1 GBP = 113.59
breaking news

കർണാടക മുൻ ഡപ്യൂട്ടി മുഖ്യമന്ത്രി ഡോ.അശ്വന്ത് നാരായൺന് യുക്മ സ്വീകരണം നൽകി…

കർണാടക മുൻ ഡപ്യൂട്ടി മുഖ്യമന്ത്രി ഡോ.അശ്വന്ത് നാരായൺന് യുക്മ സ്വീകരണം നൽകി…

ലണ്ടൻ:- യു കെ സന്ദർശനത്തിനെത്തിയ  കർണാടക മുൻ ഡപ്യൂട്ടി മുഖ്യമന്ത്രിയും നിലവിലെ ഇൻഫർമേഷൻ ടെക്നോളജി, ഹയർ എഡ്യൂക്കേഷൻ, സയൻസ് & ടെക്നോളജി മന്ത്രിയുമായ ഡോ.അശ്വന്ത് നാരായൺന് യുക്മയുടെ ആഭിമുഖ്യത്തിൽ  സ്വീകരണം നൽകി. യുക്മ മിഡ്ലാൻഡ്സ് റീജിയൻ വൈസ് പ്രസിഡൻ്റ് സിബു ജോസഫിൻ്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഡോ.അശ്വന്ത്. മുൻപ് ബാഗ്ളൂരിൽ പ്രവർത്തിച്ചിരുന്ന കാലത്ത് സിബു ജോസഫും ഡോ.അശ്വന്തും തമ്മിലുള്ള ആത്മബന്ധമാണ് കഴിഞ്ഞ ദിവസത്തെ സ്വീകരണത്തിലും കൂടിക്കാഴ്ചയിലും  പ്രതിഫലിക്കുകയും പുതുക്കുകയും ചെയ്തത്.

യുക്മ വൈസ് പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ,ബെന്നി ജോസഫ്, അരുൺ സെബാസ്റ്റ്യൻ തുടങ്ങിയവരും മന്ത്രിയെ സ്വീകരിക്കാനെത്തിച്ചേർന്നിരുന്നു. യുക്മ നേതാക്കൾ യുക്മയെന്ന പ്രസ്ഥാനത്തെപ്പറ്റി മന്ത്രിയെ ധരിപ്പിച്ചു. ഭാവിയിൽ യുക്മ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാമെന്ന് മന്ത്രി യുക്മ നേതാക്കൻമാർക്ക് ഉറപ്പ് കൊടുക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more