എം പി പദ്മരാജ്
യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയുടെ 2019 – 2021 പ്രവർത്തന പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് റീജിയണൽ കായികമേള പ്രഖ്യാപിച്ചു. ജൂൺ എട്ടിന് ആൻഡോവറിലെ ചാൾട്ടൻ സ്പോർട്സ് ആൻഡ് ലെഷർ സെന്ററിലാണ് കായികമേള നടക്കുകയെന്ന് റീജിയണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ അറിയിച്ചു. രാജ്യാന്തര നിലവാരമുള്ള അത്‌ലറ്റിക് സൗകര്യങ്ങളുള്ള ആൻഡോവർ സ്പോർട്സ് ആൻഡ് ലെഷർ സെന്ററിൽ തുടർച്ചയായി മൂന്നാം തവണയാണ് കായികമേള അരങ്ങേറുക.
പൊതുജനങ്ങളുടെ അഭിപ്രായപ്രകാരം ദേശീയ കമ്മിറ്റി പരിഷ്കരിച്ച് പുറത്തിറക്കിയ കായികമേള നിയാവലി ഇതിനകം തന്നെ അംഗ സംഘടനകൾക്ക് എത്തിച്ച് നൽകിയിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി എം പി പദ്മരാജ് അറിയിച്ചു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അഞ്ചു വയസ്സ് മുതൽ എട്ടു വയസ്സിന് താഴെയുള്ളവർ കിഡ്സ് വിഭാഗത്തിലും എട്ട് വയസ്സ് മുതൽ പന്ത്രണ്ട് വയസ്സിന് താഴെയുള്ളവർ സബ് ജൂനിയറിലും പന്ത്രണ്ട് വയസ്സ് മുതൽ 16 വയസ്സിന് താഴെയുള്ളവർ ജൂനിയറിലും 16 വയസ്സ് മുതൽ 25 വയസ്സിന് താഴെയുള്ളവർ സീനിയർ വിഭാഗത്തിലും 25 വയസ്സ് മുതൽ 40 വയസ്സിന് താഴെയുള്ളവർ അഡൽറ്റ് വിഭാഗത്തിലും 40 വയസ്സ് മുതൽ 50 വയസ്സിന് താഴെയുള്ളവർ സീനിയർ അഡൽറ്റ് വിഭാഗത്തിലും 50 വയസ്സുള്ളവരും അതിന് മുകളിലുള്ളവരും സൂപ്പർ സീനിയർ വിഭാഗത്തിലും ആകും മത്സരിക്കുക. അതുപോലെ തന്നെ എണ്ണൂറ് മീറ്റർ മത്സരങ്ങൾക്ക് പകരം ഇക്കുറി നാന്നൂറ് മീറ്റർ ഓട്ടമത്സരങ്ങളാകും ഉണ്ടാവുക.

പുതിയ സാങ്കേതികവിദ്യയുപയോഗിച്ച് അസ്സോസിയേഷൻ ഭാരവാഹികൾക്ക് തന്നെ നിശ്ചിത ദിവസത്തിനുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. ഓരോ സിംഗിൾ ഇനത്തിനും മൂന്ന് പൗണ്ടും ഗ്രൂപ്പ് ഇനത്തിന് പന്ത്രണ്ട് പൗണ്ടുമാണ് രജിസ്‌ട്രേഷൻ ഫീസ്. കായികമേള ദിവസം രജിസ്‌ട്രേഷൻ നടത്തുന്നവർക്ക് സിംഗിൾ ഇനത്തിന് അഞ്ചു പൗണ്ടും ഗ്രൂപ്പ് ഇനത്തിന് പതിനഞ്ച് പൗണ്ടുമാണ് രജിസ്ട്രേഷന് ഈടാക്കുകയെന്ന് ട്രഷറർ ജോ സേവ്യർ അറിയിച്ചു.

സ്പോർട്ട്സ് കോർഡിനേറ്റർ അബിൻ ഏലിയാസിന്റെ നേതൃത്വത്തിൽ കായികമേളക്കുള്ള മുന്നൊരുക്കങ്ങൾ നടന്നു വരുന്നു. വിശാലമായ സൗജന്യ കാർപാർക്കിംഗ് സൗകര്യങ്ങളുള്ള ലെഷർ സെന്ററിൽ കായിക താരങ്ങൾക്ക് മികച്ച സൗകര്യങ്ങളാണുള്ളത്. മിതമായ നിരക്കിൽ സ്വാദേറിയ കേരളീയ വിഭങ്ങളടങ്ങിയ ഭക്ഷണശാലയും സംഘാടകർ ഒരുക്കുന്നുണ്ട്.
കായികമേള നടക്കുന്ന സ്ഥലത്തിന്റെ വിലാസം
CHARLTON SPORTS AND LEISURE CENTRE
CHARLTON, ANDOVER
SP10 3LF
click on malayalam character to switch languages