1 GBP = 113.59
breaking news

കലാമേള ആവേശത്തിൽ നോർത്ത് വെസ്റ്റ് റീജിയൺ. രജിസ്ട്രേഷൻ ഇന്ന് കൂടി മാത്രം….

കലാമേള ആവേശത്തിൽ നോർത്ത് വെസ്റ്റ് റീജിയൺ. രജിസ്ട്രേഷൻ ഇന്ന് കൂടി മാത്രം….
പി.ആർ.ഒ യുക്മ നോർത്ത് വെസ്റ്റ്
ദശാബ്ദിയുടെ നിറവിൽ നിൽക്കുന്ന യുക്മയുടെ ശക്തി കേന്ദ്രങ്ങളിൽ മികച്ച നോർത്ത് വെസ്റ്റ് റീജിയണിലെ 13 അംഗ സംഘടനകളും കിരീടത്തിനായ് ഒപ്പത്തിനൊപ്പം തീവ്ര പരിശീലനത്തിലാണ്.  മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി സംപൂർണ്ണമായും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന കലാമേളയുടെ രജിസ്ട്രേഷൻ മുതൽ യാതൊരു വിധ പരാതികൾക്കും ഇടയില്ലാതെ സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള ആവേശത്തിലാണ് റീജിയണൽ ഭാരവാഹികൾ.
ഒക്ടോബർ 12 ശനിയാഴ്ച ബോൾട്ടനിലെ ഔർ ലേഡി ഓഫ് ലൂർദ്ദ് പാരീഷ് ഹാളിൽ നടക്കുന്ന കലാമേളയ്ക്ക് നാല് വേദികളിലായി 10 മണിമുതൽ ഇടമുറിയാതെ നടക്കുന്ന മൽസരങ്ങൾ വൈകിട്ട് 7 മണിക്ക് സമ്മാനദാനത്തോടെ സമാപിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. രജിസ്ട്രേഷൻ പൂർത്തിയാക്കിയ വ്യക്തികൾക്കും സംഘടനകൾക്കും വിവിധ മൽസരങ്ങൾക്കുള്ള വിഷയങ്ങൾ നൽകി കഴിഞ്ഞു. ഇനിയും രജിസ്ട്രേഷൻ പൂർത്തിയാക്കുവാനുള്ള ആളുകൾ ഇന്ന് തന്നെ നിങ്ങളുടെ പ്രാദേശിക അസ്സോസിയേഷൻ പ്രതിനിധികളുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ പൂർത്തിയാക്കണം എന്ന് കലാമേള കോർഡിനേറ്റർ രാജീവ് അറിയിച്ചു.
വേദിയുടെ വിലാസം – 
ഔർ ലേഡി ഓഫ് ലൂർദ്ദ് പാരീഷ് ഹാൾ.
275 പ്ളോഡർ ലെയിൻ, ബോൾട്ടൻ
BL4 0BR

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more