്ടിൽ താമസിക്കുന്നു. പാലാ കടനാട് അറക്കൽ ബിജു ജോർജ്ജ് ആണ് ബിൻസിയുടെ ഭർത്താവ്.

യു കെ യിൽ റസിഡന്റ് വിസയിൽ മക്കളോടും കുടുംബത്തോടുമൊപ്പം കഴിഞ്ഞിരുന്ന വത്സമ്മ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ദീർഘകാലമായി ചികിത്സയിൽ ആയിരുന്നു. ബിനോ ഫിലിപ്പിന്റെ മാതാവിന്റെ നിര്യാണത്തിൽ ഒ ഐ സി സി ദേശീയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

പരേതയുടെ നിര്യാണത്തിൽ യുക്മ ദേശീയ അധ്യക്ഷൻ ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ബേസിംഗ്‌സ്‌റ്റോക് സിറ്റി കൗൺസിലർ സജീഷ് ടോം, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ് സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more