1 GBP = 113.59
breaking news

അക്സ്ബ്രിഡ്ജിലെ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി ശരിയായി വിശകലനം ചെയ്യണം; സർ കീർ സ്റ്റാർമർ

അക്സ്ബ്രിഡ്ജിലെ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി ശരിയായി വിശകലനം ചെയ്യണം; സർ കീർ സ്റ്റാർമർ

ലണ്ടൻ: ഉപതിരഞ്ഞെടുപ്പ് നടന്ന മുൻ പ്രധാനമന്ത്രി ബോറിസ് ജോണ്സണിന്റെ മണ്ഡലമായ അക്സ്ബ്രിഡ്ജ് റൂയിസ്ലിപ് മണ്ഡലത്തിൽ ലേബർ പാർട്ടിക്കേറ്റ പരാജയം ഏറെ ചർച്ചയാവുകയാണ്. നിസ്സാര വോട്ടുകൾക്കാണ് വിജയസാധ്യതയുണ്ടായിരുന്ന മണ്ഡലം ലേബർ പാർട്ടിയെ കൈവിട്ടത്. എന്നാൽ പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി ശരിയായി വിശകലനം ചെയ്ത് പാഠങ്ങൾ ഉൾക്കൊള്ളണമെന്നാണ് പ്രതിപക്ഷ നേതാവ് കീർ സ്റ്റാർമർ ആവശ്യപ്പെടുന്നത്.

അൾട്രാ ലോ എമിഷൻ സോൺ (ഉലെസ്) വികസിപ്പിക്കാനുള്ള ലണ്ടൻ മേയർ സാദിഖ് ഖാന്റെ പദ്ധതികളാണ് പരാജയത്തിന് കാരണമെന്ന് സ്റ്റാർമർ നേരത്തെ ആരോപിച്ചിരുന്നു. അൾട്രാ ലോ എമിഷൻ സോൺ വികസിപ്പിക്കാനുള്ള പദ്ധതിക്കെതിരെ പ്രചാരണം നടത്തിയതാണ് കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥി സ്റ്റീവ് ടക്ക്വെലിന് സീറ്റ് നേടാൻ തുണയായത്. ലേബറിന്റെ ദേശീയ ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് സ്റ്റാർമർ ലണ്ടൻ മേയർ സാദിഖ് ഖാനെ ഉന്നമിട്ടുകൊണ്ടാണ് ആരോപണങ്ങൾ ഉന്നയിച്ചത്.

മൂന്ന് ഉപതെരഞ്ഞെടുപ്പുകൾ നേരിട്ട പ്രധാനമന്ത്രി ഋഷി സുനകിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ലേബറും ലിബ് ഡെമും രണ്ട് സുരക്ഷിതമായ ടോറി സീറ്റുകളിൽ അട്ടിമറി വിജയം നേടിയപ്പോൾ അക്സ്ബ്രിഡ്ജിൽ മാത്രമാണ് 425 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാനായത്. നോർത്ത് യോർക്ക്ഷെയറിലെ സെൽബി ആൻഡ് ഐൻസ്റ്റിയിൽ ലേബർ പാർട്ടിയുടെ കെയർ മാത്തർ (25) വിജയിച്ചു, 20,137 ഭൂരിപക്ഷം മറികടന്ന് ഏറ്റവും പ്രായം കുറഞ്ഞ സിറ്റിംഗ് എംപിയായി.

നോർത്ത് യോർക്ക്ഷെയറിലെ ഉപതിരഞ്ഞെടുപ്പ് വിജയം ലേബർ പാർട്ടിക്ക് ആത്മവിശ്വാസം പുലർത്താനുള്ള എല്ലാ കാരണങ്ങളും” നൽകുമ്പോൾ, അക്സ്ബ്രിഡ്ജിലെ നഷ്ടം പാർട്ടി ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് കാണിക്കുന്നുവെന്ന് സർ കീർ സ്റ്റാർമർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more